സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Education

അക്ഷരനഗരിക്ക് ഇരട്ടി മധുരം; എ പ്ലസ് പ്ലസ് തിളക്കത്തിൽ ബസേലിയസ് കോളജിന് സ്വയംഭരണ പദവി

കോട്ടയം: അക്ഷരനഗരിയുടെ വിദ്യാഭ്യാസ ഭൂപ്പടത്തിൽ പുതിയ ചരിത്രമെഴുതി കോട്ടയം ബസേലിയസ് കോളജ് സ്വയംഭരണ (Autonomous) പദവിയിലേക്ക്. നാക് (NAAC) മൂല്യനിർണയത്തിൽ ഉന്നത വിജയമായ A++ ഗ്രേഡ് കരസ്ഥമാക്കിയാണ് കോളജ് ഈ നേട്ടം കൈവരിച്ചത്. വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന വേളയിൽ എത്തിയ ഈ അംഗീകാരം കോളജിന് ഇരട്ടി മധുരമായി. എം.ഒ.സി കോളജുകളുടെ മാനേജർ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത ചടങ്ങിൽ സ്വയംഭരണ പദവി പ്രഖ്യാപനം നടത്തി. പദവി ലഭിക്കുന്നതോടെ നിലവിലുള്ള കോഴ്സുകൾക്ക് പുറമെ, ആഗോളതലത്തിൽ തൊഴിൽ സാധ്യതയുള്ള […]
Read more

തരിശുനിലത്ത് പൊന്നണിയിച്ച് രാമപുരം മാർ ആഗസ്തീനോസ് കോളേജ് വിദ്യാർഥികൾ

കോട്ടയം: കാർഷിക സംസ്കൃതിയുടെ വീണ്ടെടുപ്പുമായി രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ എൻഎസ്എസ് വോളണ്ടിയർമാർ തരിശുനിലത്ത് നൂറുമേനി വിളയിച്ചു. രാമപുരം ഞാറ്റടി കൃഷി സംഘത്തിന്റെ സഹകരണത്തോടെ കൊണ്ടാട് വാർഡിലെ ചൂരവേലിൽ പാടത്താണ് വിദ്യാർത്ഥികൾ നെൽകൃഷി നടത്തിയത്. നാശോന്മുഖമാകുന്ന നെൽവയലുകളെ പുനരുജ്ജീവിപ്പിക്കാനും ജലസംരക്ഷണത്തിൻ്റെ പ്രാധാന്യം വിളിച്ചോതാനുമാണ് ഈ മാതൃകാപരമായ പദ്ധതിക്ക് വിദ്യാർത്ഥികൾ തുടക്കമിട്ടത്. പൂർണ്ണമായും ജൈവരീതിയിൽ, രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെയാണ് കൃഷി പൂർത്തിയാക്കിയത് എന്ന പ്രത്യേകതയുമുണ്ട്. ‘കന്നും കുളമ്പൻ’ എന്ന നാടൻ വിത്തിനമാണ് കൃഷിക്കായി തിരഞ്ഞെടുത്തത്. പ്രകൃതികൃഷി പ്രചാരകനായ മധു […]
Read more

താനൂർ ബിആർസിയിൽ സ്ട്രീം എക്കോസിസ്റ്റം പ്രോജക്ട് അവതരണം നടന്നു

മലപ്പുറം: സ്കൂൾ വിദ്യാർത്ഥികളിൽ ഗവേഷണ തൽപരതയും ഇന്നവേഷൻ മനോഭാവവും ജീവിതനൈപുണികളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരളയും കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെയും (കുസാറ്റ്) സഹകരണത്തോടെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന സ്ട്രീം എക്കോസിസ്റ്റം പദ്ധതിയുടെ ഭാഗമായിട്ടുള്ള ഗവേഷക കൂട്ടത്തിന്റെ 8,9 ക്ലാസിലെ കുട്ടികളുടെ പ്രോജക്ട് അവതരണം 31/01/26 ന് താനൂർ ബി ആർ സിയിൽ വെച്ച് നടന്നു. ട്രെയിനർ സലിം സ്വാഗതം ചെയ്ത ചടങ്ങിൽ റിയോൺ ആൻറണി ഉദ്ഘാടനം നിർവഹിച്ചു. മലയാളം സർവ്വകലാശാലയിലെ സ്കൂൾ ഓഫ് […]
Read more

അൽഫോൻസാ കോളേജിൽ ദേശീയ സെമിനാർ സമാപിച്ചു; കവിതാസമാഹാരം ‘സീസൺസ്’ പ്രകാശനം ചെയ്തു

കോട്ടയം: അൽഫോൻസാ കോളേജ് ഇംഗ്ലീഷ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാർ സമാപിച്ചു. പ്രശസ്ത സാമൂഹ്യപ്രവർത്തക ദയാബായി ഉദ്ഘാടനം ചെയ്ത സെമിനാറിന്റെ രണ്ടാം ദിനത്തിൽ ഐ.ഐ.ടി ഹൈദരാബാദിലെ ഡോ. ആനന്ദിതാ പാൻ, പ്രശസ്ത കവിയും ചിത്രകാരനുമായ എം.ആർ. രേണുകുമാർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. അധ്യാപകരും ഗവേഷകരും വിദ്യാർത്ഥികളുമടക്കം അമ്പതോളം പേർ സെമിനാറിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. മനുഷ്യൻ്റെ നൈസർഗികമായ സർഗ്ഗവാസനകൾ കഴിഞ്ഞകാല അനുഭവങ്ങളുമായി ചേരുമ്പോഴാണ് ഉത്തമമായ കലയും കവിതയും ജനിക്കുന്നതെന്ന് സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായിരുന്ന […]
Read more

ഉന്നത വിജയം നേടിയ പ്രതിഭകളെ സ്കൂൾ പിടിഎ കമ്മിറ്റി ആദരിച്ചു

മലപ്പുറം: വളവന്നൂർ ബാഫഖി യത്തീം ഖാന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ  ഹൈസ്കൂൾ വിഭാഗത്തിൽ ജില്ലാ – സംസ്ഥാന കലാ കായിക മത്സരങ്ങളിലും വിവിധ മത്സര പരീക്ഷകളിലും സ്കോളർഷിപ്പ് പരീക്ഷകളിലും ഉന്നത വിജയം നേടിയ പ്രതിഭകളെ സ്കൂൾ പി ടി എ കമ്മിറ്റി  ആദരിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം വെട്ടം ആലിക്കോയ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവ്വഹിച്ചു. പി ടി എ പ്രസിഡൻ്റ് എം എ റഫീഖ് ആദ്ധ്യക്ഷ്യം വഹിച്ചു. ജില്ലാ – സംസ്ഥാന കലോത്സവങ്ങളിലും […]
Read more

സിവിൽ സർവീസ് സ്വപ്നങ്ങൾക്ക് കരുത്തായി ‘മീറ്റ് ദ ഡിപ്ലോമാറ്റ്’; വിദ്യാർത്ഥികളുമായി സംവദിച്ച് റോഷ്ണി തോംസൺ

കോട്ടയം: സിവിൽ സർവീസ് മോഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രചോദനവും വ്യക്തമായ ദിശാബോധവും പകർന്ന് പാലാ അൽഫോൻസാ കോളജിൽ ‘മീറ്റ് ദ ഡിപ്ലോമാറ്റ്’ പരിപാടി സംഘടിപ്പിച്ചു. ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസൺ പരിപാടിയിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. അൽഫോൻസാ കോളജ് വുമൺസ് സെല്ലും മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷനും സംയുക്തമായാണ് ഈ സംവാദ പരിപാടി ഒരുക്കിയത്. അന്താരാഷ്ട്ര വേദികളിൽ ‘ഇന്ത്യ’ എന്ന ബോർഡിന് പിന്നിലിരുന്ന് രാജ്യത്തിന്റെ ശബ്ദമാകാൻ കഴിയുന്നത് വലിയ ആത്മാഭിമാനമുള്ള കാര്യമാണെന്ന് റോഷ്ണി തോംസൺ പറഞ്ഞു. ഓരോ […]
Read more

പത്താം ക്ലാസ് പൊതുപരീക്ഷ മാർച്ച് 5 മുതൽ; പരീക്ഷാഫലം മേയ് എട്ടിന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പത്താം ക്ലാസ് പൊതുപരീക്ഷകൾ മാർച്ച് അഞ്ചിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പരീക്ഷാഫലം മേയ് എട്ടിന് പ്രസിദ്ധീകരിക്കും. മാർച്ച് അഞ്ചിന് ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷ 30ന് അവസാനിക്കും. എസ്എസ്എൽസി ഐടി പരീക്ഷ ഫെബ്രുവരി രണ്ട് മുതൽ ഫെബ്രുവരി 13 വരെ നടക്കും. മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 20 വരെയാണ് നിശ്ചയിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. പരീക്ഷയ്ക്ക് ശേഷമുള്ള ടാബുലേഷൻ നടപടികൾ ഏപ്രിൽ ഏഴ് മുതൽ 25 വരെ നടക്കും. മേയ് 7ന് […]
Read more

കുറുപ്പന്തറ സെന്റ് മേരീസിൽ പഴയ സഹപാഠികളുടെ ഹൃദയസംഗമം

കോട്ടയം: അഞ്ച് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം, ബാല്യകാലത്തെ സ്വപ്നങ്ങളും ചിരികളും പങ്കിട്ട ആ പഴയ ക്ലാസ് മുറിയിലേക്ക് അവർ വീണ്ടും എത്തി. കുറവിലങ്ങാട് സെന്റ് മേരീസ് ബോയിസ് ഹൈസ്കൂളിലെ 1975-76 എസ്.എസ്.എൽ.സി ബാച്ച് പത്ത് സി ഡിവിഷനിലെ സഹപാഠികളാണ് ‘റിപ്പിള്‍സ്@50’ എന്ന പേരിൽ വീണ്ടും ഒത്തുകൂടിയത്. കാലം മായ്ക്കാത്ത സൗഹൃദത്തിന്റെ കരുത്തുമായി എത്തിയ ഇവർക്ക്, തങ്ങൾ പഠിച്ച അതേ തടി ബെഞ്ചുകളിലിരുന്നുള്ള സംഭാഷണങ്ങൾ ഗതകാല സ്മരണകളുടെ മധുരമേറി. സംഗമത്തിൽ പഴയകാല അദ്ധ്യാപകരും പങ്കുചേർന്നതോടെ ക്ലാസ് മുറി ഒരു […]
Read more

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പഠനഭാരം കുറക്കാനൊരുങ്ങുന്നു: 10ാം ക്ലാസിലെ സിലബസ് 25% കുറയ്ക്കുക അടുത്ത വര്‍ഷം

കൊല്ലം: സംസ്ഥാനത്ത് സ്‌കൂളുകളിലെ പഠനഭാരം കുറയ്ക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. പത്താം ക്ലാസില്‍ സിലബസ് കൂടുതലാണെന്ന് കുട്ടികളുടെ പരാതിയുണ്ടെന്നും അടുത്ത വര്‍ഷം സിലബസ് 25 ശതമാനം കുറയ്ക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പത്താം ക്ലാസ് സോഷ്യല്‍ സയന്‍സ് സിലബസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് കുട്ടികള്‍ വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. കൊല്ലം തേവലക്കരയില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാര്‍ത്ഥി മിഥുന്റെ കുടുംബത്തിന് കേരള സ്റ്റേറ്റ് ഭാരത് സൗകൗട്ട്‌സ് & ഗൈഡ്‌സ് നിര്‍മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. […]
Read more

ആനുവൽ ഡേ “ഗ്ലിമ്മർ ഗാല 2 K 26” എന്ന പേരിൽ ആഘോഷിച്ചു

മലപ്പുറം: എച്ച് എസ് എം ഇംഗ്ലീഷ് മീഡിയം & മലയാളം മീഡിയം ഹയർ സെക്കൻഡറി സ്കൂളിന്റെ ആനുവൽ ഡേ ഗ്ലിമ്മർ ഗാല 2 K 26 എന്ന പേരിൽ ആഘോഷിച്ചു. സ്കൂൾ കൺവീനർ സി കെ എം ബാപ്പു ഹാജിയുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന പരിപാടി തിരൂർ മുൻസിപ്പൽ ചെയർ പേഴ്സണും സ്കൂൾ ജനറൽ സെക്രട്ടറിയുമായ കീഴടത്ത് ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. താനൂർ നഗരസഭ ചെയർപേഴ്സൺ നസ്ല ബഷീർ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിച്ചു. സ്കൗട്ട് ആൻഡ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.