സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: January 17, 2026

Year : 2026

രക്തരക്ഷസ് നാടകത്തിന് ജനത്തിരക്ക്; കുന്നംകുളത്ത് ആധുനിക അവതരണം ശ്രദ്ധേയം

തൃശ്ശൂർ : ഇന്ത്യൻ നാടകവേദിയിലെ കലാനിലയം കൃഷ്ണൻ നായർ 51 വർഷങ്ങൾക്ക് മുൻപ് അണിയിച്ചൊരുക്കിയ രക്തരക്ഷസ് നാടകത്തിന് കുന്നംകുളത്ത് വൻ ജനപങ്കാളിത്തം. സിനിമ കാണുന്ന അനുഭവം നൽകുന്ന രീതിയിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരുക്കിയ സെറ്റുകളും ശക്തമായ ശബ്ദ–പ്രകാശ വിന്യാസവും പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്നു. ചിന്തിപ്പിക്കുകയും പേടി ഉണർത്തുകയും ചെയ്യുന്ന അവതരണം കാണികളെ പിടിച്ചിരുത്തുകയാണ്.നാടകം ചെറുവത്തൂർ ഗ്രൗണ്ട് വേദിയിലാണ് അരങ്ങേറുന്നത്. തിങ്കൾ മുതൽ വെള്ളി വരെ വൈകിട്ട് 6നും 9നും പ്രദർശനം. ശനി, ഞായർ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് […]
Read more

പാലക്കാട്- ഗുരുവായൂർ കെഎസ്ആർടിസി സർവീസ് ആരംഭിച്ചു

പാലക്കാട്: പാലക്കാട്ടുനിന്ന് ആലത്തൂർ ശ്രീനാരായണ കോളേജ് വഴി ഗുരുവായൂരിലേക്ക് യാത്രാസൗകര്യം ഒരുക്കുന്ന പുതിയ കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു. സർവീസിന്റെ ഔദ്യോഗിക ഉദ്ഘാടനമായി കെ.ഡി. പ്രസേനൻ എംഎൽഎയും പി. പി. സുമോദ് എംഎൽഎയും ചേർന്ന് ബസിന് ഫ്ലാഗ് ഓഫ് നിർവഹിച്ചു. രാവിലെ 7.50ന് പാലക്കാട് ബസ് സ്റ്റാൻഡിൽ നിന്നാണ് സർവീസ് പുറപ്പെടുന്നത്. ആലത്തൂർ, ആലത്തൂർ ശ്രീനാരായണ കോളേജ്, തെന്നിലാപുരം, പുളിങ്കൂട്ടം, കണ്ണമ്പ്ര, വാണിയമ്പാറ, പട്ടിക്കാട് തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ വഴിയാണ് ബസ് സഞ്ചരിക്കുക. രാവിലെ 11.10ന് ഗുരുവായൂർ […]
Read more

വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം: അധ്യാപകനെതിരെ നടപടി സ്വീകരിക്കണം; DYFI സ്കൂളിലേക്ക് മാർച്ച് നടത്തി

കോഴിക്കോട്: വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകനായ മുഹമ്മദ് ഇസ്മയിൽ മുജദ്ധതിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ താമരശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് മാർച്ച് നടത്തി. ക്രിമിനൽ നടപടിക്കൊപ്പം വകുപ്പുതല നടപടിയും സ്വീകരിക്കണമെന്നും, ഇത്തരക്കാരെ വെച്ചുപൊറുപ്പിക്കില്ലെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു. അധ്യാപകൻ നേരത്തെ ജോലി ചെയ്ത രണ്ട് സ്കൂളുകളിലും സമാന രൂപത്തിലുള്ള പ്രവൃത്തി നടത്തിയതായും ഡി.വൈ.എഫ്.ഐ ആരോപിച്ചു. വിദ്യാർത്ഥിനികൾ നൽകിയ പരാതി ചോർത്തി നൽകി അധ്യാപകനെ ഒളിവിൽ പോകാൻ ചിലർ സഹായിച്ചതായും ,ഇവർക്കെതിരെയും നടപടി സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ […]
Read more

പാലക്കാട് ജില്ലയിലെ റോഡുകളില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ ; കഴിഞ്ഞ വർഷം മാത്രം 321 മരണം

പാലക്കാട് :പുതുവർഷം പിറന്നശേഷം 15 ദിവസത്തിനിടെ ജില്ലയിലുണ്ടായത് 49 വാഹനാപകടങ്ങൾ. 12 പേർ മരിച്ചു. 51 പേർക്കു പരുക്കേറ്റു. കഴിഞ്ഞ വർഷം 2,253 അപകടങ്ങളിലായി 321 പേരാണു മരിച്ചത്. 2,506 പേർക്കു പരുക്കേറ്റു. ഇതിൽ 212 പേരുടെ നില ഗുരുതരമാണ്. അതേസമയം, മുൻ വർഷങ്ങളെ അപേക്ഷിച്ചു ജില്ലയിൽ കഴിഞ്ഞ വർഷം അപകടങ്ങളുടെ എണ്ണം കുറഞ്ഞതായി ആർടിഒ സി.യു.മുജീബ് അറിയിച്ചു. ജില്ലയിൽ കഴിഞ്ഞ വർഷം 41 കാൽനടയാത്രക്കാരാണു വാഹനമിടിച്ചു മരിച്ചത്. കൂടുതലും ദേശീയപാതകളിൽ. വാഹനമോടിക്കുന്നവരുടെ അശ്രദ്ധയും അമിതവേഗവുമാണ് അപകടകാരണമായതെന്നാണു […]
Read more

കേരളോത്സവം വോളിബോൾ മാത്സരങ്ങൾ ഇന്ന് മുതൽ കുട്ടമ്പൂരിൽ

കോഴിക്കോട് : കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ കേരളോത്സവത്തോടനുബന്ധിച്ച് നടത്തുന്ന വോളിബോൾ മാത്സരങ്ങൾ ഇന്നും നാളെയുമായി ( ജനുവരി 17, 18. ശനി ഞായർ ദിവസങ്ങളിൽ) കുട്ടമ്പൂർ ഹെക്സാസ് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്നു. ശനിയാഴ്ച രാവിലെ 9.30 മണിക്ക് കാക്കൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു പതാക ഉയർത്തി മത്സരം ആരംഭിക്കുകയും, വൈകുന്നേരം ജില്ലാ പഞ്ചായത്ത് മെമ്പർ ബലമാണി ടീച്ചറുടെ ആധ്യക്ഷതയിൽ പ്രസിഡന്റ്‌ മില്ലി മോഹനൻ ഉത്ഘാടനം നിർവഹിക്കും. ജനറൽ കൺവീനർ മുസ്തഫമാസ്റ്റർ, ജില്ലാ ബ്ലോക്ക്പഞ്ചായത്ത്‌, ഗ്രാമ […]
Read more

ഫ്രഷ്ക്കട്ട് വിരുദ്ധ സമരം; രണ്ടു പേർ കൂടി പിടിയിൽ

കോഴിക്കോട്: താമരശ്ശേരി പ്രവർത്തിക്കുന്ന ഫ്രഷ്ക്കട്ട് കോഴി അറവുമാലിന്യ സംസ്കരണ ഫാക്ടറിക്കെതിരെ മാസങ്ങൾക്ക് മുൻപ് നടന്ന സമരവുമായി ബന്ധപ്പെട്ട് രണ്ട് പേർ പിടിയിൽ. മൈക്കാവ് കരിമ്പാലക്കുന്ന് സ്വദേശികളായ സിദ്ദീഖ്, ഇസ്മയിൽ എന്നിവരെയാണ് താമരശ്ശേരി പോലീസ് പിടികൂടിയത്. അതിനിടെ കഴിഞ്ഞ ദിവസം സമരത്തിനിടെ അറവ് മാലിന്യ സംസ്കരണ പ്ലാന്‍റിന് തീയിട്ട കേസിൽ പ്രതി ചേർത്തയാൾക്ക് കോടതി മുൻകൂർ ജാമ‍്യം നൽകിയിരുന്നു. താമരശേരി സ്വദേശി സാജിറിനാണ് കോഴിക്കോട് സെഷൻസ് കോടതി മുൻകൂർ ജാമ‍്യം അനുവദിച്ചത്. ഫ്രെഷ് കട്ട് കേസിൽ ആദ‍്യമായാണ് ഒരാൾക്ക് […]
Read more

റോഡിന്റെ ശോചനീയാവസ്ഥ; ജനുവരി 21ന് ഹർത്താലും റോഡ് ഉപരോധവും

പാലക്കാട്: തകർന്നു തരിപ്പണമായ നെന്മാറ – ഒലിപ്പാറ റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നെന്മാറ – ഒലിപ്പാറ റോഡ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി 2026 ജനുവരി 21 ബുധനാഴ്ച ഹർത്താലും, ഗോവിന്ദാപുരം – നെന്മാറ – വടക്കഞ്ചേരി റൂട്ടിൽ റോഡ് ഉപരോധവും നടത്തും. റോഡിന്റെ ശോചനീയാവസ്ഥ മൂലം ജനങ്ങളുടെ ജീവൻ അപകടത്തിലായിട്ടും അധികൃതർ പുലർത്തുന്ന അനാസ്ഥയിൽ പ്രതിഷേധിച്ചാണ് സമരം. ജനങ്ങളുടെ ജീവന് പുല്ലുവില കൽപ്പിക്കുന്ന അധികൃതരുടെ നടപടിക്കെതിരെ ഒലിപ്പാറ മുതൽ […]
Read more

ചേളന്നൂർ കുമാരസ്വാമിയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ യുവാവ് മരിച്ചു

കോഴിക്കോട് : ചേളന്നൂർ കുമാരസ്വാമിയിൽ രണ്ടു ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 8.30 ഓടെയായിരുന്നു അപകടം. നരിക്കുനി ഭാഗത്തേക്കും കുമാരസ്വാമി ഭാഗത്തേക്കുമായി ഇരു ദിശകളിൽ സഞ്ചരിച്ചിരുന്ന രണ്ട് ബൈക്കുകളാണ് തമ്മിൽ കൂട്ടിയിടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പാലത്ത് കല്ലുംപുറത്ത് താഴം സ്വദേശി ശിജു മനോത്ത് (31) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
Read more

പാലിയേറ്റീവ് ദിനാചരണ പരിവാടി നടത്തി

മലപ്പുറം: സാർവത്രിക പാലിയേറ്റീവ് പരിചരണം അയൽപക്ക കൂട്ടായ്മകളിലൂടെ എന്ന് സന്ദേശവുമായി തിരൂർ നഗരസഭയുടെയും തിരൂർ ജില്ലാ ആശുപത്രിയുടെയും നേതൃത്വത്തിൽ പാലിയേറ്റീവ് ദിനാചരണ പരിവാടി നടത്തി. പ്രൈമറി പാലിയേറ്റീവ് സംവിധാനത്തിന് കീഴിൽ പാലിയേറ്റീവ് ദിന സന്ദേശ പ്രചരണവും പാലിയേറ്റീവ് ദിന പ്രതിജ്ഞവും താനൂർ നഴ്സിംഗ് കോളേജ് വിദ്യാർ ത്ഥികളുടെ പാലിയേറ്റീവ് ഫ്ലാഷ് മോബും തിരൂർ ബസ്റ്റാൻഡിൽ വച്ച് നടത്തി. തിരൂർ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർ എൻ കെ ഷഹീദ് അധ്യക്ഷത വഹിച്ചു. തിരൂർ നഗരസഭ ചെയർമാൻ […]
Read more

ബിജെപി ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പ് 20ന്; നിതിൻ നബിന്റെ പേര് മുൻപന്തിയിൽ

ദില്ലി: ഭാരതീയ ജനതാ പാർട്ടി (ബിജെപി)യുടെ പുതിയ ദേശീയ അധ്യക്ഷനെ ഈ മാസം 20ന് തെരഞ്ഞെടുക്കുമെന്ന് പാർട്ടി ഔദ്യോഗികമായി അറിയിച്ചു. പാർട്ടിയുടെ ദേശീയ റിട്ടേണിംഗ് ഓഫീസറും രാജ്യസഭാ എംപിയുമായ കെ. ലക്ഷ്മൺ പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് തെരഞ്ഞെടുപ്പ് തീയതികളും നടപടിക്രമങ്ങളും വ്യക്തമാക്കിയിരിക്കുന്നത്.പാർട്ടിയുടെ വോട്ടർ പട്ടിക വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പ്രസിദ്ധീകരിക്കും. ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിർദ്ദേശ നടപടികൾ ജനുവരി 19ന് ആരംഭിക്കും. ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 4 മണിവരെ നാമനിർദ്ദേശ പത്രികകൾ സ്വീകരിക്കും. തുടർന്ന് […]
Read more

Recent News

Advertisement