സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

ജസീല ജീവനൊടുക്കിയ സംഭവം; ആൺസുഹൃത്തിന്റെ മാതാവ് അറസ്റ്റിൽ

കാസർകോട്: മോഷണക്കുറ്റം ആരോപിച്ചതിനെ തുടർന്ന് കാസർകോട് നാലത്തടുക്കയിൽ വീട്ടമ്മയായ ജസീല ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്തിൻ്റെ മാതാവ് ആയിഷ അറസ്റ്റിൽ. വിദ്യാനഗർ പോലീസാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. മോഷണക്കുറ്റം ആരോപിച്ചതിൽ മനംനൊന്ത് കഴിഞ്ഞയാഴ്ചയാണ് 24 കാരി ജീവനൊടുക്കിയത്. നിരപരാധിയാണെന്ന് കരഞ്ഞ് പറയുന്ന വീഡിയോ ചിത്രീകരിച്ച ശേഷമാണ് ജസീല ജീവനൊടുക്കിയത്. ചെയ്യാത്ത തെറ്റിന്റെ പേരിലാണ് താൻ അപമാനം നേരിടേണ്ടി വന്നതെന്നാണ് വീഡിയോ സന്ദേശത്തിൽ ജസീല പറയുന്നത്. വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം ജസീല […]
Read more

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാമെന്ന് ട്രംപ്; ഇന്ത്യക്ക് എന്തിന് ട്രംപിന്റെ അനുവാദമെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്ന കാര്യത്തില്‍ ഇന്ത്യയ്ക്ക് അനുവാദം തന്ന് അമേരിക്ക. യുക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് റഷ്യയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇന്ത്യയ്ക്ക് താല്‍ക്കാലിക ഇളവ് നല്‍കാന്‍ അമേരിക്ക തീരുമാനിച്ചു. താല്‍ക്കാലിക അനുമതിയാണ് നല്‍കിയിരിക്കുകയാണ്. അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ആണ് ഈ കാര്യം അറിയിച്ചത്.പശ്ചിമേഷ്യയില്‍ യുദ്ധ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍, ലോകവിപണിയില്‍ പെട്രോളിനും ഡീസലിനും വില കുതിച്ചുയരാതിരിക്കാനാണ് ഇങ്ങനെയൊരു നീക്കം. ഇതിന് പിന്നാലെ കനത്ത വിമര്‍ശനവുനായി കോണ്‍ഗ്രസ് എത്തി. ഇന്ത്യയുടെ ഊര്‍ജ ആവശ്യങ്ങള്‍ […]
Read more

സുനില്‍ കുമാര്‍ ഔട്ട്, പകരം വിഎസ് പ്രിന്‍സ്? തൃശ്ശൂരില്‍ ട്വിസ്റ്റുമായി സിപിഐ

തൃശ്ശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ വലിയ ട്വിസ്റ്റ്. പൂരം കലക്കല്‍ വിവാദവുമായി ബന്ധപ്പെട്ട പ്രതികരണങ്ങളെത്തുടര്‍ന്ന് പാര്‍ട്ടി ശാസന നേരിട്ട മുന്‍ മന്ത്രി വി.എസ്. സുനില്‍കുമാറിനെ ഇത്തവണ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് സിപിഐ ഒഴിവാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന തൃശൂര്‍ മണ്ഡലത്തില്‍ ഇത്രയും കാലം വിജയസാധ്യതയുള്ള നേതാവായി സുനില്‍കുമാറിനെ കണ്ടിരുന്നതെങ്കിലും നിലവില്‍ പാര്‍ട്ടിയുടെ പ്രാഥമിക പട്ടികയില്‍ അദ്ദേഹത്തിന്റെ പേര് ഇടംപിടിച്ചില്ല. പി. ബാലചന്ദ്രന്‍ മാറുകയാണെങ്കില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സിനെയാണ് തൃശൂരില്‍ പ്രധാനമായും […]
Read more

വിഹിതം കൂട്ടി ചോദിച്ചു; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം ‘പേട്രിയറ്റി’ന് വിലക്ക്

കൊച്ചി: തിയേറ്ററില്‍ നിന്നുള്ള വിഹിതം കൂട്ടി ചോദിച്ചതിന് മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം ‘പേട്രിയറ്റി’ന് തിയേറ്ററുകളില്‍ വിലക്ക്. സിനിമയുമായി കരാര്‍ നല്‍കരുതെന്ന് തിയേറ്ററുകള്‍ക്ക് ഫിയോക് നിര്‍ദേശം നല്‍കി. ഏപ്രില്‍ 23നാണ് ചിത്രം റിലീസ് ചെയ്യേണ്ടത്. ഇത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ സംഘടനാ തലത്തിലുള്ള ആവശ്യമല്ല, സിനിമയുടെ നിര്‍മാതാവ് സ്വന്തം നിലയില്‍ ആവശ്യപ്പെട്ടതാണെന്ന് പ്രൊഡ്യൂസേഴ്‌സ് അസേസിയേഷന്‍ വ്യക്തമാക്കുന്നു.
Read more

രാത്രി നല്ല ഉറക്കം വേണോ? ഇവ കഴിച്ചാല്‍ മതി

കുതിര്‍ത്ത ബദാം പേശികള്‍ക്ക് അയവ് വരുത്താനും ആഴത്തിലുള്ള ഉറക്കം ലഭിക്കാനും ബദാം സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം ഉറക്കത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നു. വൈകുന്നേരും 5-6 ബദാം കുതിര്‍ത്ത് തൊലി കളഞ്ഞ് കഴിക്കുന്നത് രാത്രിയില്‍ ഇടയ്ക്കിടെ ഉറക്കം ഉണരുന്നത് ഒഴിവാക്കാന്‍ സഹായിക്കും. വാഴപ്പഴം പൊട്ടാസ്യം, മഗ്‌നീഷ്യം, ട്രിപ്‌റ്റോഫാന്‍ എന്നിവയാല്‍ സമ്പന്നമായ സൂപ്പര്‍ ഫുഡാണ് വാഴപ്പഴം. രാത്രിയില്‍ കാലുകളില്‍ ഉണ്ടാകുന്ന പേശീവലിവ് തടയാന്‍ പൊട്ടാസ്യവും ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോര്‍മോണായ മെലറ്റോണിന്റെ ഉത്പാദനത്തെ മഗ്‌നീഷ്യവും ഉത്തേജിപ്പിക്കുന്നു. ഉച്ചഭക്ഷണത്തിന് ശേഷമോ അത്താഴത്തിന് ശേഷമോ ഒരു […]
Read more

അൾട്രാവയലറ്റിന്റെ എക്‌സ് 47 ക്രോസ്ഓവർ ഇലക്ട്രിക് വാഹനങ്ങളിൽ ഇനി ബാറ്ററി ഫ്ളെക്സ്

കൊച്ചി: ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ അൾട്രാവയലറ്റിന്റെ വാഹനങ്ങളിൽ ബാസ് സംവിധാനമായ ‘ബാറ്ററി ഫ്ളെക്സ്’ അവതരിപ്പിച്ചു. ഇക്കോഫി എന്ന എൻബിഎഫ്സിയുമായി ചേർന്നാണ് അൾട്രാവയലറ്റ് തങ്ങളുടെ വാഹനങ്ങൾക്കായി ബാറ്ററി അസ് എ സർവ്വീസ്- ബാസ് സംവിധാനം അവതരിപ്പിച്ചത്. ബാറ്ററി ഫ്‌ളെക്‌സ് സംവിധാനത്തിലൂടെ 2.5 ലക്ഷം രൂപ വിലയുണ്ടായിരുന്ന അൾട്രാവയലറ്റിന്റെ എക്സ്- 47 മോഡൽ 1.49 ലക്ഷം രൂപ മുതൽ സ്വന്തമാക്കാം. പ്രതിമാസം 2499 രൂപ മുതലാണ് ബാറ്ററി വാടക. ബാറ്ററിക്ക് അഞ്ച് വർഷം വാറന്റിയും ലഭിക്കും. സബ്‌സ്‌ക്രിപ്ഷൻ […]
Read more

ജോലി കഴിഞ്ഞ് കാട്ടിനുള്ളിലെ റോഡിലൂടെ വീട്ടിലേക്ക് വരുന്നവഴി കാട്ടാന ആക്രമിച്ചു

കൊല്ലം: കാട്ടാനയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട നാൽപ്പത്തിരണ്ടുകാരന് ഗുരുതരപരിക്ക്. വാരിയെല്ല്, കൈ, കാൽ എന്നിവയ്ക്ക് പൊട്ടലേറ്റ പ്രകാശിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് കാട്ടിനുള്ളിലെ റോഡിലൂടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഡാലിക്കരിക്കം ഭാഗത്ത് ആൾതാമസമില്ലാത്ത ഒറ്റപ്പെട്ട പ്രദേശത്ത് വച്ചാണ് കാട്ടാന പ്രകാശിനെ ആക്രമിച്ചത്. സഹായത്തിന് ആരെയും കാണാനാകാതെ മണിക്കൂറുകളോളം വേദനയിൽ നിലവിളിച്ച് കാട്ടിൽ കിടന്ന നിലയിലാണ് പ്രകാശ് ഉണ്ടായിരുന്നത്. പിന്നീട് അതുവഴി എത്തിയ വാഹനയാത്രക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്.
Read more

തൊണ്ടിമുതലും ആന്റണി രാജുവും; കോടതി കനിയുമോ, ഭാവിയെന്ത്?

തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് അനുകൂലമായ തരത്തിലാണ് ഹൈക്കടതിയില്‍ നിന്നും പരാമര്‍ശങ്ങളുണ്ടായിരിക്കുന്നത്. ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആന്‍ണി രാജുവിന്റെ അപ്പീലില്‍ വാദം പൂര്‍ത്തിയായെങ്കിലും വിധി പിന്നീട് പറയും. പക്ഷേ പ്രോസിക്യൂഷനോട് കോടതി ചോദിച്ച ചോദ്യങ്ങള്‍ ആന്റണി രാജുവിന് ആശ്വാസം നല്‍കുന്ന തരത്തിലുള്ളതാണ്. ശിക്ഷ മരവിപ്പിച്ചാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആന്റണി രാജുവിന് മത്സരിക്കാനാകുമെന്നിരിക്കെ വളരെ നിര്‍ണായകമാണ് കേസിലെ വിധി. കേസില്‍ ക്രിമിനല്‍ കുറ്റം കണ്ടെത്തുക പ്രയാസമെന്ന് പറഞ്ഞ ഹൈക്കോടതി കുറ്റകൃത്യമെന്ന് പറയാനാകില്ലെന്നും എന്തുകൊണ്ട് […]
Read more

രാവിലെയുള്ള ഈ ശീലങ്ങള്‍ ആരോഗ്യം തകര്‍ക്കും

എഴുന്നേറ്റയുടന്‍ ചായയോ കോഫിയോ കുടിക്കുന്നത് രാവിലെ എഴുന്നേറ്റയുടന്‍ ചായയോ കോഫിയോ കുടിക്കുന്ന ശീലമുള്ളവരുണ്ട്. എന്നാല്‍ രാത്രിമുഴുവന്‍ വെള്ളം കുടിക്കാതെ ഉറക്കമെഴുന്നേല്‍ക്കുന്ന സമയത്ത് ശരീരത്തില്‍ നിര്‍ജലീകരണമുണ്ടാകും. കോഫിയിലെ കഫീന്‍ പണിതരും. അതിനാല്‍ എഴുന്നേറ്റയുടന്‍ ശുദ്ധമായ വെള്ളം കുടിക്കുന്നത് ഊര്‍ജം പകരുകയും ദഹനപ്രക്രിയ എളുപ്പമാക്കുകയും ചെയ്യും. കണ്ണ് തുറക്കുമ്പോള്‍ തന്നെ ഫോണ്‍ നോക്കുന്നത് എഴുന്നേറ്റയുടന്‍ ഫോണ്‍ നോക്കുന്നത് മസ്തിഷ്‌കത്തിന് അത്ര നല്ലതല്ല. മൊബൈല്‍ ഫോണില്‍ നിന്നുള്ള പലകാഴ്ചകളും വിവരങ്ങളുമൊക്കെ സമ്മര്‍ദം വര്‍ധിപ്പിക്കുകയും അമിത ഉത്കണ്ഠയിലേക്ക് നയിക്കുകയും ചെയ്യും. ഒരു പതിനഞ്ച് […]
Read more

പൊങ്കാല കഴിഞ്ഞു, ഇനി മാലിന്യപ്പോര്; മന്ത്രിയും മേയറും നേര്‍ക്കുനേര്‍

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷമുള്ള നഗര ശുചീകരണത്തെ ചൊല്ലി തിരുവനന്തപുരത്ത് രാഷ്ട്രീയപ്പോര് മുറുകുന്നു. നഗരത്തില്‍ പലയിടങ്ങളിലും മാലിന്യം കുന്നുകൂടി കിടക്കുന്നതില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. എന്നാല്‍ കാര്യങ്ങള്‍ ഭംഗിയായി നടന്നുവെന്ന് മന്ത്രി തന്നെ സമ്മതിച്ചതായും രാഷ്ട്രീയ സമ്മര്‍ദം മൂലമാണ് ഇപ്പോള്‍ നിലപാട് മാറ്റുന്നതെന്നും മേയര്‍ വിവി രാജേഷ് പ്രതികരിച്ചു.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.