ആരോഗ്യമന്ത്രിയുടെ പരിപാടിയിൽ വൻ പ്രതിഷേധം; യോഗം അലങ്കോലപ്പെട്ടു
പത്തനംതിട്ട: ടൗൺഹാളിൽ ആരോഗ്യമന്ത്രി പങ്കെടുത്ത യോഗത്തിലാണ് കോൺഗ്രസ് ജനപ്രതിനിധികളുടെ പ്രതിഷേധമുണ്ടായത്. ഇതോടെ യോഗം അലങ്കോലപ്പെടുകയായിരുന്നു. ജനറൽ ആശുപത്രി ജില്ലാ പഞ്ചായത്തിലേക്ക് മാറ്റിയതിൽ അടക്കമായിരുന്നു മന്ത്രിക്കുനേരെ പ്രതിഷേധം ഉണ്ടായത്. പ്രതിഷേധം എൽഡിഎഫ് പ്രതിനിധികൾ പ്രതിരോധിച്ചതോടെ സ്ഥലത്ത് സംഘർഷമുണ്ടായി. ഇതോടെ യോഗം നിർത്തിവെക്കുകയായിരുന്നു. ഹാളിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ കൂക്കിവിളിച്ചതോടെ പൊലീസെത്തി നിയന്ത്രിച്ചു. പ്രതിഷേധത്തിനിടെ മാധ്യമങ്ങൾക്ക് നേരെ മന്ത്രി വിമർശനമുന്നയിച്ചു. നിലവിൽ മന്ത്രിക്കുനേരെ കൊല്ലത്തും പ്രതിപകഷ പാർട്ടികളുടെ പ്രതിഷേധം നടക്കുകയാണ്.
Read more

