2.3 കിലോ ഭാരമുള്ള നവജാത ശിശുവിന് താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ ഡയഫ്രാഗ്മാറ്റിക് ഹെർണിയ പരിഹരിച്ചു
കോട്ടയം: നവജാത ശിശുക്കളുടെ ശസ്ത്രക്രിയാ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയായി കോട്ടയത്തെ കാരിത്താസ് മാതാ ആശുപത്രി. വെറും 2.3 കിലോഗ്രാം മാത്രം ഭാരമുള്ള പ്രീടേം ശിശുവിൽ അപൂർവവും അതിസങ്കീർണ്ണവുമായ ‘തോറാക്കോസ്‌കോപിക് ജന്മനാ ഡയഫ്രാഗ്മാറ്റിക് ഹെർണിയ’ (CDH) താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ (മിനിമലി ഇൻവേസീവ്) വിജയകരമായി പരിഹരിച്ചു. ഇത്രയും കുറഞ്ഞ ഭാരമുള്ള കുഞ്ഞിൽ വലിയ മുറിവുകൾ ഒഴിവാക്കിയുള്ള ഈ ശസ്ത്രക്രിയ ഇന്ത്യൻ മെഡിക്കൽ രംഗത്തെ ശ്രദ്ധേയമായ നേട്ടമാണ്. ശ്വാസകോശത്തിന്റെ വളർച്ചയെയും പ്രവർത്തനത്തെയും തടസ്സപ്പെടുത്തുന്ന ഗുരുതരമായ അവസ്ഥയാണ് ഡയഫ്രാഗ്മാറ്റിക് ഹെർണിയ. […]
Read more

