Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

അഞ്ച് മുതൽ ഏഴ് സീറ്റുകൾ വരെ വിജയം നേടാനാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ പ്രകടനം സംബന്ധിച്ച് പ്രാഥമിക വിലയിരുത്തൽ നടത്തി ബിജെപി. അഞ്ച് മുതൽ ഏഴ് സീറ്റുകൾ വരെ വിജയം നേടാനാകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. നേമം, കഴക്കൂട്ടം, മഞ്ചേശ്വരം, പാലക്കാട്, കാട്ടാക്കട മണ്ഡലങ്ങളിൽ വിജയിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ തൃശ്ശൂർ, തിരുവല്ല, തിരുവനന്തപുരം മണ്ഡലങ്ങളിൽ അട്ടിമറി വിജയസാധ്യതയും പാർട്ടി കണക്കുകൂട്ടുന്നു. ബൂത്ത് തലത്തിലെ കണക്കുകൾ നേരിട്ട് വിലയിരുത്താൻ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. സംസ്ഥാന ഭാരവാഹികൾ ഉൾപ്പെട്ട സമിതി ജില്ലകളിലെത്തി വിശദമായ വിവരശേഖരണം നടത്തും. ക്രൈസ്തവ സഭകളെ […]
Read more

കുവൈത്തിന്‍റെ സുരക്ഷയ്ക്ക് പിന്തുണ തുടരുമെന്ന് ബ്രിട്ടൻ

കുവൈത്ത് സിറ്റി: വെടിനിർത്തൽ പ്രഖ്യാപനം ഉണ്ടായിട്ടും കുവൈത്തിന്റെ സുരക്ഷയ്ക്കുള്ള ബ്രിട്ടന്റെ പിന്തുണ തുടരുമെന്ന് കുവൈത്തിലെ ബ്രിട്ടീഷ് അംബാസഡർ കുദ്സി റഷീദ് വ്യക്തമാക്കി. ബ്രിട്ടീഷ് എംബസിയുടെ സമൂഹമാധ്യമ പ്രസ്താവനയിൽ, ‘റാപിഡ് സെൻട്രി’ സംവിധാനത്തിന്റെ വിന്യാസത്തിന് പിന്തുണ നൽകുന്ന ബ്രിട്ടീഷ് റോയൽ എയർ ഫോഴ്‌സ് സംഘത്തെ കഴിഞ്ഞ ആഴ്ച എംബസിയിൽ സ്വീകരിച്ചതായി അദ്ദേഹം അറിയിച്ചു. ഡ്രോൺ ഭീഷണികളെ നേരിടുന്നതിനായി കുവൈത്തിന്റെ വ്യോമ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കുവൈത്തിലെ ബ്രിട്ടീഷ് പ്രതിരോധ അറ്റാഷെ കർണൽ […]
Read more

കോട്ടയം മെഡിക്കൽ കോളേജിൽ വെള്ളക്ഷാമം; ശസ്ത്രക്രിയകൾ മാറ്റിവെച്ചു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ വെള്ളക്ഷാമത്തെ തുടർന്ന് ശസ്ത്രക്രിയകൾ മാറ്റിവെച്ചു. സർജിക്കൽ ബ്ലോക്കിലെ ജലസംഭരണികളിലേക്ക് വെള്ളം എത്തിക്കുന്ന പമ്പുകൾ തകരാറിലായതാണ് പ്രശ്നത്തിന് കാരണം. പമ്പുകൾ നന്നാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ശുചിമുറികൾ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് ടാങ്കറുകളിൽ വെള്ളം എത്തിക്കാൻ സംവിധാനമൊരുക്കിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കാൻ അതിവേഗ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ഇന്നലെ മുതലാണ് ടാങ്കുകളിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതിൽ തടസ്സം നേരിട്ടത്. പുതിയ സർജിക്കൽ ബ്ലോക്കിന്റെ എട്ടാം നിലയിൽ ഉള്ള വാട്ടർ ടാങ്കുകളിലേക്ക് വെള്ളം എത്തിക്കുന്ന പമ്പുകളും മോട്ടോറുകളും തകരാറിലായതോടെയാണ് പ്രതിസന്ധി […]
Read more

‘ജനനായകൻ’ സിനിമയുടെ വ്യാജപതിപ്പ് ടെലിവിഷൻ വഴി സംപ്രേഷണം; ഒരാൾ പിടിയിൽ

നടൻ വിജയ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന ‘ജനനായകൻ’ സിനിമയുടെ വ്യാജപതിപ്പ് ടെലിവിഷൻ വഴി സംപ്രേഷണം ചെയ്ത സംഭവത്തിൽ കേബിൾ ചാനൽ ഉടമ അറസ്റ്റിൽ. ഏപ്രിൽ 11ന് കോയമ്പത്തൂരിലെ ഒരു പ്രാദേശിക കേബിൾ ചാനലിലൂടെയാണ് ചിത്രം നിയമവിരുദ്ധമായി പ്രദർശിപ്പിച്ചത്. ഓൺലൈനിലൂടെ ചിത്രം ചോർന്ന സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഈ സംഭവം പുറത്തുവന്നത്. കോയമ്പത്തൂർ കരുമത്താംപട്ടി സ്വദേശിയും ‘രാശി പ്രൈം മൂവി’ ചാനലിന്റെ ഉടമയുമായ എസ്. പളനിസാമി (44)യെ പൊലീസ് അറസ്റ്റ് ചെയ്തു. വിജയിന്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ […]
Read more

ആശാ ഭോസ്‌ലേക്ക് ആദരമർപ്പിച്ചു: പാക് ചാനലിനെതിരെ പാക് മാധ്യമ നിയന്ത്രണ അതോറിറ്റിയുടെ നോട്ടീസ്

ഇതിഹാസ ഗായിക ആശാ ഭോസ്‌ലേയുടെ വിയോഗത്തിൽ ആദരമർപ്പിച്ചതിനെ തുടർന്ന് പാകിസ്താനിലെ പ്രമുഖ വാർത്താ ചാനലായ ജിയോ ന്യൂസിനെതിരെ പാക് മാധ്യമ നിയന്ത്രണ അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. സംഭവം രാജ്യത്ത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇന്ത്യൻ ഉള്ളടക്കങ്ങൾ ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്യുന്നതിനെതിരെ പാകിസ്താൻ സുപ്രീം കോടതി 2018ൽ ഏർപ്പെടുത്തിയ നിരോധനം ലംഘിച്ചുവെന്നാരോപിച്ചാണ് നടപടി. ആശാ ഭോസ്‌ലെയെക്കുറിച്ചുള്ള വാർത്തകൾ സംപ്രേഷണം ചെയ്തതിലൂടെ കോടതി ഉത്തരവ് ചാനൽ മനഃപൂർവ്വം ലംഘിച്ചതായി അധികൃതർ ആരോപിക്കുന്നു. ഇന്ത്യൻ ഉള്ളടക്കങ്ങൾ പ്രാദേശിക […]
Read more

വധുവിന്റെ കൈപിടിച്ച് വരനെ ഏല്പിച്ചത് വൈദികൻ

വയനാട്: ഹൈന്ദവാചാരപ്രകാരം നടന്ന വിവാഹത്തിൽ വധുവിന്റെ കൈപിടിച്ച് വരനെ ഏല്പിച്ചത് വൈദികൻ. വണ്ടൻപതാൽ ബെത്‌ലഹേം ആശ്രമത്തിലെ അന്തേവാസിയായ ശ്രീക്കുട്ടി (പാർവതി)യുടെ വിവാഹത്തിലാണ് ഈ വ്യത്യസ്തമായ സംഭവം. ഒരു വയസ്സുള്ളപ്പോൾ ആശ്രമത്തിലെത്തിയ പാർവതിയെ ചെറുപ്പംമുതൽ ‘ശ്രീക്കുട്ടി’ എന്ന് വിളിച്ച് വളർത്തിയ ഫാ. റോയ് മാത്യുവാണ് വിവാഹത്തിൽ പിതാവിന്റെ ചുമതല ഏറ്റെടുത്ത് വധുവിന്റെ കൈപിടിച്ച് വരനായ അനന്തുവിന് കൈമാറിയത്. കട്ടപ്പന സ്വദേശിയായ അനന്തുവാണ് പാർവതിക്ക് താലിചാർത്തിയത്. വണ്ടൻപതാൽ സെയ്ന്റ് പോൾസ് പള്ളി പാരീഷ് ഹാളിൽ നടന്ന ചടങ്ങിൽ ശാന്തിയും കാർമികനായി […]
Read more

മദ്യലഹരിയിൽ പിതാവിന്റെ ക്രൂരമർദനം; പതിനഞ്ചുകാരന് ഗുരുതര പരിക്ക്

ഇടുക്കി: മദ്യലഹരിയിൽ പിതാവിന്റെ ക്രൂരമർദനമേറ്റ് 15കാരന് പരിക്ക്. ഉടുമ്പന്നൂർ തൊഴുത്തുംപള്ളി സ്വദേശിയായ അൻഷാദ് (15) വിവിധ ഭാഗങ്ങളിൽ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പിതാവ് നജീബിനെ കരിമണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി 7.30ഓടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ നജീബ് കസേരയും കാപ്പിവടിയും ഉപയോഗിച്ച് മകനെ ആക്രമിച്ചതായി പറയുന്നു. കുട്ടിയുടെ കൈക്കും പുറത്തിനും ഉൾപ്പെടെ പരിക്കേറ്റു. കുട്ടി വൈകി വീട്ടിലെത്തിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് മർദനത്തിലേക്ക് വഴിമാറിയതെന്ന് മാതാവ് പറഞ്ഞു. തലയ്ക്ക് അടിക്കാൻ ശ്രമിച്ചപ്പോൾ തള്ളിമാറ്റിയതിനാൽ വലിയ പരിക്ക് […]
Read more

കുവൈത്തിൽ വൻ ഭീകരവാദ ഗൂഢാലോചന തകർത്തു; 24 കുവൈത്ത് സ്വദേശികൾ പിടിയിൽ

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ സുരക്ഷയെ തകർക്കാനും ഭീകര സംഘടനകൾക്ക് ഫണ്ട് എത്തിക്കാനും ലക്ഷ്യമിട്ടിരുന്ന വിപുലമായ ഗൂഢാലോചന കുവൈത്ത് ആഭ്യന്തര മന്ത്രാലയം തകർത്തതായി റിപ്പോർട്ട്. സ്റ്റേറ്റ് സെക്യൂരിറ്റി സർവീസ് നടത്തിയ മിന്നൽ പരിശോധനയിൽ കുവൈത്ത് പൗരന്മാരായ 24 പേർ ഉൾപ്പെട്ട രഹസ്യ സെൽ പിടിയിലായതായി മന്ത്രാലയം അറിയിച്ചു. പിടിയിലായവരിൽ അടുത്തിടെ പൗരത്വം റദ്ദാക്കിയ ഒരാളും ഉൾപ്പെടുന്നതായി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നു. മതപരവും ജീവകാരുണ്യപരവുമായ പ്രവർത്തനങ്ങളുടെ പേരിൽ ജനങ്ങളിൽ നിന്ന് പണം പിരിച്ചെടുത്ത്, അത് നിയമവിരുദ്ധമായി വിദേശത്തേക്ക് കടത്തുകയും ഭീകര […]
Read more

പിണറായി മുഖ്യമന്ത്രിയാകണം എന്നാണ് ജനങ്ങൾ ചിന്തിക്കുന്നത്; മണ്ഡല അവലോകനം നടത്തി സിപിഐഎം സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ 90 സീറ്റുകൾക്കു മുകളിൽ നേടി വൻ ഭൂരിപക്ഷത്തോടെ മൂന്നാം തവണയും അധികാരത്തിൽ എത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് സിപിഐഎം സെക്രട്ടറിയറ്റ് മണ്ഡല അവലോകനം നടത്തി. വാർത്താസമ്മേളനത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിലും കോൺഗ്രസ് മന്ത്രിസഭ രൂപീകരണം ഫലം വരുന്നതിന് മുമ്പ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും, അന്തിമഫലത്തിൽ കോൺഗ്രസ് 99 സീറ്റുകൾ നേടി അധികാരത്തിലെത്തിയതായി അദ്ദേഹം ഓർമ്മിപ്പിച്ചു. എസ്ഐആറിന് പിന്നാലെ 94 മണ്ഡലങ്ങളിൽ വോട്ടർമാരുടെ എണ്ണം കുറഞ്ഞുവെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. തിരുവനന്തപുരത്താണ് […]
Read more

‘റെയിൽ വൺ’ വലിയ തലവേദനയായി മാറുന്നു; ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നും ടിക്കറ്റ് എടുക്കാം

മുംബൈ: ടിക്കറ്റില്ലാത്ത യാത്രക്കാരെ നിയന്ത്രിക്കാൻ റെയിൽവേ അവതരിപ്പിച്ച പുതിയ ടിക്കറ്റിംഗ് ആപ്പ് ‘റെയിൽ വൺ’ ഇപ്പോൾ തന്നെ അധികൃതർക്ക് തലവേദനയായി മാറിയിരിക്കുകയാണ്. ജിയോ-ഫെൻസിംഗ് സാങ്കേതികതയിലെ പിഴവ് കാരണം ഓടിക്കൊണ്ടിരിക്കുന്ന ലോക്കൽ ട്രെയിനിനുള്ളിൽ നിന്ന് പോലും യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുന്ന സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്. സെൻട്രൽ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) വികസിപ്പിച്ച ഈ ആപ്പ് പ്രകാരം, സ്റ്റേഷൻ പരിധിയിലോ നിശ്ചിത ദൂരപരിധിയിലോ ഉള്ളവർക്ക് മാത്രമേ ടിക്കറ്റ് എടുക്കാൻ സാധിക്കൂ എന്നതാണ് വ്യവസ്ഥ. എന്നാൽ മാർച്ചിൽ ആരംഭിച്ച […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix