Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

പിഎം ശ്രീ; യുഡിഎഫ് സര്‍ക്കാരിന്റേത് ഇരട്ടത്താപ്പ് നയം: ജി ആര്‍ അനില്‍

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി വീണ്ടും നടപ്പാക്കാനുള്ള ശ്രമങ്ങളെതിരെ മന്ത്രിയും എംഎല്‍എയുമായ ജി ആര്‍ അനില്‍ രംഗത്ത്. യുഡിഎഫ് സര്‍ക്കാരിന്റേത് ഇരട്ടത്താപ്പ് നയമാണെന്ന് ജി ആര്‍ അനില്‍ പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവച്ചുകൊണ്ട് തങ്ങള്‍ ഒന്നും ചെയ്തില്ല എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെ ശക്തിയുക്തം എതിര്‍ക്കുമെന്ന് ജി ആര്‍ അനില്‍ പറഞ്ഞു. മുസ്ലിം ലീഗ് ശക്തമായി എതിർത്തിരുന്ന പദ്ധതിയായിരുന്നു പിഎം ശ്രീ. ഇപ്പോഴിതാ, ബിജെപി കൊണ്ടുവരുന്ന എല്ലാ നയങ്ങളെയും യുഡിഎഫും മുസ്‌ലിം ലീഗും […]
Read more

സുപ്രീംകോടതി ഇടപെടലിന് പിന്നാലെ എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്ര പുസ്തകം പുതുക്കി

ന്യൂഡൽഹി: വിവാദത്തെ തുടർന്ന് പിൻവലിച്ച എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് ഈ മാസം പുറത്തിറങ്ങും. ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ചുള്ള പരാമർശങ്ങൾ വിവാദമായതിനെ തുടർന്നാണ് പുസ്തകം പുതുക്കി പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്. ഈ മാസം മൂന്നാം ആഴ്ചയോടെ പരിഷ്‌കരിച്ച പുസ്തകം പുറത്തിറക്കുമെന്ന് എൻ.സി.ഇ.ആർ.ടി. അറിയിച്ചു. എട്ടാം ക്ലാസിലെ സോഷ്യൽ സയൻസ് പാഠപുസ്തകമായ “Exploring Society: India and Beyond” എന്ന ഗ്രന്ഥത്തിലെ “The Role of Judiciary in our Society” എന്ന അധ്യായമാണ് വിവാദത്തിന് വഴിവെച്ചത്. ജുഡീഷ്യറിയെ […]
Read more

കാഫിർ സ്ക്രീൻഷോട്ട് കേസ്; 3 പേർക്ക് കൂടി നോട്ടീസ്

കോഴിക്കോട്: വടകര ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേർക്ക് കൂടി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകി. റിബേഷ് രാമകൃഷ്ണൻ, മനേഷ്, അതുൽ എന്നിവർക്കാണ് ഹാജരാകാൻ നിർദേശം നൽകിയിരിക്കുന്നത്. വ്യാജ സ്ക്രീൻഷോട്ട് ആദ്യമായി ഷെയർ ചെയ്തവരെയും പിന്നീട് പ്രചരിപ്പിച്ചവരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. നോട്ടീസ് ലഭിച്ചവർ വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയ പേജുകളിലും സന്ദേശം പങ്കുവെച്ചവരാണെന്നാണ് സൂചന. […]
Read more

ഇൻഡ്യ സഖ്യ യോഗത്തിൽ എം എ ബേബി പങ്കെടുക്കില്ല; പ്രതിഷേധ സൂചകമായി വിട്ടുനിൽക്കും

ന്യൂഡൽഹി: ഇൻഡ്യ സഖ്യ യോഗത്തിൽ സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി പങ്കെടുക്കില്ല. പ്രതിഷേധ സൂചനയായി യോഗത്തിൽ നിന്ന് വിട്ടുനിൽക്കാനാണ് തീരുമാനം. എന്നാൽ സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് ജോൺ ബ്രിട്ടാസ് എം.പി. യോഗത്തിൽ പങ്കെടുക്കും. കോൺഗ്രസിനെതിരായ അതൃപ്തി യോഗത്തിൽ ശക്തമായി ഉയർത്തുമെന്ന് സിപിഐഎം അറിയിച്ചു. സിപിഐയും കോൺഗ്രസിന്റെ നിലപാടുകളോട് അസന്തോഷം പ്രകടിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയാണ് യോഗത്തിൽ പങ്കെടുക്കുക. ബിജെപിക്കെതിരായ പോരാട്ടത്തിനായാണ് ഇൻഡ്യ സഖ്യം രൂപീകരിച്ചതെങ്കിലും, കേരളത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാടുകൾ മുന്നണി മര്യാദയ്ക്ക് […]
Read more

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ശക്തമായ മഴ തുടരാനാണ് സാധ്യത. ചില ജില്ലകളിൽ മിന്നലും ശക്തമായ കാറ്റും അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ കാറ്റ് വീശാൻ സാധ്യതയുണ്ട്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. തിരുവനന്തപുരത്ത്, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെലോ അലർട്ട് നിലനിൽക്കും. മലവെള്ളപ്പാച്ചിലും മിന്നൽപ്രളയങ്ങളും സംഭവിക്കാനുള്ള സാധ്യതയുള്ളതിനാൽ […]
Read more

ഗൾഫ് നാശനഷ്ടങ്ങൾക്ക് ഇറാന്റെ ആസ്തികൾ ഉപയോഗിക്കാൻ അമേരിക്കയുടെ നീക്കം

വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ പ്രതിസന്ധിയിലാകുന്നതിനിടെ, ഗൾഫ് മേഖലയിലെ സഖ്യകക്ഷികൾക്കുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാൻ ഇറാന്റെ മരവിപ്പിച്ച ആസ്തികൾ ഉപയോഗിക്കുന്ന കാര്യം അമേരിക്ക പരിഗണിക്കുന്നതായി റിപ്പോർട്ട്. കുവൈത്തിലും ബഹ്റൈനിലും നടന്ന ആക്രമണങ്ങൾക്കും തുടർന്നുണ്ടായ സൈനിക ഏറ്റുമുട്ടലുകൾക്കും പിന്നാലെയാണ് ഈ നീക്കം. മരവിപ്പിച്ചിരിക്കുന്ന ഇറാനിയൻ ആസ്തികൾ വിട്ടുനൽകണമെന്ന് ടെഹ്റാൻ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ, അതേ ഫണ്ട് പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കും നഷ്ടപരിഹാരത്തിനുമായി വിനിയോഗിക്കാനാണ് വാഷിങ്ടണിന്റെ ആലോചന. വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കു […]
Read more

മാധ്യമപ്രവര്‍ത്തകനും ചരിത്രകാരനുമായ ഐ സമീല്‍ അന്തരിച്ചു

കൊച്ചി: മാധ്യമപ്രവര്‍ത്തകനും ചരിത്രകാരനുമായ ഐ സമീല്‍ അന്തരിച്ചു. 49 വയസായിരുന്നു. തായ്ലാന്‍ഡില്‍ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മാധ്യമം ദിനപത്രത്തിന്റെ മലപ്പുറം ബ്യൂറോ ചീഫായിരുന്നതോടൊപ്പം മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റായും സമീൽ പ്രവര്‍ത്തിച്ചിട്ടുണ്ട്. നാലാം തീയതിയാണ് സമീല്‍ ടൂര്‍ മാനേജരായി തായ്ലാന്‍ഡില്‍ എത്തുന്നത്. ഇന്ന് രാവിലെ പുറത്ത് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, ജീവന്‍ രക്ഷിക്കാനായില്ല.
Read more

സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല; ബാധിച്ചവരിൽ 3 കുട്ടികളും

തിരുവനന്തപുരം: സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തെന്ന് ആരോ​ഗ്യ മന്ത്രി കെ മുരളീധരൻ അറിയിച്ചു. കോഴിക്കോട് ജില്ലയിൽ മൂന്ന് കുട്ടികൾക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു, ഇതിൽ രണ്ട് കുട്ടികളെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. ബത്തേരി മേഖലയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ഷിഗെല്ല സ്ഥിരീകരിച്ചിട്ടില്ല. കൂടുതൽ പരിശോധനകൾ നടത്താൻ നിർദേശിച്ചതായും മന്ത്രി അറിയിച്ചു. ഭക്ഷ്യ സുരക്ഷ സംബന്ധിച്ച് കർശന മാർഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഹോട്ടലുകൾ ഉൾപ്പെടെ ശുദ്ധീകരിച്ച വെള്ളം മാത്രമേ വിതരണം ചെയ്യാവൂവെന്നും, ഫുഡ് സേഫ്റ്റി വകുപ്പ് പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്നും […]
Read more

സുഹൃത്തിനെ അവസാനമായി കാണാൻ ഓടിയെത്തി വി ഡി സതീശൻ

കൊച്ചി: അന്തരിച്ച പ്രശസ്ത നടൻ സലിംകുമാറിന് അന്തിമോപചാരം അർപ്പിക്കാൻ സിനിമയും രാഷ്ട്രീയവും മേഖലകളിലെ പ്രമുഖർ എത്തി. പറവൂരിലെ ടൗൺഹാളിൽ നടന്ന പൊതുദർശനത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. മുഖ്യമന്ത്രി വി.ഡി. സതീശൻ ടൗൺഹാളിൽ എത്തി സലിംകുമാറിന്റെ മക്കളെ ആശ്വസിപ്പിച്ചു. സലിംകുമാറുമായി ഏറ്റവും അടുത്ത ബന്ധം ഉണ്ടായിരുന്ന രാഷ്ട്രീയ നേതാവാണ് സതീശൻ. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സലിംകുമാർ സജീവമായിരുന്നു. സലിംകുമാർ ഉറച്ച രാഷ്ട്രീയ ബോധമുള്ള വ്യക്തിയായിരുന്നു എന്നും കോൺഗ്രസിനോടുള്ള അടുപ്പം വ്യക്തമായിരുന്നുവെന്നും അനുസ്മരണ പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. “അദ്ദേഹം എന്റെ […]
Read more

ധവളപത്രം എഐ അല്ല, പൊതുജനത്തിന് കിട്ടാവുന്ന രേഖകൾ മാത്രം; കെഎം ചന്ദ്രശേഖർ

തിരുവനന്തപുരം: ധവളപത്രം ഉണ്ടാക്കാൻ എഐ ഉപയോ​ഗിച്ചെന്ന ആരോപണങ്ങളെ തള്ളി വിദഗ്ധസമിതി. റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിലെയും സിഡിഎസിലെയും വിദഗ്ധർ. ധവള പത്രത്തിലെ മുഴുവൻ കാര്യങ്ങളും എഴുതിയത് വിദഗ്ധസമിതി. രഹസ്യ രേഖകൾ ഒന്നും ഉപയോഗിച്ചിട്ടില്ല. പൊതുജനത്തിന് കിട്ടുന്ന രേഖകൾ മാത്രമാണ് ഉപയോഗിച്ചിട്ടുള്ളതെന്നു കെ.എം ചന്ദ്രശേഖർ പറഞ്ഞു. പെൻഷൻ പ്രായം ഉയർത്തുന്നതിൽ തീരുമാനം എടുക്കേണ്ടത് സർക്കാരാണ്. സ്വകാര്യ വ്യക്തികളുടെ കൂടി സഹായം തേടിയില്ലെങ്കിൽ രാജ്യം എങ്ങനെ പുരോഗമിക്കും. സ്വകാര്യ മേഖലയെ കൊണ്ട് വരേണ്ട അനിവാര്യമായ ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. ധവളവപത്രമുണ്ടാക്കാൻ […]
Read more
Advertisement
WhiteswanTV Footer