സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

‘എനിക്ക് ഒന്നല്ല, അയ്യായിരം പ്രണയമുണ്ട്’; രൂക്ഷമായി പ്രതികരിച്ച് ഗണേഷ് കുമാര്‍

കൊല്ലം: തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കോണ്‍ഗ്രസും യുഡിഎഫും നടത്തുന്ന രാഷ്ട്രീയമാണതെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. ‘ ബിജെപിയും ഇതില്‍ പങ്കാളിയാണ്. ഇതൊന്നും കേരള ജനതയ്ക്ക് ആവശ്യമില്ല. ഗണേഷ് കുമാറിനു പ്രണയമുണ്ടോ എന്ന ചോദ്യം ലമാധവിക്കുട്ടിക്ക് പ്രണയമുണ്ടോ എന്ന് ചോദിക്കും പോലെയാണ്. ഒന്നല്ല, അയ്യായിരം പ്രണയമുണ്ട്. പ്രണയം ഇല്ലാത്തവന്‍ പൊട്ടനാണ്. അവന് തലയ്ക്ക് എന്തെങ്കിലും അസുഖം കാണും. നെഹ്‌റുവിനും വാജ്‌പേയിക്കും രാജീവ് ഗാന്ധിക്കും പ്രണയമുണ്ടായിരുന്നു എന്നും ഗണേഷ് കുമാര്‍ പറയുന്നു.
Read more

അങ്കണവാടിയിലെ അടുക്കളയിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി

മലപ്പുറം: നിലമ്പൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് തോട്ടപൊയിൽ അങ്കണവാടിയിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. അടുക്കളയ്ക്ക് സമീപം നിന്നാണ് മൂർഖനെ പിടികൂടിയത്. ഭക്ഷണം പാചകം ചെയ്യുന്നതിന് പാത്രം എടുക്കുന്നതിനിടയിലാണ് പാമ്പിനെ കണ്ടത്. തുടർന്ന് അങ്കണവാടി ജീവനക്കാർ എമർജൻസി റെസ്ക്യൂഫോഴ്സ് ടീമിനെ വിവരം അറിയിക്കുകയായിരുന്നു. എമർജൻസി റെസ്ക്യൂഫോഴ്സ് ടീം സ്ഥലത്തെത്തി പാമ്പിനെ പിടികൂടി വനപാലകർക്ക് കെെമാറി.
Read more

ആത്മഹത്യയുടെ വക്കില്‍ എത്തി; വെളിപ്പെടുത്തലുമായി ഭഗത് മാനുവല്‍

കൊച്ചി: വിവാഹമോചനവും അതിന് ശേഷമുണ്ടായ പ്രശ്‌നങ്ങളെ കുറിച്ചും മനസ് തുറന്ന് നടന്‍ ഭഗത് മാനുവല്‍. ആത്മഹത്യയുടെ വക്കിലായിരുന്ന സമയം ഉണ്ടായിരുന്നു എന്നും സുഹൃത്തുക്കളാണ് തന്നെ ജീവിതത്തിലേക്ക് മാലാഖമാരെപ്പോലെ കൈപിടിച്ചു കയറ്റിയെതെന്നും ഭഗത് പറയുന്നു. വിവാഹം ഡിവോഴ്‌സില്‍ എത്തുമെന്നത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഒരു മകനുണ്ട്. വിവാഹമോചനം പോലൊന്ന് ജീവിതത്തില്‍ സംഭവിച്ചപ്പോള്‍ പിടിച്ചാല്‍ കിട്ടിയില്ല. ഞാന്‍ മദ്യപാനം ആരംഭിച്ചു. ജീവിതം അലമ്പായി മാറി. ഡിവോഴ്‌സ് എന്നത് സംഭവിച്ചുവെന്നതുകൊണ്ടാണ് മദ്യപാനത്തിലേക്ക് തിരിഞ്ഞത്. മകന്‍ ഒപ്പമുള്ളത് വലിയൊരു അുഗ്രഹമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read more

കേരളത്തിന് ലഭിക്കേണ്ട വിഹിതം കേന്ദ്രം തടഞ്ഞുവെക്കുമ്പോൾ പ്രതിപക്ഷ നേതാവായ രാഹുൽ മൗനം പാലിക്കുന്നു: പ്രൊഫ. കെ.വി. തോമസ്

ഇടതുപക്ഷ സർക്കാരിനെതിരെ രാഹുൽ ഗാന്ധി നടത്തുന്ന രാഷ്ട്രീയ കടന്നാക്രമണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ്.ഇന്ത്യാ സഖ്യത്തിലെ പ്രധാന ഘടകകക്ഷിയായ ഇടതുപക്ഷത്തിനെതിരെ സംസാരിക്കുമ്പോൾ സഖ്യത്തിന്റെ നേതാവാണെന്ന ബോധ്യം രാഹുൽ മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം ഘടകകക്ഷിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ പാലിക്കേണ്ട പക്വത രാഹുൽ ഗാന്ധി കാട്ടുന്നില്ലെന്ന് കെ.വി. തോമസ് കുറ്റപ്പെടുത്തി. കേരളത്തിന് ലഭിക്കേണ്ട വിഹിതം കേന്ദ്രം തടഞ്ഞുവെക്കുമ്പോൾ പ്രതിപക്ഷ നേതാവായ രാഹുൽ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. ഈ വിഹിതം വയനാടിന് […]
Read more

ഗൾഫ് മേഖലയിൽ വീണ്ടും ഇറാൻ ആക്രമണം

അബുദാബി: ഗൾഫ് മേഖലയിലെ വിവിധ രാജ്യങ്ങൾക്കെതിരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണ ശ്രമം നടത്തിയതായി റിപ്പോർട്ട്. യുഎഇ, സൗദി അറേബ്യ, ബഹ്റൈൻ എന്നിവിടങ്ങളെയാണ് ലക്ഷ്യമിട്ടത്. സൗദി അറേബ്യയ്‌ക്കെതിരെ മൂന്ന് സ്ഥലങ്ങളിലായി നടന്ന ഡ്രോൺ ആക്രമണ ശ്രമങ്ങൾ പൂർണമായും തുരത്തിയതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബഹ്റൈനിലെ സിത്രയിൽ ഉണ്ടായ ആക്രമണത്തിൽ 32 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണെന്നാണ് ലഭ്യമായ വിവരം. അബുദാബിയെ ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകൾ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായി യുഎഇ […]
Read more

വീട്ടില്‍ പട്ടിയുണ്ടോ? നിങ്ങള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത!

പട്ടികളേയും പൂച്ചകളേയും കിളികളേയുമെല്ലാം വീട്ടില്‍ വളര്‍ത്തുന്ന ധാരാളം പേരുണ്ട്. അവര്‍ക്കിതാ, പ്രത്യേകിച്ച് പട്ടികളെ വളര്‍ത്തുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇവര്‍ക്ക് മെച്ചപ്പെട്ട ഹൃദയാരോഗ്യവും മാനസികാരോഗ്യവും ഉണ്ടാകുമെന്നും പ്രായമായാലും നല്ല സൂക്ഷ്മതയോടെ ഇരിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. കാനഡ ടൊറന്റോ സര്‍വകലാശാലയിലെ കരോളിന്‍ ജെ. ക്രാമറിന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് ഈ പഠനത്തിന് പിന്നില്‍. വിവിധ രാജ്യങ്ങളിലെ 38 ലക്ഷം പേരെ പങ്കെടുപ്പിച്ച് നടത്തിയ 10 നിരീക്ഷണ പഠനങ്ങളുടെ ഡേറ്റയാണ് ഇതിന് ഉപയോഗിച്ചത്. പല കാരണങ്ങള്‍ കൊണ്ടുള്ള അകാല മരണത്തിന്റെ […]
Read more

ചരിത്രകാരൻ ഡോ. കെ.എൻ. പണിക്കർ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ ചരിത്രകാരനും കേരള ചരിത്രഗവേഷണ കൗൺസിൽ സ്ഥാപക ചെയർമാനുമായ കെ. എൻ. പണിക്കർ (89) അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ് യുടി ആശുപത്രിയിലായിരുന്നു അന്ത്യം. ചരിത്ര രചനയിൽ മാർക്സിസ്റ്റ് രചനാരീതി സ്വീകരിച്ചിട്ടുള്ള പണിക്കർ ഇന്ത്യയിലെ പ്രമുഖ ചരിത്രകാരൻമാരിൽ ഒരാളായിരുന്നു. ഗുരുവായൂർ തൈക്കാട്ട് കണ്ടിയൂർ വീട്ടിൽ കൃഷ്ണൻ നായരുടെയും ഇച്ചുക്കുട്ടി അമ്മയുടേയും മകനായി 1936-ൽ ജനിച്ചു. ചാവക്കാട് ബോഡ് ഹൈസ്കൂൾ, പാലക്കാട് ഗവ. വിക്ടോറിയകോളേജ്, രാജസ്ഥാൻ സർവകലാശാല എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഡൽഹി ജാവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ചരിത്ര […]
Read more

തീപിടിച്ച് എണ്ണവില; ബാരലിന് 100 ഡോളര്‍ കടന്നു

ന്യൂഡൽഹി: ഇറാനും ഇസ്രയേല്‍- അമേരിക്ക സഖ്യവും തമ്മിലുള്ള യുദ്ധം പത്താം ദിവസത്തിലേക്ക് കടന്നതോടെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. 2022-ലെ റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് ശേഷം ആദ്യമായി എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നു. പ്രധാനപ്പെട്ട വ്യാപാര പാതയായ ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നതാണ് ഈ വന്‍ പ്രതിസന്ധിക്ക് കാരണം. ഈ സാഹചര്യം 1970-കളില്‍ ലോകം കണ്ട ഏറ്റവും വലിയ എണ്ണ പ്രതിസന്ധിയെ ഓര്‍മ്മിപ്പിക്കുകയാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അന്ന് എണ്ണവിലയില്‍ 300 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. ഹോര്‍മുസ് കടലിടുക്ക് […]
Read more

ആ വസന്തം ഞങ്ങള്‍ക്ക് വേണ്ട; സിപിഐ സ്ഥാനാര്‍ത്ഥിക്കെതിരെ പോസ്റ്റര്‍

നാദാപുരം: കോഴിക്കോട് നാദാപുരത്ത് പി വസന്തത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധം. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും വസന്തത്തിനെതിരെയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ആകാശത്ത് നിന്നും നൂലില്‍ കെട്ടിയിറക്കുന്ന വസന്തം ഞങ്ങള്‍ക്ക് വേണ്ടെന്നും മണ്ണിനെ അറിയുന്ന മനുഷ്യന്‍ മതിയെന്നുമാണ് പോസ്റ്ററിലുള്ളത്. സംസ്ഥാന സെക്രട്ടറിയുടെ ആത്മ ബന്ധുവല്ല, നാദാപുരത്തിന്റെ ആത്മാവിനെ തൊട്ടറിയുന്നവരെയാണ് ആവശ്യം എന്നും പോസ്റ്ററിലുണ്ട്. മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ വിജയം ഉറപ്പിക്കാന്‍ വസന്തത്തെ ഉപേക്ഷിക്കണമെന്നും ഇതില്‍ പറയുന്നു.
Read more

എണ്ണ ഡിപ്പോ ആക്രമിച്ചതിൽ ഇസ്രയേലും യുഎസുംതമ്മിൽ ഭിന്നത

വാഷിങ്ടൺ: ഇറാനിലെ എണ്ണസംഭരണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അമേരിക്കയും ഇസ്രയേലും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായതായി റിപ്പോർട്ട്. ആക്രമണത്തിന്റെ വ്യാപ്തിയെക്കുറിച്ച് അമേരിക്ക ആശങ്ക പ്രകടിപ്പിച്ചതായി അമേരിക്കൻ മാധ്യമമായ ആക്‌സിയോസ് റിപ്പോർട്ട് ചെയ്തു. യുദ്ധം ആരംഭിച്ചതിനുശേഷം ആദ്യമായാണ് ഇരു രാജ്യങ്ങൾക്കിടയിൽ ഇത്തരം അഭിപ്രായഭിന്നത ഉയരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസം ടെഹ്‌റാൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ എണ്ണസംഭരണ കേന്ദ്രങ്ങൾക്കും ഒരു എണ്ണശുദ്ധീകരണശാലയ്ക്കുമാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നാലെ മേഖലകളിൽ വൻ തീപിടിത്തം ഉണ്ടായതായും റിപ്പോർട്ടുണ്ട്. ഇറാന്റെ സൈനിക വിഭാഗങ്ങൾ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.