ദുബായ് പൊതുഗതാഗതത്തില്‍ കുതിച്ചുചാട്ടം: 2025ല്‍ യാത്രക്കാരുടെ എണ്ണം 80 കോടി കടന്നു
ദുബായ് : ദുബായില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. 2025ല്‍ റെക്കോര്‍ഡ് നേട്ടമായ 80.21 കോടി യാത്രക്കാരാണ് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ (RTA) സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയത്. 2024-നെ അപേക്ഷിച്ച് (74.71 കോടി) 7.4 ശതമാനം വളര്‍ച്ചയാണ് ഈ മേഖലയിലുണ്ടായത്. പ്രതിദിനം ശരാശരി 22 ലക്ഷം പേര്‍ നിലവില്‍ ദുബായില്‍ പൊതുഗതാഗതത്തെ ആശ്രയിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷമിത് 20 ലക്ഷമായിരുന്നു. ഒക്ടോബര്‍ മാസത്തിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത് (7.28 കോടി യാത്രക്കാര്‍). […]
Read more

