Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Thomas Jose

‘വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കണം’; പിണറായിക്കെതിരെ രൂക്ഷ വിമർശനം

കോഴിക്കോട്: കോഴിക്കോട് നടക്കുന്ന സിപിഐഎമ്മിൻ്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ പിണറായി വിജയനെ ലക്ഷ്യം വെച്ച് രൂക്ഷവിമർശനം. വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കണമെന്നാണ് വിമർശനം ഉയർന്നത്. കാസർകോട് നിന്ന് ചർച്ചയിൽ പങ്കെടുത്ത വിപിപി മുസ്തഫയാണ് വിമർശനം ഉന്നയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി അപ്രതീക്ഷിതമല്ലെന്നും 2021 നു ശേഷം എല്ലാ തെരഞ്ഞെടുപ്പുകളിലും തോറ്റപ്പോൾ പൾസ് മനസ്സിലാക്കി അടവ് രൂപപ്പെടുത്തുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്നും വിമർശനം ഉയർന്നു. യോഗത്തിൽ അവതരിപ്പിച്ച രേഖയിലെ ഉള്ളടക്കം പാർടിയുടെ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ […]
Read more

വെന്തുരുകാൻ റെഡിയായിക്കോ! വരുന്നത് ​ഗോഡ്സില്ല എൽ നിനോ; ശൈത്യകാലം ഇല്ലാതാകും, കൃഷി തകിടം മറിയും, കേരളത്തെ കാത്തിരിക്കുന്നത് കൊടും വരൾച്ചയോ?

പുതപ്പും കട്ടിയുള്ള വസ്ത്രങ്ങളുമെല്ലാം ഇനി അലമാരകളിൽ തന്നെ വയ്ക്കേണ്ടി വരുമോ? വരും വർഷങ്ങളിൽ ഇന്ത്യയിൽ ശൈത്യകാലം ഉണ്ടാകില്ലേ എന്ന തരത്തിലുള്ള ഗുരുതരമായ ആശങ്കകളാണ് ശാസ്ത്രലോകത്ത് ഇപ്പോൾ തരംഗമാകുന്നത്. അന്താരാഷ്ട്ര കാലാവസ്ഥാ സംഘടനയുടെ (WMO) പുതിയ മുന്നറിയിപ്പുകൾ ഈ ഭീതി വെറുമൊരു ഭാവനയല്ലെന്ന് വ്യക്തമാക്കുന്നു. സാധാരണ കണ്ടുവരുന്ന എൽ നിനോ പ്രതിഭാസങ്ങൾക്കും അപ്പുറം, പസഫിക് സമുദ്രത്തിൽ രൂപംകൊണ്ടിരിക്കുന്ന അത്യന്തം വിനാശകരമായ ‘ഗോഡ്സില്ല എൽ നിനോ’ (Godzilla El Niño) 2027 ഫെബ്രുവരി വരെ ഭൂമിയിലെ അന്തരീക്ഷ താപനിലയെ അതിരൂക്ഷമായി […]
Read more

മൊഹ്സിൻ നഖ്വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാതെ ഇന്ത്യ; വീണ്ടും വിവാദം

ദുബായ്: വനിത ഏഷ്യ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ 72 റണ്‍സിന് തകര്‍ത്ത് ഹര്‍മന്‍പ്രീത് കൗറും സംഘവും എട്ടാം കിരീടം ചൂടിയെങ്കിലും, വിജയികള്‍ക്കുള്ള ട്രോഫി ഇന്ത്യൻ ടീം സ്വീകരിച്ചിരുന്നില്ല. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മേധാവിയും പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രിയും പിസിബി അധ്യക്ഷനുമായ മൊഹ്സിന്‍ നഖ്‌വിയില്‍ നിന്ന് ട്രോഫി വാങ്ങില്ല എന്ന മുന്‍ നിലപാടില്‍ ബിസിസിഐ ഉറച്ചുനിന്നതാണ് ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വീണ്ടും നാടകീയ രംഗങ്ങള്‍ക്ക് വഴിതെളിച്ചത്. മൊഹ്സിന്‍ നഖ്‌വിയാണ് സമ്മാനദാനച്ചടങ്ങില്‍ ട്രോഫി വിതരണം ചെയ്യുന്നതെങ്കില്‍ ഇന്ത്യന്‍ ടീം അത് […]
Read more

ഫൈനലിൽ വീണ് ഷെൽട്ടൻ; US ഓപ്പണ്‍ കിരീടം അലക്‌സാണ്ടര്‍ സ്വരേവിന്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് കിരീടത്തിൽ മുത്തമിട്ട് ജര്‍മ്മനിയുടെ അലക്‌സാണ്ടര്‍ സ്വരേവ്. ആവേശകരമായ ഫൈനലില്‍ അമേരിക്കന്‍ താരം ബെന്‍ ഷെല്‍ട്ടനെ നാല് സെറ്റുകള്‍ നീണ്ട പോരാട്ടത്തിലാണ് സ്വരേവ് പരാജയപ്പെടുത്തിയത് (സ്‌കോര്‍: 6-3, 7-6(2), 5-7, 6-4). സ്വരേവിന്റെ കരിയറിലെ രണ്ടാമത്തെ ഗ്രാന്‍സ്ലാം കിരീടമാണിത്. ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണും താരം സ്വന്തമാക്കിയിരുന്നു. നാല് മണിക്കൂറോളം നീണ്ടുനിന്ന മത്സരത്തിനൊടുവിലാണ് 29കാരനായ സ്വരേവ് അമേരിക്കൻ താരത്തെ കീഴടക്കിയത്. ഓപ്പണ്‍ യുഗത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ രണ്ട് ഗ്രാന്‍സ്ലാം […]
Read more

സൊമാറ്റോയിൽ ഇനി ചിലവേറും; ക്യാഷ് ഓൺ ഡെലിവെറിക്ക് അധിക ചാർജ്

മുംബൈ: പ്രമുഖ ഫുഡ് ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനമായ സൊമാറ്റോയില്‍ ക്യാഷ് ഓണ്‍ ഡെലിവറി പേയ്‌മെന്റിനൊപ്പം അധികനിരക്ക് ഏര്‍പ്പെടുത്തി കമ്പനി. ഓര്‍ഡര്‍ ബില്ലിന് പുറമെ ‘പേ ഓണ്‍ ഡെലിവറി ഫീ’ എന്ന പേരിലാണ് പുതിയ ചാര്‍ജ് ഈടാക്കിയിരിക്കുന്നത്. ക്യാഷ് ഓണ്‍ ഡെലിവറി പേയ്‌മെന്റ് തെരഞ്ഞെടുക്കുന്നവരിൽ നിന്ന് മാത്രമായിരിക്കും ഈ അധികനിരക്ക് ഈടാക്കുക. ഏകദേശം അഞ്ച് രൂപയാണ് ഈയിനത്തില്‍ ഈടാക്കുകയെന്നാണ് വിവരം. അതേസമയം, ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ വലിപ്പമനുസിച്ച് ഈ ചാര്‍ജില്‍ മാറ്റമുണ്ടായേക്കും. ഭക്ഷണസാധനങ്ങളുടെ വില, എത്തിക്കേണ്ട സ്ഥലം തുടങ്ങിയ […]
Read more

കറന്റ് പോകുമ്പോൾ ഫ്രിഡ്ജ് തുറക്കരുത്! പവർകട്ട് മറികടക്കാൻ ടിപ്സ്

ജനലുകളും വാതിലുകളും ഇപ്പോഴത്തെ കൊടും ചൂട് മറികടക്കാൻ വീടിനുള്ളിലെ വായുസഞ്ചാരം കൂട്ടേണ്ടത് പ്രധാനമാണ്. രാവിലെ നേരത്തെയും വൈകുന്നേരവും അന്തരീക്ഷം താരതമ്യേന തണുത്തിരിക്കുമ്പോൾ ജനലുകളും വാതിലുകളും തുറന്ന് വായുസഞ്ചാരം ഉറപ്പാക്കാം. എന്നാൽ ഉച്ച സമയത്ത് നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന ജനലുകൾ കർട്ടൻ, ബ്ലൈൻഡ് തുടങ്ങിയവ ഉപയോഗിച്ച് അടച്ചിടുന്നത് വീടിനുള്ളിലേക്ക് ചൂട് കയറുന്നത് കുറയ്ക്കാൻ സഹായിക്കും. ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കേണ്ട വൈദ്യുതി ഇല്ലാത്തപ്പോൾ ഫ്രിഡ്ജിന്റെ കാര്യത്തിൽ ശ്രദ്ധ വേണം. ഫ്രിഡ്ജിന്റെ വാതിൽ ഇടയ്ക്കിടെ തുറക്കുന്നത് അകത്തെ തണുപ്പ് വേഗത്തിൽ നഷ്ടപ്പെടാൻ […]
Read more

80% ഇന്ത്യക്കാരും നോൺവെജ്; ബ്രിക്സ് മെനുവിനെതിരെ രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായുള്ള വിരുന്നിൽ പൂർണമായി സസ്യാഹാരം വിളമ്പിയതിനെ വിമർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ‘80% ഇന്ത്യക്കാരും സസ്യാഹാരം കഴിക്കുന്നവരല്ല. ഇന്ത്യയിലെ നോൺ വെജ് ഭക്ഷണങ്ങൾ വളരെ രുചിയേറിയതാണ്. എന്റെ സഹോദരിയുണ്ടാക്കുന്ന ചോലെ ബട്ടുരയെപ്പോലെ’– പ്രശസ്തമായ ഉത്തരേന്ത്യൻ വിഭവത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. ഭാരത് മണ്ഡപത്തിൽ നടന്ന രണ്ടു ദിവസത്തെ ബ്രിക്സ് ഉച്ചകോടിയിൽ ഭാരതീയ ശൈലിയിലുള്ള സസ്യാഹാര വിരുന്നാണ് അതിഥികൾക്കായി ഒരുക്കിയിരുന്നത്. ചെറുധാന്യങ്ങൾ കൊണ്ടുള്ള വിഭവങ്ങൾക്ക് മെനുവിൽ വലിയ […]
Read more

കിഡ്നി വിറ്റും ആധാരം പണയം വെച്ചും വരെ ഐഫോൺ വാങ്ങുന്നവർ! കടം വാങ്ങിയാണെങ്കിലും സ്വന്തമാക്കണമെന്ന ഭ്രമത്തിന് പിന്നിലെ മനഃശാസ്ത്രം എന്താണ്?

ഏറെ കാത്തിരുന്ന ആപ്പിൾ ഇവന്റിന് പിന്നാലെ ആപ്പിൾ തങ്ങളുടെ പുതിയ ഐഫോൺ 18 സീരീസ് പുറത്തിറക്കിയതോടെ സ്മാർട്ട്ഫോൺ വിപണി വീണ്ടും സജീവമായിരിക്കുകയാണ്. സംഭവം വളരെ ആവേശത്തോടെ കാത്തിരുന്ന പലരും പക്ഷേ വില കണ്ടതോടെ ഞെട്ടിയിരിക്കുകയാണ്. ഇന്ത്യയിൽ ഐഫോൺ 18 പ്രോയ്ക്ക് 1,64,900 രൂപയും, പ്രോ മാക്സിന് 1,79,900 രൂപയുമാണ് പ്രാരംഭ വില. ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോണായ ഐഫോൺ ഡ്യുവോയ്ക്ക് 2,99,900, അതായത് മൂന്ന് ലക്ഷം രൂപയാണ് വില വരുന്നത്. ടോപ് വേരിയന്റുകൾക്ക് 4 ലക്ഷത്തിന് മുകളിലും […]
Read more

ദീർഘകാല കരാർ റദ്ദാക്കിയത് ആരാണ്? നേർക്കുനേർ ബി അശോകും പിണറായിയും; ആരോപണം ഉമ്മൻ ചാണ്ടി സർക്കാരിലേക്കും, വേലിയിൽ കിടക്കുന്ന പാമ്പാണ് ബി അശോക്

കേരളം ഈ ദിവസങ്ങളിൽ കടന്നുപോകുന്നത് സമാനതകളില്ലാത്ത വൈദ്യുതി പ്രതിസന്ധിയിലൂടെയാണെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. ശാസ്ത്രീയവും അശാസ്ത്രീയവുമായ ധാരാളം ഘടകങ്ങൾ ചേർന്നതാണ് ഈ പ്രതിസന്ധിയിലേക്ക് കേരളത്തെ കൊണ്ടെത്തിച്ചതിലെ കാരണങ്ങൾ. പക്ഷേ ആരോപണങ്ങളിൽ നിന്നും ജനരോഷത്തിൽ നിന്നും രക്ഷപ്പെടാൻ മുൻ എൽഡിഎഫ് സർക്കാരിനെ പഴിചാരി രക്ഷപ്പെടാനാണ് യുഡിഎഫ് സർക്കാരിന്റെ ശ്രമങ്ങൾ. കേരളത്തിൽ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കുമായിരുന്ന ആര്യാടൻ മുഹമ്മദ് ഒപ്പുവെച്ച കരാറിൽ നിന്നും, പിണറായി സർക്കാർ പിൻവാങ്ങി എന്നും അതാണ് ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്കു കാരണം എന്നുമാണ് ഉയരുന്ന […]
Read more

ഒരു ലക്ഷത്തിലേറെ രൂപ കുറവ്! പുതിയ ഐഫോൺ മോഡലുകൾ വില കുറച്ച് കിട്ടുന്ന രാജ്യങ്ങൾ ഇവ

ന്യൂഡൽഹി: ഫോൺ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്‌സ് എന്നിവയ്‌ക്കൊപ്പം ഫോൾഡബിൾ സ്മാർട്ട്‌ഫോണായ ഐഫോൺ ഡ്യുവോയും കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. സെപ്റ്റംബർ 12 മുതൽ പ്രീ-ഓർഡറുകൾ ആരംഭിക്കാനിരിക്കെ, ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും വില വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ ഉയർന്ന നികുതി നിരക്കുകൾ കാരണം ഇവിടെ ഐഫോൺ വില അത്രയധികം കൂടുതലാണ്. എന്നാൽ മറ്റ് പല വിദേശ രാജ്യങ്ങളിലും ഇന്ത്യയേക്കാൾ വളരെ കുറഞ്ഞ നിരക്കിലാണ് മാർക്കറ്റിലെത്തുന്നത്. ഇന്ത്യയിൽ ഐഫോൺ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix