Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

10,000 രൂപയ്ക്ക് മുകളിലുള്ള ഡിജിറ്റൽ ട്രാൻസാക്ഷനുകൾക്ക് ഒരു മണിക്കൂർ “കൂൾ ഓഫ്” വിൻഡോ; ആ‍‌ർബിഐ

ഡിജിറ്റൽ തട്ടിപ്പുകൾ തടയാൻ പുതിയ നിർദേശവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പരിഗണനയിൽ. 10,000 രൂപയ്ക്ക് മുകളിലുള്ള ഡിജിറ്റൽ ട്രാൻസാക്ഷനുകൾക്ക് ഒരു മണിക്കൂർ “കൂൾ ഓഫ്” വിൻഡോ ഏർപ്പെടുത്താനാണ് സാധ്യത. പുതിയ നിർദേശപ്രകാരം പണം അയയ്ക്കുമ്പോൾ തുക ഉടൻ തന്നെ അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് ആകും. എന്നാൽ സ്വീകരിക്കുന്ന അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകാൻ ഒരു മണിക്കൂർ സമയം വൈകും. ഇത് പ്രധാനമായും പി2പി (person-to-person) ഇടപാടുകൾക്കായിരിക്കും ബാധകമാകുക. ഈ ഒരു മണിക്കൂറിനുള്ളിൽ ഉപഭോക്താവിന് ട്രാൻസാക്ഷൻ റദ്ദാക്കാനുള്ള […]
Read more

മയക്കുമരുന്ന് പണം വെളുപ്പിക്കൽ കേസ്; 90കാരിയായ അമ്മയ്ക്ക് തടവ് ശിക്ഷ

സിയോൾ: മയക്കുമരുന്ന് വ്യാപാരത്തിൽ നിന്ന് മകൻ സമ്പാദിച്ച പണം വെളുപ്പിക്കാൻ സഹായിച്ചതിന് 90 വയസ്സുകാരിയായ അമ്മയ്ക്ക് തടവുശിക്ഷ വിധിച്ച് കോടതി. ദക്ഷിണ കൊറിയയിലെ ഇഞ്ചിയോൺ കോടതിയാണ് ഇവർക്കെതിരെ ഒരു വർഷത്തെ തടവും ഏകദേശം മൂന്ന് കോടി രൂപ പിഴയും വിധിച്ചത്. മകന് മയക്കുമരുന്ന് വ്യാപാരത്തിലൂടെ ലഭിക്കുന്ന പണമാണെന്ന് അറിഞ്ഞിട്ടും അതിന്റെ പണം കൈകാര്യം ചെയ്ത് വെളുപ്പിക്കാൻ സഹായിച്ചതായി കോടതി കണ്ടെത്തി. ഇത് മയക്കുമരുന്ന് വ്യാപാരവുമായി നേരിട്ടുള്ള ബന്ധം സ്ഥാപിക്കുന്ന നടപടിയാണെന്നും, അവഗണനയായി കാണാനാവില്ലെന്നും കോടതി വ്യക്തമാക്കി. 2019ൽ […]
Read more

അശ്വ പത്താം വാർഷികാഘോഷം നടത്തി; ഡെപ്യൂട്ടി കമ്മീഷണർ റോയ് വർഗീസിന് വേൾഡ് കസ്റ്റംസ് അവാർഡ് തിളക്കം

കൊച്ചി: അത്‌ലറ്റ്‌സ് വെൽഫെയർ അസോസിയേഷന്റെ (അശ്വ) പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച് കായികതാരങ്ങളെ ആദരിക്കലും മോട്ടിവേഷൻ ക്ലാസും ഒളിമ്പ്യന്മാരുമായുള്ള സംവാദവും സംഘടിപ്പിച്ചു. കോതമംഗലം എം.എ. കോളേജിലെയും മാർ ബേസിൽ സ്കൂളിലെയും മികച്ച കായിക പ്രതിഭകളായ ഗണേഷ്‌നാഥ് സി. മധു, ജിഹിയ രഞ്ജിത്ത്, കാർത്തിക് ഗിരീഷ്, ജാനിസ് തെരേസ റെജി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഇവർക്ക് ഇ.വൈ. വർഗീസ് മെമ്മോറിയൽ ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു. അന്താരാഷ്ട്ര കസ്റ്റംസ് ഓർഗനൈസേഷന്റെ വേൾഡ് കസ്റ്റംസ് അവാർഡ് നേടിയ അശ്വ സ്ഥാപക പ്രസിഡന്റും നെടുമ്പാശ്ശേരി […]
Read more

റോഡപകടങ്ങൾ വർധിക്കുന്നു; അമിതവേഗവും നിയമലംഘനവും പ്രധാന കാരണം

പാലക്കാട്: പാലക്കാട് ജില്ലയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ലോറികളും സ്വകാര്യ ബസുകളും ചേർന്ന് 87 റോഡപകടങ്ങൾ സൃഷ്ടിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. പാലക്കാട്–കുളപ്പുള്ളി പാതയുൾപ്പെടെ നല്ല റോഡുകളിലാണ് കൂടുതൽ അപകടങ്ങളും സംഭവിക്കുന്നത്. ഇതിൽ കൂടുതലായി ഇരയാകുന്നത് ഇരുചക്രവാഹന യാത്രികരാണ്. അപകടങ്ങൾക്കു പിന്നാലെ ചെറിയ പരിശോധനകൾ നടത്തി നടപടിയെടുക്കുന്നതൊഴിച്ചാൽ മോട്ടോർവാഹന വകുപ്പിന്റെ ഭാഗത്ത് നിന്ന് കർശനമായ നിയന്ത്രണങ്ങൾ കുറവാണെന്ന വിമർശനവും ഉയരുന്നു. വലിയ വാഹനങ്ങളിൽ ലോറികളും ട്രക്കുകളും ചേർന്ന് 65 അപകടങ്ങൾ സൃഷ്ടിച്ചു. ഇതിൽ 38 അപകടങ്ങളിൽ ഇരുചക്രവാഹനങ്ങളെയാണ് ഇടിച്ചത്. […]
Read more

റെയിൽ വൺ വഴി ടിക്കറ്റ് ബുക്ക് ചെയ്‌താൽ 3% ഇളവ്; ഇന്ത്യൻ റെയിൽവേ

ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ പുതിയ പദ്ധതി പ്രഖ്യാപിച്ചു. റെയിൽ വൺ ആപ്പ് വഴി ബുക്ക് ചെയ്യുന്ന അൺറിസർവ്‍ഡ് ടിക്കറ്റുകൾക്ക് 3 ശതമാനം ഇളവ് നൽകും. 2026 ജൂലൈ 14 വരെ ഈ ആനുകൂല്യം ലഭ്യമാണ്. യുപിഐ, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് എന്നിവ പോലുള്ള ഡിജിറ്റൽ പേയ്മെന്റ് മാർഗങ്ങൾ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്താൽ മാത്രമേ ഇളവ് ലഭിക്കൂ. പണമായി ടിക്കറ്റ് വാങ്ങുന്നവർക്ക് ഈ ഇളവ് ലഭ്യമല്ലെന്ന് റെയിൽവേ അറിയിച്ചു. ദിവസേന […]
Read more

തമിഴ്നാട് തിരഞ്ഞെടുപ്പ്; ബിജെപി പ്രകടനപത്രിക പുറത്തിറക്കി ജെ.പി നഡ്ഡ

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള പാർട്ടിയുടെ പ്രകടനപത്രിക ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ പുറത്തിറക്കി. തമിഴ് പുതുവർഷ ദിനത്തിൽ പുറത്തിറക്കിയ ഈ പത്രിക സംസ്ഥാനത്തിന് പുതിയ തുടക്കമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഭരണകക്ഷിയായ ഡിഎംകെയെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് വാഗ്ദാനങ്ങൾ അവതരിപ്പിച്ചത്. ഡിഎംകെ ഒരു കുടുംബം ഭരിക്കുന്ന പാർട്ടിയാണെന്നും സ്ത്രീകൾക്കും യുവാക്കൾക്കും കർഷകർക്കും നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചുവെന്നും നഡ്ഡ ആരോപിച്ചു. ഡിഎംകെ ഭരണകാലത്ത് ക്രമസമാധാനനില തകർന്നുവെന്നും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 8,000 കൊലപാതകങ്ങൾ നടന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. സ്ത്രീകൾക്കെതിരായ […]
Read more

പതിനാറുകാരിയുടെ കൊലപാതകം ആസൂത്രിതം; അദിനാന്റെ ക്രൂരത വൈരാഗ്യത്തിൽ

കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലിൽ 16കാരിയായ നസ്രിനയെ കൊന്ന് ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് പൊലീസ് അറിയിച്ചു. രാത്രി 7.48ഓടെ അദ്‌നാൻ നസ്രിനയുടെ വീട്ടിലെത്തി. അടുക്കള ഭാഗത്തെ സിസിടിവി തിരിച്ച് വച്ച്, അതുവഴിയാണ് വീടിനകത്ത് കയറിയത്. രാത്രി എട്ട് മണിയോടെ നസ്രിനയുടെ മുറിയിൽ കയറി ഒളിച്ചിരുന്ന ഇയാൾ, പിന്നീട് ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. സംഭവശേഷം അദ്‌നാനെ വീട്ടിലെ മറ്റൊരു മുറിയിൽ […]
Read more

വർഷങ്ങളുടെ ചരിത്രത്തിൽ ആദ്യം; സൈനിക മേധാവിയായി വനിതയെ നിയമിച്ച് ഓസ്‌ട്രേലിയ

സിഡ്നി: ചരിത്ര നേട്ടത്തിലേക്ക് ഓസ്‌ട്രേലിയ. രാജ്യത്തിന്റെ സൈനിക മേധാവിയായി ലെഫ്റ്റനന്റ് ജനറൽ സൂസൻ കോയിൽ സ്ഥാനമേൽക്കാനിരിക്കുകയാണ്. ഇതോടെ ഈ സ്ഥാനത്ത് എത്തുന്ന ആദ്യ വനിതയായി കോയിൽ മാറും. ഓസ്‌ട്രേലിയൻ സൈന്യത്തിന്റെ 125 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഈ ഉയർന്ന പദവിയിൽ എത്തുന്നത്. നിലവിൽ സംയുക്ത ശേഷികളുടെ മേധാവിയായ കോയിൽ, ഇനി ഓസ്‌ട്രേലിയൻ സൈന്യത്തിന്റെ തലവനായി ചുമതലയേൽക്കും. തിങ്കളാഴ്ച പ്രധാനമന്ത്രി ആന്റണി അൽബനീസ് പുതിയ സൈനിക നിയമനങ്ങൾ പ്രഖ്യാപിച്ചു. കോയിൽ ജൂലൈയിൽ ചുമതലയേൽക്കും. പ്രതിരോധ സേനയുടെ […]
Read more

ഡിജിറ്റൽ ലോൺ ആപ്പുകളിൽ ഒളിഞ്ഞിരിക്കുന്ന മരണക്കെണി

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യക്ക് പിന്നിൽ ജാതി അധിക്ഷേപത്തിന് പുറമെ ലോൺ ആപ്പ് ഭീഷണിയും കാരണമായിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. അധ്യാപികയായ ലതയെ ലോൺ ആപ്പ് സംഘം നിരന്തരം വിളിച്ചതും ഇതുമൂലം നിതിന് മാനസിക സമ്മർദം കൂടിയതായും പൊലീസ് പറയുന്നു. കോളേജ് അധികൃതർ പരാതി നൽകാൻ തീരുമാനിച്ചതും വിദ്യാർത്ഥിയെ കൂടുതൽ സമ്മർദത്തിലാക്കിയെന്നാണ് വിലയിരുത്തൽ. 14,000 രൂപ വായ്പ എടുത്തിരുന്ന നിതിൻ ഏപ്രിൽ 6ന് 1000 രൂപ തിരിച്ചടച്ചിരുന്നു. ഇതിന് പിന്നാലെ നിതിന്റെ ഫോണിലേക്ക് […]
Read more

ഒമാനിൽ വിവിധ ഇടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത

മസ്കറ്റ്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച വൈകുന്നേരം ആരംഭിച്ച കാലാവസ്ഥാ വ്യതിയാനം അടുത്ത കുറച്ച് ദിവസങ്ങളിലും തുടരുമെന്നാണ് വിവരം. മരുഭൂമി പ്രദേശങ്ങളിലും തുറസായ ഇടങ്ങളിലും കാറ്റ് ശക്തമാകുന്നതോടെ പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുണ്ട്. ഇതുവഴി പല പ്രദേശങ്ങളിലും കാഴ്ചപരിധി ഗണ്യമായി കുറയാൻ ഇടയാകും. മുസന്ദം തീരങ്ങളിലും ഒമാൻ കടലിലും തിരമാലകൾ ഏകദേശം 2.5 മീറ്റർ വരെ ഉയർന്നേക്കാം. കടൽ ഇടത്തരം മുതൽ പ്രക്ഷുബ്ധാവസ്ഥയിലേക്ക് മാറാൻ സാധ്യതയുള്ളതിനാൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix