സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Author: sandra

പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകും: മണിശങ്കർ അയ്യർ

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതുക്കൽ എത്തിനിൽക്കേ കനത്ത പോരാട്ടം കാഴ്ച്ച വെക്കാനൊരുങ്ങുകയാണ് മുന്നണികൾ. തുടർഭരണം ഉണ്ടാകുമെന്ന് സിപിഎമ്മും, ഭരണം തിരിച്ചുപിടിക്കുമെന്നു യുഡിഎഫും വാദിക്കുന്നു. എന്നാൽ ഈ സമയം, മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണിശങ്കർ അയ്യർ രംഗത്തെത്തിയിരിക്കുകയാണ്. ശങ്കരനാരായണൻ തമ്പി ഹാളിൽ വിഷൻ 2031 അന്താരാഷ്ട്ര സമ്മേളന ഉദ്ഘാടനവേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലിരിക്കവേ ആയിരുന്നു മണിശങ്കർ അയ്യരുടെ ഈ പരാമർശം. ഗാന്ധിജി സ്വപ്നം കണ്ട പുരോഗതി […]
Read more

അമേരിക്കയുടേത് സർപ്രൈസ് നീക്കം

അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇല്ലാത്ത ഒരു വാർത്ത ദിനം ഉണ്ടാകില്ല. തീരുവ സംബന്ധിച്ച വിഷയങ്ങൾ ആണെങ്കിലും വിവാദം ഉണ്ടാക്കുന്ന വാർത്തകളാണ് കൂടുതലും അദ്ദേഹത്തെ കുറിച്ച് എത്താറ്. എന്നാൽ അമേരിക്കക്കാർക്കും ഇന്ത്യ ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങൾക്കും ആശ്വാസമാകുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. അമേരിക്കയിൽ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ നീക്കങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾക്ക് മുമ്പ് ഏർപ്പെടുത്തിയിരുന്ന ഉയർന്ന ഇറക്കുമതി തീരുവ കുറയ്ക്കാൻ ഭരണകൂടം ആലോചിക്കുന്നതായി അന്താരാഷ്ട്ര മാധ്യമമായ […]
Read more

ശബരിമല സ്വർണക്കൊള്ള: പറയാനുള്ളതെല്ലാം ഇഡിയോട് പറയും: നടൻ ജയറാം

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ നടൻ ജയറാം ഇഡി ഓഫീസിൽ ഹാജരായി. ചോദ്യം ചെയ്യലിനായി ഇഡി ജയറാമിനെ വിളിപ്പിക്കുകയായിരുന്നു. പറയാനുള്ളതെല്ലാം ഇഡി ഉദ്യോ​ഗസ്ഥർക്ക് മുന്നിൽ പറയുമെന്നും സ്വർണക്കൊള്ള കേസിൽ പങ്കുള്ളവരെല്ലാം കുടുങ്ങട്ടെയെന്നും സത്യം പുറത്ത് വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഇഡിയുടെ കൊച്ചി സോണൽ ഓഫീസിലാണ് ജയറാം ഹാജരായിരിക്കുന്നത്. ദ്വാരപാലക പാളികൾ ജയറാമിന്‍റെ ചെന്നൈയിലെ വീട്ടിൽ എത്തിച്ച് പൂജ നടത്തിയതടക്കം പോറ്റിയുമായി സാമ്പത്തിക ഇടപാടുണ്ടോ എന്നതിലാണ് ജയറാം മൊഴി നൽകേണ്ടത്. സ്വർണക്കൊള്ളയിലെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിന്റെ ഭാഗമാണ് ജയറാമിനെ ചോദ്യം […]
Read more

വിജയ് ദേവരകൊണ്ട- രശ്മിക വിവാഹം ഈ മാസം 26ന്; ക്ഷണക്കത്ത് വൈറൽ

സിനിമ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു. വിവാഹം ഈ മാസം 26-ന് നടക്കുമെന്നാണ് വിവരം. സോഷ്യൽ മീഡിയയിൽ വിവാഹത്തിന്റെ ക്ഷണക്കത്ത് ഇതിനോടകം വലിയതോതിൽ പ്രചരിക്കുകയാണ്. അടുത്തബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും നടക്കുകയെന്ന് വിജയ് ദേവരകൊണ്ടയുടെ പേരിലുള്ള ക്ഷണക്കത്തിൽ പറയുന്നു. വിവാഹവേദി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഉദയ്പൂരിൽ ഒരു ഡെസ്റ്റിനേഷൻ വെഡിങായിയായിരിക്കും വിവാഹ ചടങ്ങുകൾ നടക്കുകയെന്ന് റിപ്പോർട്ടുണ്ടായിരുന്നു. തുടർന്ന് മാർച്ച് 3-ന് ഹൈദരാബാദിൽ വൈകുന്നേരം 7 മണി മുതൽ വിവാഹ സൽക്കാരം സംഘടിപ്പിക്കുമെന്നും പുറത്തുവന്ന ക്ഷണക്കത്തിൽ […]
Read more

രാജ്യാന്തര വിപണിയിൽ സ്വർണ്ണവിലയിൽ ഇടിവ്; കുറഞ്ഞത് 1000 രൂപക്ക് മേൽ

ന്യൂഡൽഹി: രാജ്യാന്തര വിപണിയില്‍ ഇടിവ് തുടർന്ന് സ്വർണം. അമേരിക്കൻ ഡോളറിന്‍റെ വിനിമയ നിരക്ക് മെച്ചപ്പെട്ടതും വിപണിയിലെ ലാഭമെടുപ്പുമാണ് കാരണം. പ്രധാന കറൻസികൾക്കെതിരെ അമേരിക്കൻ ഡോളറിന്‍റെ പ്രകടനം അളക്കുന്ന ഡോളർ സൂചിക രണ്ട് ശതമാനം കൂടി 97.15ലെത്തി. ഇതോടെ മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നതിനുള്ള ചെലവും വർധിച്ചു. ഇന്നലെ 4,993ൽ ക്ലോസ് ചെയ്ത സ്വർണം ഇന്ന് ഔൺസിന് 4,932 വരെ താഴ്ന്നു. നിലവിൽ 1.5 ശതമാനം നഷ്ടത്തിൽ 4,952 ഡോളർ എന്ന നിലയിലാണ്. വിലയിലെ ചാഞ്ചാട്ടം ഇനിയും തുടരുമെന്നാണ് […]
Read more

ജാതി അധിക്ഷേപം; തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ദളിത് ശാന്തിക്കാരൻ രാജി വെച്ചു

കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി ചെയ്തിരുന്ന ദളിതനായ ശാന്തിക്കാരൻ പി.ആർ. വിഷ്ണു രാജിവെച്ചു. പറവൂർ ഗ്രൂപ്പിലെ തിരുവാല്ലൂർ സബ്ഗ്രൂപ്പിൽ ഉൾപ്പെടുന്ന വാതുറക്കാവ് ദേവീ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു വിഷ്ണു. രണ്ട് വർഷം മുമ്പ് തത്തപ്പിള്ളി ഭഗവതി ക്ഷേത്രത്തിൽ പകരക്കാരനായി ജോലി ചെയ്തിരുന്ന സമയത്ത് ജാതി അധിക്ഷേപം നേരിട്ടതായി വിഷ്ണു പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഭീഷണിയും പരിഹാസവും ഉൾപ്പെടെയുള്ള അനുഭവങ്ങൾ നേരിടേണ്ടി വന്നു. അന്ന് നൽകിയ പരാതി പിൻവലിക്കാൻ സമ്മർദവും ഭീഷണിയും ഉണ്ടായിരുന്നുവെന്നും വിഷ്ണു പറഞ്ഞിരുന്നു. പിന്നീട് […]
Read more

സംസ്ഥാന സർക്കാരിന്റെ ആദ്യത്തെ അവയവമാറ്റ ആശുപത്രിയ്ക്ക് ആലിന്‍റെ പേര് നൽകും

മല്ലപ്പള്ളി: ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവായ ആലിന്റെ മല്ലപ്പള്ളി വാലുമണ്ണിൽ വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയനെത്തി. സംസ്ഥാന സർക്കാരിന്റെ ആദ്യത്തെ അവയവമാറ്റ ആശുപത്രിയായ കോഴിക്കോട് ചേവായൂരിലെ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന് ആലിന്റെ പേര് നൽകുമെന്ന് അദ്ദേഹം അറിയിച്ചു. ആലിന്റെ മാതാപിതാക്കളായ അരുൺ എബ്രഹാം, ഷെറിൻ ആൻ ജോൺ, അരുണിന്റെ അച്ഛൻ റെജി ശാമുവേൽ എന്നിവരടക്കമുള്ളവരെ ആശ്വസിപ്പിച്ചു. അവയവദാനത്തിനും തുടർനടപടികൾക്കും സർക്കാർ നന്നായി പ്രവർത്തിച്ചെന്ന് വീട്ടിലുണ്ടായിരുന്ന മാർത്തോമ്മാ സഭ ചെന്നൈ ഭദ്രാസനാധിപൻ ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് […]
Read more

നെയ്യാറ്റിൻകരയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് 15 കുട്ടികൾക്ക് പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് 15 കുട്ടികൾക്ക് പരിക്ക്. പൂവത്തൂർ സ്കൂളിലെ ബസാണ് ഇന്ന് രാവിലെ അപകടത്തിൽപെട്ടത്. കുട്ടികളെ കാരക്കോണം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വണ്ടിയിൽ ഉണ്ടായിരുന്ന ആയയ്ക്കും പരിക്കേറ്റിട്ടുണ്ട്. സ്കൂളിലേക്ക് എത്തുന്ന വഴിയിൽ ഉള്ള കനാലിലേക്കാണ് വാൻ മറിഞ്ഞത്. കനാലിൽ വെള്ളം കുറവായിരുന്നതിനാൽ അപകടം ഒഴിവായി. ഒരു കുട്ടിയൊഴികെ ബാക്കി കുട്ടികള്‍ക്ക് നിസാര പരിക്ക് മാത്രമാണുള്ളതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. പരിക്കേറ്റ കുട്ടികളെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലേക്കും […]
Read more

പൊറോട്ടയ്ക്ക് ചൂടില്ലന്നാരോപിച്ച് ഹോട്ടൽ ഉടമയ്ക്ക് ക്രൂര മർദനം

കോഴിക്കോട്: പൊറോട്ടയ്ക്ക് ചൂടില്ലെന്ന് പറഞ്ഞ് ഹോട്ടലിൽ യുവാവിൻ്റെ പരാക്രമം. പുറമേരിയിലെ ബിരിയാണി കടയിലാണ് ആക്രമണമുണ്ടായത്. ഹോട്ടൽ ഉടമയെ മർദിക്കുകയും കടയുടെ ചില്ല് അടിച്ച് തകർക്കുകയും ചെയ്തു. കട ഉടമയായ സാദിഖിനാണ് മർദനമേറ്റത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ സാദിഖിനെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി കട അടയ്ക്കുന്ന സമയത്തായിരുന്നു യുവാവ് കടയിലെത്തിയത്. പൊറോട്ടയും ബീഫ് കറിയും ഓർഡർ ചെയ്തു. ഈ സമയം പൊറോട്ടയ്ക്ക് ചൂടില്ലെന്ന് പറഞ്ഞ് യുവാവ് ക്ഷുഭിതനാവുകയായിരുന്നു. ചൂട് പൊറോട്ട നൽകാതെ […]
Read more

വി എസിന്റെ മുൻ പിഎ സുരേഷ് ഇന്ന് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിൽ പങ്കെടുക്കും

പാലക്കാട്: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന എ.സുരേഷ് ഇന്ന് യുഡിഎഫ് വേദിയിലെത്തും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ പൊതുപരിപാടിയിലാണ് സുരേഷ് പങ്കെടുക്കുക. വൈകിട്ട് അഞ്ച് മണിക്ക് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റ് മൈതാനിയിലാണ് പരിപാടി നടക്കുന്നത്. വി.എസ് മത്സരിച്ച് വിജയിച്ച,​ എൽഡിഎഫിന്റെ കോട്ടയായ മലമ്പുഴ നിയോജക മണ്ഡലത്തിൽ സുരേഷിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് യുഡിഎഫ് വി.എസിന്റെ വലംകൈ എന്നറിയപ്പെടുന്ന എ. പ്രഭാകരനാണ് നിലവിൽ മലമ്പുഴ എംഎൽഎ കഴിഞ്ഞ തവണ […]
Read more

Recent News

Advertisement