സർവീസ് വൈകി; ടയർ സ്ഥാപനത്തിലെ ജീവനക്കാർക്ക് നേരെ മർദനം
കോഴിക്കോട്: നാദാപുരത്ത് കാറിന്റെ സർവീസ് വൈകിയെന്നാരോപിച്ച് ടയർ സ്ഥാപനത്തിലെ ജീവനക്കാർക്ക് നേരെ ആക്രമണം. പേരോട് പ്രവർത്തിക്കുന്ന ടയർ സ്ഥാപനത്തിലെ തൊഴിലാളികൾക്കാണ് മർദനമേറ്റത്. സംഭവത്തിൽ ജീവനക്കാരനായ സൗരവിന് ഗുരുതര പരിക്കേറ്റു. പാറക്കടവ് സ്വദേശിയായ അനസും സുഹൃത്തുക്കളുമാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. ഇന്നലെ രാവിലെയായിരുന്നു സംഭവം. കാറിന്റെ വീൽ അലൈൻമെന്റ് ചെയ്യുന്നതിനായി അനസ് സ്ഥാപനത്തിലെത്തിയിരുന്നു. താൻ എത്തിയതിന് ശേഷം വന്ന മറ്റ് വാഹനങ്ങൾക്ക് മുൻഗണന നൽകിയെന്നും തന്റെ വാഹനം പിന്നിലാക്കിയെന്നുമാണ് അനസിന്റെ ആരോപണം. ഇതിനെ ചൊല്ലി അനസും ജീവനക്കാരും തമ്മിൽ […]
Read more



