സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Author: divya

ശമ്പളവർധനവ് ആവശ്യപ്പെട്ട് നഴ്സുമാർ നാളെ പണിമുടക്കും; സ്വകാര്യ ആശുപത്രികൾ സ്തംഭിച്ചേക്കും

തൃശ്ശൂർ: ഭൂമിയിലെ മാലാഖമാർ എന്ന് എല്ലാവരും പറയുന്നുണ്ട്,പക്ഷെ അതിനു അനുസരിച്ച ശമ്പളമോ ബഹുമാനമോ കിട്ടുന്നില്ല. സ്വകാര്യ ആശുപത്രി മേഖലയിലെ നഴ്‌സുമാർ ഉൾപ്പെടെയുള്ള ജീവനക്കാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി ശനിയാഴ്ച പണിമുടക്കിന് ആഹ്വാനം ചെയ്തു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യു.എൻ.എ.) നേതൃത്വത്തിലാണ് സൂചനാ പണിമുടക്ക്. പണിമുടക്കിന്റെ ഭാഗമായി തൃശ്ശൂരിൽ അവകാശ പ്രഖ്യാപന സമ്മേളനവും സംഘടിപ്പിക്കും. ‘അതിജീവനത്തിനായുള്ള പോരാട്ടം’ എന്ന മുദ്രാവാക്യമുയർത്തിയാണ് നഴ്‌സുമാരും മറ്റ് ആശുപത്രി ജീവനക്കാരും സമരം നടത്തുന്നത്. തുല്യജോലിക്ക് തുല്യ വേതനം, നഴ്‌സുമാർക്ക് അടിസ്ഥാന […]
Read more

മലപ്പുറത്ത് മിനിലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു; ഒരാൾ കുടുങ്ങിക്കിടക്കുന്നു

മലപ്പുറം: ആതവനാട് മിനിലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം. ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. വിവിധ കടകളിലേക്ക് നിത്യോപയോഗ സാധനങ്ങൾ എത്തിക്കുന്ന മിനിലോറിയാണ് നിയന്ത്രണംവിട്ട് ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞത്. ലോറിയിൽ കുടങ്ങിക്കടക്കുന്ന ക്ലീനർ മുസ്തഫയെ രക്ഷപ്പെടുത്താനുള്ള ശ്രമം നടന്നുവരികയാണ്. അപകടത്തിനു പിന്നാലെ ലോറി ഡ്രൈവർ ജാഫറിനെ നാട്ടുകാരും പിന്നാലെയെത്തിയ ഫയർഫോഴ്‌സും ചേർന്ന് രക്ഷപ്പെടുത്തി. മറിഞ്ഞ വാഹനം വെള്ളത്തിൽ പൂർണമായും താഴ്ന്നുപോയിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മാലിന്യവും പ്ലാസ്റ്റിക്കും നിറഞ്ഞതും […]
Read more

‘നീ ചാണകത്തിൽ വീഴാൻ പാടില്ലായിരുന്നു, നിന്റെ എല്ലാ ഉയർച്ചകളും ഈ തിരഞ്ഞെടുപ്പോട് കൂടി തീരും’; അഖിൽ മാരാർക്കെതിരെ പരിഹാസവുമായി സത്യഭാമ

പാലക്കാട്: ബിഗ് ബോസ് താരം അഖിൽ മാരാർ ട്വന്റി- 20 യിൽ ചേർന്നതിനെ പരിഹസിച്ച് കലാമണ്ഡലം സത്യഭാമ. ഒരിക്കലും ചാണകത്തിൽ വീഴാൻ പാടില്ലായിരുന്നുവെന്നും, അഖിൽ മാരാർ ചേർത്തുപിടിച്ച മറ്റു മതസ്ഥരെ ചതിക്കുകയായിരുന്നില്ലേയെന്നും സത്യഭാമ ചോദിക്കുന്നു. അയാളുടെ എല്ലാ ഉയർച്ചകളും ഈ തിരഞ്ഞെടുപ്പോടെ അവസാനിക്കുമെന്നും സത്യഭാമ കൂട്ടിച്ചേർത്തു. ജനങ്ങൾക്ക്‌ നിന്നെ പഴയത് പോലെ ഇനി ഒരിക്കലും നോക്കിക്കാണാൻ കഴിയില്ല.” സത്യഭാമ ഫേസ്‌ബുക്കിൽ കുറിച്ചു.
Read more

തെക്ക്–കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; സംസ്ഥാനത്ത് രണ്ട് ദിവസം വ്യാപകമഴ, യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മുതൽ ഫെബ്രുവരി 24 വരെ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. നാളെയും മറ്റന്നാളും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബാക്കി ദിവസങ്ങളിൽ നേരിയ, ഇടത്തരം മഴയ്ക്കാണ് സാധ്യത. നാളെയും മറ്റന്നാളുമായി തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ബാക്കി ജില്ലകളിൽ പ്രത്യേക അലർട്ടില്ലെങ്കിലും നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. യെല്ലോ അലർട്ട് പ്രഖ്യാപിച്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ […]
Read more

ഇന്ത്യയിൽ മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചെന്ന പ്രചാരണം വ്യാജം, 35 വയസുകാരന്‍റെ ആർടിപിസിആർ ഫലം നെ​ഗറ്റീവ്

ദില്ലി: ഇന്ത്യയിൽ മനുഷ്യരിൽ പക്ഷിപ്പനി (H5N1 Avian Influenza) സ്ഥിരീകരിച്ചെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തെറ്റെന്ന് കേന്ദ്ര സര്‍ക്കാര്‍. സമാന രോഗലക്ഷണങ്ങളുമായി കണ്ട 35 വയസുകാരന്‍റെ ആർടിപിസിആർ ഫലം നെ​ഗറ്റീവാണ്, ആരോ​ഗ്യനില തൃപ്‌തികരമാണെന്ന് വിലയിരുത്തിയതിനെ തുടര്‍ന്ന് യുവാവിനെ ഡിസ്‌ചാർജ് ചെയ്‌തതായും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗം അറിയിച്ചു. ഇന്ത്യയില്‍ മനുഷ്യരില്‍ ഇതുവരെ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ലെന്ന് പിഐബി ഫാക്‌ട് ചെക്കിന്‍റെ എക്‌സ് പോസ്റ്റില്‍ വിശദീകരിക്കുന്നു. ഇന്ത്യയില്‍ മനുഷ്യനില്‍ പക്ഷിപ്പനി കണ്ടെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് എന്നുപറഞ്ഞായിരുന്നു ഇന്നലെ […]
Read more

സൈബർ തട്ടിപ്പിലൂടെ ലക്ഷങ്ങൾ അക്കൗണ്ടിൽ; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: സൈബർ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടി കേരളത്തിൽ നിന്നും മുങ്ങിയ യുവാവ് അറസ്റ്റിൽ. കേരള പൊലീസിന്‍റെ ഓപ്പറേഷൻ ‘സൈ’ ഹണ്ടിന്‍റെ ഭാഗമായി നാലുമാസങ്ങൾക്ക് മുമ്പ് പാറശാല പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ രജിസ്റ്റർ ചെയ്ത കേസിലെ മുഖ്യപ്രതി പാറശാല കൊടവിളാകം സ്വദേശിയായ അരുൺ( 22)നെയാണ് ബംഗളുരുവിൽ നിന്നും പാറശാല പൊലീസ് പിടികൂടിയത്. സൈബർ തട്ടിപ്പും ദൂരൂഹമായ ഇടപാടുകളും ശ്രദ്ധയിൽപെട്ടതോടെ നേരത്തെ അരുണിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി ബാങ്ക് അക്കൗണ്ടുകൾ,പാസ് ബുക്കുകൾ,ചെക്ക്, എടിഎം,സിം കാർഡുകൾ തുടങ്ങി […]
Read more

കൊല്ലത്ത് കെഎസ്ആര്‍ടിസി കണ്ടക്ടർക്കെതിരെ ആക്രമണം, പ്രതി കസ്റ്റഡിയിൽ

കൊല്ലം:കൊല്ലം–മധുര ഫാസ്റ്റ് പാസഞ്ചർ കെഎസ്ആർടിസി ബസിൽ കണ്ടക്ടർക്ക് നേരെ യാത്രക്കാരന്റെ ആക്രമണം. ബസിന്റെ ഫുട്ബോർഡിൽ നിന്ന് യാത്ര കയറിനിൽക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു മർദ്ദനം. ആക്രമണത്തിനിടെ കണ്ടക്ടറുടെ മുഖത്ത് കടിച്ചും പരിക്കേൽപ്പിച്ചു.മുഖത്തല സ്വദേശിയായ കണ്ടക്ടർ വിനുവിനെയാണ് ആക്രമിച്ചത്. സംഭവത്തെ തുടർന്ന് വിനുവിനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട് ഇരവിപുരം സ്വദേശി അരുണിനെ കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് ബസ് സർവീസ് താൽക്കാലികമായി നിലച്ചിരുന്നു. പകരം കണ്ടക്ടർ വന്ന ശേഷമാണ് യാത്ര പുനരാരംഭിച്ചത്.
Read more

ഡിഎ വർധന; ഹോളിക്ക് മുൻപേ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ

മാർച്ച് 4-നാണ് ഈ വർഷത്തെ ഹോളി. അതിന് മുൻപ്, ലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും ക്ഷാമബത്ത (ഡിഎ), ഡിയർനസ് റിലീഫ് (ഡിആർ) വർധനവിനായി ആകാംഷയോടെ കാത്തിരിക്കുകയാണ്. സർക്കാർ ഇതുവരെ ഔദ്യോഗികമായി ഒന്നും പ്രഖ്യാപിച്ചിട്ടില്ല. ജീവനക്കാരുടെ സംഘടനകളുടെ കണക്കുകൂട്ടലുകളെ അടിസ്ഥാനമാക്കിയാണ് ഈ പ്രതീക്ഷ. എല്ലാവരും സർക്കാർ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്. ഹോളിക്ക് മുൻപ് തന്നെ പ്രഖ്യാപനം വരുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഓൾ ഇന്ത്യ എൻപിഎസ് എംപ്ലോയീസ് ഫെഡറേഷൻ ദേശീയ പ്രസിഡന്റ് മൻജിത് സിംഗ് പട്ടേലും ഇത്തവണ ഹോളിക്ക് മുൻപ് […]
Read more

മകന്റെ മരണത്തിനിടയാക്കിയ കാർ അപകടത്തിൽ കാർ ഓടിച്ച ആൾക്ക് മാപ്പ് നൽകി മലയാളി കുടുംബം

ഷാർജ: ഷാർജയിൽ കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയ കാർ അപകടത്തിൽ കാർ ഓടിച്ച ആൾക്ക് മാപ്പ് നൽകി കുടുംബം. മനഃപൂർവ്വം സംഭവിച്ച അപകടമല്ലെന്നും പരാതി ഇല്ലെന്നും കുടുംബം പോലീസിനെ അറിയിച്ചു. തങ്ങൾക്ക് നഷ്ടപെടാനുള്ളത് നഷ്ടപ്പെട്ടു ഇനി മറ്റൊരു കുടുംബം ഇതിന്റെ പേരിൽ വേദനിക്കാൻ ആഗ്രഹമില്ലെന്നും കുടുംബം.എട്ട് വർഷത്തിന് ശേഷം ഉണ്ടായ കുഞ്ഞാണ് അലൻ. അമ്മയുമായി വേസ്റ്റ് ബാഗ് കളയാൻ പോയതായിരുന്നു സമീപത്തുള്ള പാർക്കിങ്ങിൽ നിന്ന് കാർ വന്ന് ഇടിക്കുകയായിരുന്നു. കുടുംബം ഇപ്പോൾ നാട്ടിലെത്തിയിട്ടുണ്ട്.
Read more

കാലടിയിൽ ടോറസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കൊച്ചി: കാലടിയിൽ ടോറസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. മാണിക്കമംഗലം തോട്ടകം കോനൂരാൻ വിത്സന്‍റെ മകൻ അക്ഷയ് (30) ആണ് മരിച്ചത്. അമിത വേഗത്തിൽ എത്തിയ ടോറസ് ലോറി തട്ടി റോഡിലേക്ക് വീണ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദേശത്തായിരുന്ന അക്ഷയ് രണ്ട് മാസം മുൻപാണ് നാട്ടിലെത്തിയത്. ജനുവരി 5ന് ആയിരുന്നു അക്ഷയുടെ വിവാഹം. കൂടാലപ്പാട് തോട്ടങ്കര കുടുംബംഗം ഐശ്വര്യയാണ് ഭാര്യ. സംസ്‌കാരം നാളെ വൈകുന്നേരം 4 മണിക്ക് […]
Read more

Recent News

Advertisement