സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

ടി സിദ്ദിഖ് എംഎൽഎയെ കൂവിയ സംഭവം; പരാതിയുമായി കെഎസ്‍യു

കൽപ്പറ്റ: വയനാട് ടൗൺഷിപ്പ് ഉദ്ഘാടന ചടങ്ങിനിടെ ടി. സിദ്ദിഖ് എംഎൽഎയെ കൂവിയെന്ന ആരോപണത്തിൽ കെഎസ്എഫ്ഇ റീജണൽ മാനേജർക്കെതിരെ കെഎസ്‌യു പരാതി നൽകി. കെഎസ്എഫ്ഇ റീജണൽ മാനേജരായ അഞ്ജന അനീഷ് എംഎൽഎയെ കൂവി അപമാനിച്ചുവെന്നാണ് ആരോപണം. ഉദ്യോഗസ്ഥയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു വയനാട് ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസ് കെഎസ്എഫ്ഇ മാനേജിംഗ് ഡയറക്ടർക്ക് പരാതി നൽകി. ടിവി ചാനലുകളിൽ പ്രക്ഷേപണം ചെയ്ത ദൃശ്യങ്ങൾ ഉൾപ്പെടുത്തിയാണ് പരാതി സമർപ്പിച്ചത്. അതേസമയം, പരിപാടിയിൽ പങ്കെടുത്തിരുന്നുവെങ്കിലും എംഎൽഎയെ കൂവിയിട്ടില്ലെന്ന് അഞ്ജന അനീഷ് […]
Read more

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

കൊച്ചി: പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് ബുധനാഴ്ച രാവിലെ 11 മുതൽ വൈകിട്ട് 4 വരെ കൊച്ചി നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. നേവൽബേസ്, തേവര, എം.ജി. റോഡ്, അറ്റ്ലാന്റിസ്, രവിപുരം, പള്ളിമുക്ക്, ജോസ് ജങ്ഷൻ, ബി.ടി.എച്ച്. റോഡ്, പാർക്ക് അവന്യൂ റോഡ്, ഷണ്മുഖം റോഡ്, മറൈൻ ഡ്രൈവ്, ഹൈക്കോടതി ജങ്ഷൻ, ബാനർജി റോഡ്, കച്ചേരിപ്പടി, കലൂർ, പാലാരിവട്ടം എന്നിവിടങ്ങളിലൂടെയുള്ള പ്രധാന റോഡുകളിൽ നിയന്ത്രണം ബാധകമായിരിക്കും. അതോടൊപ്പം ദേശീയപാത 66-ൽ ചേരാനെല്ലൂർ മുതൽ വൈറ്റില വരെ, ദേശീയപാത 544-ൽ കളമശ്ശേരി […]
Read more

മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ പരസ്യങ്ങള്‍ നല്‍കി പുതിയ സാമ്പത്തിക തട്ടിപ്പു നടക്കുന്നതായി പൊലിസ് മുന്നറിയിപ്പ്. മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ പരസ്യങ്ങള്‍ പ്രചരിപ്പിച്ച് ‘നിങ്ങളുടെ ഫോണില്‍ PhonePe ആപ്പ് ഉണ്ടെങ്കില്‍ എളുപ്പത്തില്‍ 12000 സമ്പാദിക്കാം’ എന്ന തരത്തിലുള്ള സന്ദേശം നല്‍കി കൊണ്ടാണ് ഈ തട്ടിപ്പ് തുടങ്ങുന്നത്. ക്ലിക്ക് ചെയ്യുന്നതോടെ മൊബൈല്‍ ഫോണില്‍ PhonePe ആപ്പ് സ്വയം തുറക്കുന്നതായും അവിടെ 1499 എന്ന തുക കാണിക്കുകയും ചെയ്യുന്നു. തുക ലഭിക്കാനായി പിന്‍ […]
Read more

മമ്മൂട്ടി ഇന്‍സള്‍ട്ട് ചെയ്തു; വെളിപ്പെടുത്തി സംവിധായകന്‍

കൊച്ചി: മമ്മൂട്ടിയുടെ വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ സംവിധായകന്‍ ദീപു കരുണാകരന്‍ മ്മൂട്ടിയെ പറ്റി പറഞ്ഞ കാര്യങ്ങള്‍ വൈറലാകുന്നു. മമ്മൂട്ടി തന്റെ ആരാധന പുരുഷന്‍ എന്നാണ് ദീപു പറയുന്നത്. മമ്മൂട്ടി തന്നെ ഒരിക്കല്‍ ഇന്‍സള്‍ട്ട് ചെയ്തുവെന്നും ദീപു പറയുന്നുണ്ട്. അമ്മയുടെ ഒരു വലിയ ഷോ നടക്കുന്ന സമയം. ഞാനും സുഹൃത്തുക്കളുമൊക്കെ അവിടെ ഉണ്ട്. മമ്മൂക്ക നടന്ന് വരികയാണ്. നമുക്ക് പോയി സംസാരിച്ചാലോന്ന് ഞാന്‍. പക്ഷേ അദ്ദേഹത്തിന്റെ നേച്ചര്‍ അവര്‍ക്കറിയാം. ദീപു വേണമങ്കില്‍ പോയി സംസാരിക്കാന്‍ […]
Read more

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; കൊച്ചിയില്‍ നാളെ ഗതാഗത നിയന്ത്രണം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം. കലൂര്‍, മറൈന്‍ ഡ്രൈവ് മേഖലകളിലാണ് നിയന്ത്രണം. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സുരക്ഷയ്ക്കായി 8000ഓളം പോലീസുകാരെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നഗരത്തില്‍ നാളെ രാവിലെ 10 മണി മുതല്‍ 3 മണിവരെ ഗതാഗത നിയന്ത്രണമുണ്ടാകുമെന്നും അറിയിപ്പുണ്ട്. നഗരത്തിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥരും അവധി ഒഴിവാക്കി ഡ്യൂട്ടിക്ക് കയറണമെന്ന പ്രത്യേക നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ബസുകളുടെ റൂട്ട് ഫോര്‍ട്ട് കൊച്ചി/മട്ടാഞ്ചേരി ഭാഗത്തുനിന്ന് എറണാകുളം/കാക്കനാട്/ആലുവ ഭാഗത്തേക്ക്: ബിഒടി ഈസ്റ്റ് ജംഗ്ഷനില്‍ […]
Read more

ഉത്സവത്തിനിടെ രാഷ്ട്രീയ സംഘർഷം; സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ

കണ്ണൂർ: മുഴപ്പിലങ്ങാട് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്ര ഉത്സവത്തിനിടെ സിപിഎം- ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. പ്രവർത്തകർ പരസ്പരം കല്ലും ചെരിപ്പും എറിഞ്ഞതോടെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് ലാത്തിവീശി. കാഴ്ച്ചവരവിനിടെയുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. ഉത്സവത്തിന്റെ സമാപനദിവസമായ ഇന്ന് ക്ഷേത്രത്തിലേക്ക് വിവിധ ഭാഗങ്ങളിൽ നിന്നുള്ള കാഴ്ച്ചവരവുകൾ എത്തുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്. നടാൽ ഭാഗത്ത് നിന്ന് സിപിഎം പ്രവർത്തകരുടെ കാഴ്ച്ചവരവും തലശേരി ഭാഗത്ത് നിന്ന് ബിജെപി പ്രവർത്തകരുടെ കാഴ്ച്ചവരവും എത്തി. ക്ഷേത്രത്തിന് സമീപം ആദ്യം എത്തിയ സംഘം ദീർഘനേരം […]
Read more

വോട്ടര്‍ പട്ടികയില്‍ ഇനിയും പേര് ചേര്‍ക്കാം; അറിയാം എങ്ങനെയെന്ന്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് എത്തിനില്‍ക്കെ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ ഇനിയും അവസരം. തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി വരെ പുതിയ അപേക്ഷകള്‍ നല്‍കാന്‍ കഴിയും. 18 വയസ്സ് പൂര്‍ത്തിയാകുന്ന ആര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. voters.eci.gov.in വെബ്സൈറ്റ് വഴി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. ‘വോട്ടര്‍ ഹെല്‍പ്പ് ലൈന്‍’ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയും ഓണ്‍ലൈനായി അപേക്ഷിക്കാം. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കേണ്ടത് എങ്ങനെ? voters.eci.gov.in വെബ്സൈറ്റിലെ ‘ന്യൂ വോട്ടര്‍ രജിസ്‌ട്രേഷന്‍’ ലിങ്കില്‍ പ്രവേശിച്ച് ‘ഫോം 6’ പൂരിപ്പിക്കണം. […]
Read more

പ്ലസ്ടു വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു

തൃശൂർ: താന്ന്യത്ത് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു. പ്ലസ്ടു പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ താന്ന്യം വലിയകത്ത് ബാദുഷയുടെ മകൾ ബാദിറ (17) ആണ് മരിച്ചത്. താന്ന്യം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാർത്ഥിനിയാണ്. രാവിലെ നടന്ന പരീക്ഷ കഴിഞ്ഞ് ഉച്ചയോടെ വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിനി വീടിന് സമീപത്ത് വെച്ച് വഴിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ പഴുവിൽ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതികൾ പിടിയിൽ

ആലപ്പുഴ: ചായക്കടയ്ക്ക് മുന്നിൽ ഉണ്ടായ തർക്കത്തെ തുടർന്ന് യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികളെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതിയായ ആദിൽ അഫ്സർ (20), മൂന്നാം പ്രതിയായ സക്കീർ എന്നറിയപ്പെടുന്ന മുഹമ്മദ് സഹീർ (21), അഞ്ചാം പ്രതിയായ അജ്മൽ (20) എന്നിവരാണ് പിടിയിലായത്. കൃത്യത്തിന് ശേഷം ഒളിവിൽ പോയിരുന്ന ഇവരെ കോതമംഗലത്തിൽ നിന്നാണ് പൊലീസ് പിടികൂടിയത്. മാർച്ച് ആറിന് പുലർച്ചെ കായംകുളം ഒ.എൻ.കെ ജംഗ്ഷന് തെക്കുവശത്തെ ചായക്കടയ്ക്ക് മുന്നിലാണ് […]
Read more

നാണംകെട്ടത് ഗണേഷ് കുമാറല്ല മുഖ്യമന്ത്രിയാണ്; വിഡി സതീശൻ

തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിൽ ശക്തമായ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഗണേഷ് കുമാറല്ല, ഈ വിഷയത്തിൽ നാണംകെട്ടത് മുഖ്യമന്ത്രിയാണെന്നും അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കപ്പ് ഉയർത്തിക്കാട്ടുന്ന ചിത്രം ഇനി മുഖ്യമന്ത്രി ഉപയോഗിക്കരുതെന്നും അദ്ദേഹം വിമർശിച്ചു. അത് ഇനി യുഡിഎഫിന്റെ പ്രചാരണ ചിത്രമായിരിക്കുമെന്നും സതീശൻ പറഞ്ഞു. സംഭവത്തിൽ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നതെന്നും അവ പൊലീസ് അന്വേഷണത്തിൽ തെളിയേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസെടുത്ത് അന്വേഷണം നടത്തുകയും ഗണേഷ് കുമാറിന്റെ രാജി ചോദിച്ചു വാങ്ങുകയും […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.