സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Wayanad

ദുരന്ത ഭൂമിയിൽ മാലാഖയായി മാറിയ മറിയ ഉമ്മൻ

ഇക്കഴിഞ്ഞ ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽപ്പെട്ട് വീടും നാടും കുടുംബവും നഷ്ടപ്പെട്ട എന്നെപോലെയുള്ള 500 ൽ പരം കുടുംബങ്ങൾക്കു മുൻപിലോട്ട് നോക്കുമ്പോൾ ജീവിതം പൂർണമായും ഇരുൾ അടഞ്ഞതായിരുന്നു. എന്ത് ചെയ്യണം ഇനി അങ്ങോട്ട്‌ എന്ന ചിന്ത എന്റെ നാട്ടിലെ പലരേയും മാനസിക രോഗികൾ വരെ ആക്കി. ദുരന്ത ബാധിതരിൽ മഹാ ഭൂരിപക്ഷം പേരും ഇന്ന് ഡിപ്രെഷൻ ഗുളിക കഴിക്കുന്നവരാണ്. മൂന്ന് മക്കളുടെ പിതാവായ എനിക്ക് അറിയാം ഓരോ പിതാവിന്റെയും ആഗ്രഹം നമ്മുടെ മക്കളെ നന്നായി പഠിപ്പിക്കുക എന്നതാണ്. അതുകൊണ്ട് […]
Read more

ബൈക്കില്‍ ബസ് ഇടിച്ച് പോളി ടെക്‌നിക്ക് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

വയനാട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പോളി ടെക്നിക്ക് വിദ്യാർഥിക്ക് ദാരുണാന്ത്യം. മീനങ്ങാടി പോളിടെക്‌നിക് കോളേജിലെ രണ്ടാം വര്‍ഷ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ അഭിഷേക് (19) ആണ് മരിച്ചത്. മീനങ്ങാടി തച്ചമ്പത്ത് വീരമണി കുമാരന്റെ മകനാണ്. അഭിഷേക് സഞ്ചരിച്ചിരുന്ന ബൈക്കില്‍ ബസിൽ ഇടിക്കുകയായിരുന്നു. പരിക്കുകളുമായി അഭിഷേകിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ച്ചയായ ചികിത്സയ്ക്കിടെയാണ് അഭിഷേകിന് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് വൈകുന്നേരം നാല് മണിക്ക് തച്ചമ്പത്ത് കുടുംബ ശ്മശാനത്തില്‍ നടക്കും.
Read more

വയനാട് പുനരധിവാസം; ആദ്യഘട്ടത്തിലെ 178 വീടുകളുടെ കൈമാറ്റം ഉടൻ

വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ചവർക്കായി കൽപ്പറ്റ ടൗൺഷിപ്പിൽ ഒരുങ്ങിയ 175 വീടുകൾ ആദ്യഘട്ടത്തിൽ, നറുക്കെടുപ്പിലൂടെ ഗുണഭോക്താക്കൾക്ക് ഫെബ്രുവരി 20ന് കൈമാറും.178 പേർക്ക് പട്ടയവും നൽകും. വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഫെബ്രുവരി 25ന് . അത്യാധുനിക സൗകര്യങ്ങളോടെയാണ് ടൗൺഷിപ്പും വീടുകളും സജ്ജമാകുന്നത്. 7 സെന്റിൽ 1,000 ചതുരശ്ര അടിയിൽ ഒറ്റ നിലയിലാണ് ഓരോ വീടും. ദുരന്തങ്ങളെ അതിജീവിക്കാനാകുംവിധം നിർമിക്കുന്ന വീടുകളിൽ രണ്ടാംനില കൂടി പിന്നീട് പണിയാനാകുംവിധം കരുത്തുള്ളതാണ് അടിത്തറ. പ്രധാന കിടപ്പുമുറി, അടുക്കള, ഡൈനിങ് റൂം, സ്റ്റഡി […]
Read more

വയനാട്ടിൽ പീഡനത്തിന് ഇരയായ പ്ലസ് വൺ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു; ബന്ധുവും അയൽക്കാരനും അറസ്റ്റിൽ

കൽപറ്റ: വയനാട്ടിൽ പീഡനത്തിന് ഇരയായ 16 കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ചയാണ് പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ ബന്ധുവും അയൽവാസിയുമായ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പീഡനത്തിന് ഇരയായ വിവരം സ്കൂൾ അധികൃതരാണ് പോലീസിനെ അറിയിച്ചത്. കുട്ടി പല തവണ പീഡനത്തിന് ഇരയായി എന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. 2024-25 വര്‍ഷത്തിലാണ് പെണ്‍കുട്ടി അതിക്രമത്തിന് ഇരയായത്. സ്കൂളിലെ കൌണ്‍സിലിംഗിലാണ് കുട്ടി ഇക്കാര്യം വെളിപ്പെടുത്തുന്നത്. കഴിഞ്ഞ പത്താം തീയതിയാണ് സ്കൂള്‍ […]
Read more

മുത്തങ്ങയിൽ മൂന്നര ടൺ ഹാൻസ് പിടികൂടി

മാനന്തവാടി: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നിരോധിത പുകയിലയുടെ വൻ ശേഖരം പിടികൂടി. മൂന്നര ടൺ ഹാൻസ് ആണ് പിടിച്ചെടുത്തത്. നിരോധിത പുകയില കൊണ്ടുവന്ന കർണാടക രജിസ്ട്രേഷൻ ലോറി എക്സൈസ് പിടിച്ചെടുത്തു. പഞ്ചസാര കടത്തുന്നുവെന്ന് വ്യാജേനയാണ് നിരോധിത പുകയില കടത്തിയത്. സംഭവത്തിൽ വാഹനം ഓടിച്ചിരുന്ന കോയമ്പത്തൂർ സ്വദേശി കാളി മുത്തുകുമാർ പിടിയിലായി. കഴിഞ്ഞമാസവും സമാനമായ രീതിയിൽ നിരോധിത പുകയില ചെക്പോസ്റ്റിൽ വച്ച് പിടിച്ചെടുത്തിരുന്നു.
Read more

നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി റോഡിൽ ഉപേക്ഷിച്ച യുവാവ് പിടിയിൽ

മാനന്തവാടി: നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയശേഷം റോഡരികിൽ ഉപേക്ഷിച്ച കേസിലെ പ്രതി അറസ്റ്റിൽ. കുപ്പാടിത്തറ പുതുശ്ശേരിക്കടവ് ചാപ്പാളി വീട്ടിൽ സി. ജിഹാസി(25)നെയാണ് കോഴിക്കോട്ടുവെച്ച് പിടികൂടിയത്. സംഭവത്തിനുശേഷം ജില്ല വിട്ടുപോയ ജിഹാസിനായി പോലീസ് തിരച്ചിൽ വ്യാപകമാക്കിയിരുന്നു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇയാൾ ഉണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് റെയിൽവേ പോലീസിന്റെ സഹായത്തോടെയാണ് ചൊവ്വാഴ്ച രാത്രി 12-ഓടെ കസ്റ്റഡിയിലെടുത്തത്. ദ്വാരക പുലിക്കാട് സ്വദേശിയായ നാലുവയസ്സുകാരിയെയാണ് ശനിയാഴ്ച രാത്രി ജിഹാസ് തട്ടിക്കൊണ്ടുപോയത്. വീട്ടിൽനിന്ന് ഏകദേശം ഏഴുകിലോമീറ്റർ മാറിയുള്ള തരുവണ പാലിയാണയിലാണ് രണ്ടുമണിക്കൂറിനുശേഷം കുട്ടിയെ കണ്ടെത്തിയത്.
Read more

തനിച്ച് താമസിക്കുന്ന വയോധികനെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

സുൽത്താൻ ബത്തേരി: വയനാട്ടിൽ വയോധികനെ വീടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. എരിയപ്പള്ളി ഗാന്ധി നഗർ ഉന്നതിയിലെ മുരാശ വള്ളിയാണ് മരിച്ചത്. ഗാന്ധി നഗർ ഉന്നതിയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് അയൽവാസികൾ വീടിനുള്ളിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുവർഷം മുമ്പ് ഭാര്യ ജയമ്മ മരിച്ചതിനെ തുടർന്ന് മുരാശ വള്ളി ഒറ്റയ്ക്കായിരുന്നു താമസം. വിവരം ലഭിച്ചതിനെ തുടർന്ന് പുൽപ്പള്ളി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സുൽത്താൻ ബത്തേരി താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് […]
Read more

ഉപാധികൾ വെച്ചല്ല യുഡിഎഫിലേക്ക് വന്നത്’: സി കെ ജാനു

കൽപറ്റ: നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പരി​ഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സികെ ജാനു. സീറ്റ് ചർച്ച അന്തിമഘട്ടത്തിലായിട്ടില്ല. മത്സരിക്കാൻ താത്പര്യമറിയിച്ച് കോൺ​ഗ്രസ് ദേശീയ നേതൃത്വത്തിന് കത്ത് നൽകിയെന്നും സികെ ജാനു പറഞ്ഞു. ‘സീറ്റ് ചർച്ച അന്തിമ ഘട്ടത്തിലേക്ക് വന്നിട്ടില്ല. അതിന്റെ പ്രോസസ് വളരെ ലൈവായി നടന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നാളുകളിലൊക്കെ അത്തരമൊരു ചർച്ച നടക്കുന്നുണ്ട്. അന്തിമ തീരുമാനം എന്ന നില‌യിലേക്ക് വന്നിട്ടില്ല. എന്തായാലും പരി​ഗണിക്കുമെന്ന പ്രതീക്ഷയിലാണ് നമ്മൾ. ഇപ്പോൾ മൊത്തത്തിലുളള അവസ്ഥ നോക്കുമ്പോൾ […]
Read more

കടയ്ക്ക് മുന്നിൽ നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ച യുവാവ് പിടിയിൽ

സുൽത്താൻ ബത്തേരി: ചെതലയം സ്വദേശിയുടെ സ്കൂട്ടർ മോഷ്ടിച്ച കേസിൽ കോഴിക്കോട് സ്വദേശി പിടിയിൽ. കുതിരവട്ടം കൂട്ടാളി കണ്ണംചാലിൽ വീട്ടിൽ ഇ.കെ. നിതിൻ എന്നയാളെയാണ് കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലെ സ്ക്വാഡ് അംഗങ്ങളുടെ സഹായത്തോടെ ബത്തേരി പൊലീസ് പാളയത്ത് നിന്ന് കസ്റ്റഡിയിലെടുത്തത്. ഇയാൾക്ക് നേരത്തെ കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ മോഷണക്കേസുകളും കവർച്ചക്കേസുകളും നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. മൂലങ്കാവ് ഗ്ലോബൽ ഗ്രാനൈറ്റ് ഇൻഫ്രാ എന്ന സ്ഥാപനത്തിന്റെ മുൻവശത്ത് പാർക്ക് ചെയ്തിരുന്ന കെ.എൽ 73 ഇ 0316 നമ്പർ സ്കൂട്ടറാണ് […]
Read more

കമ്പളക്കാട് ജുമാഅ മസ്ജിദില്‍ മോഷണം

കൽപ്പറ്റ: കമ്പളക്കാട് ജുമാഅ മസ്ജിദിൽ മോഷണം നടത്തിയ യുവാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു മോഷണം. കമ്പളക്കാട് പൊലീസ് സ്റ്റേഷനിൽ നിന്ന് ഏകദേശം 300 മീറ്റർ മാത്രം അകലെയുള്ള കെഎസ്ഇബി കുന്നിലെ മസ്ജിദിലാണ് മോഷണം നടന്നത്. മസ്ജിദിനുള്ളിൽ പ്രവേശിച്ച യുവാവ് മേശകളും മറ്റ് സ്ഥലങ്ങളും പരിശോധിക്കുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ ഉള്ളത്. മദ്രസയിൽ ക്ലാസ് എടുക്കാൻ പോയ ഉസ്താദ് മടങ്ങിയെത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ ഉസ്താദിന്റെ പണമാണ് നഷ്ടപ്പെട്ടതെന്ന് പള്ളി […]
Read more

Recent News

Advertisement