സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: January 17, 2026

Year : 2026

തൃശൂർ പന്നിത്തടം സെന്ററിൽ വീണ്ടും വാഹനാപകടം; ആറുപേർക്ക് പരിക്ക്

തൃശ്ശൂർ :തൃശ്ശൂർ പന്നിത്തടം സെന്ററിൽ തുടർച്ചയായ രണ്ടാം ദിവസവും വാഹനാപകടം. ബംഗളൂരു–ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന കേരള ലൈൻസ് ബസും മാരുതി എർട്ടിക കാറും കൂട്ടിയിടിച്ചതിനെ തുടർന്ന് കാറിലുണ്ടായിരുന്ന ആറുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 6.59 നാണ് സംഭവം.വടക്കാഞ്ചേരി ഭാഗത്തുനിന്ന് വരികയായിരുന്ന ബസും കേച്ചേരി ഭാഗത്തുനിന്ന് എത്തിയ കാറുമാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 7 മണിക്കാണ് സിഗ്നൽ പ്രവർത്തനം ആരംഭിക്കുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പരിക്കേറ്റവരെ യൂത്ത് വോയ്സ് ആംബുലൻസ് പ്രവർത്തകരും അൽഅമീൻ ആംബുലൻസ് പ്രവർത്തകരും ചേർന്ന് കുന്നംകുളം മലങ്കര […]
Read more

വെട്ടം എ എച്ച് എം എൽ പി സ്കൂളിന് അക്ഷര സ്നേഹം ലൈബ്രറി പുസ്തകം സമർപ്പിച്ച് തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല

മലപ്പുറം: വെട്ടം എ എച്ച് എം എൽ പി സ്കൂളിന് തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല അക്ഷര സ്നേഹം പദ്ധതിയുടെ ഭാഗമായി സ്കൂൾലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമർപ്പിച്ചു. സർവ്വകലാശാല വൈസ് ചാൻസിലർ ഡോ സി ആർ പ്രസാദ് സ്കൂൾ പ്രഥമ മാനേജർ സി എം മുഹമ്മദിന് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ പി ടി എ പ്രസിഡൻ്റ് പി പി ഇസ്മായിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നൗഷാദ് നെല്ലാഞ്ചേരി, ജില്ലാ പഞ്ചായത്തംഗം ആരതി പ്രദീപ് […]
Read more

ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസ്: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കും

തിരുവനന്തപുരം: ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസില്‍, സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയോഗിച്ച് സര്‍ക്കാര്‍. മുന്‍ നിയമ സെക്രട്ടറി അഡ്വ. ബി. ജി. ഹരീന്ദ്രനാഥിനെ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കിയിട്ടും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ വിട്ട് നല്കാത്തത് കേസിലെ പരാതിക്കാരിയായ സി. റാണിറ്റ് തുറന്ന് പറഞ്ഞിരുന്നു. സിസ്റ്ററുടെ തുറന്നുപറച്ചിലിന്റെ ആറാം നാളാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. സര്‍ക്കാര്‍ നടപടിയില്‍ സന്തോഷമുണ്ടെന്ന് സിസ്റ്റര്‍ റാണിറ്റ് പ്രതികരിച്ചു. ഒടുവില്‍ ധീരമായ ആ തുറന്നുപറച്ചില്‍ ഭരണകൂടം കേട്ടു. […]
Read more

പൊടിപടലങ്ങളും അപകടക്കെണിയും ദുരിതത്തിലായി ജനം; തിരുരങ്ങാടി പോലീസിൽ പരാതി നൽകി

മലപ്പുറം: അമൃത കുടിവെള്ള പദ്ധതിക്കായി തിരൂരങ്ങാടി നഗരസഭയുടെ നേതൃത്വത്തിൽ കുടിവെള്ളപദ്ധതിയുടെ പൈപ്പ് ലൈൻ പ്രവർത്തനത്തിനായി വെട്ടിപ്പൊളിച്ച റോഡ് പുനഃസ്ഥാപിക്കാത്തത് ജനങ്ങളെ ദുരിതക്കയത്തിലാഴ്ത്തുന്നു. നാടുകാണിപരപ്പ നങ്ങാടി പാതയിൽ ചെമ്മാട് മുതൽ തിരൂരങ്ങാടി വരെ വിവിധഭാഗങ്ങളിലാണ് റോഡുകൾ വെട്ടിപ്പൊളിച്ച് വർഷങ്ങളായിട്ടും പൂർവ്വ സ്ഥിതിയിലാക്കാതെ ഇപ്പോഴും പ്രവർത്തനം പാതി വഴിയിൽ കിടക്കുന്നത്. 2024 ഒക്ടോബറോടെ യുദ്ധകാലാടിസ്ഥാന ത്തിൽ റോഡ് പൊളിച്ച പൈപ്പ് സ്ഥാപിച്ച് 2024 ഡിസംബറോടെ ടാർ ചെയ്ത് പൂർവ സ്ഥിതിയിലാ ക്കുമെന്നായിരുന്നു കഴിഞ്ഞ ഭരണസമിതിയുടെയും എംഎൽഎയുടെയും പ്രഖ്യാപനമാണ് നടപ്പിലാവാതെ പോകുന്നത്. […]
Read more

തവാങിലെ തണുത്തുറഞ്ഞ തടാകത്തിൽ അപകടം; മലയാളി യുവാവ് മുങ്ങിമരിച്ചു

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തവാങിൽ മലയാളി യുവാവ് മുങ്ങിമരിച്ചു. സേന പോയിന്റിന് സമീപമുള്ള തണുത്തുറഞ്ഞ തടാകത്തിൽ നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഘത്തിലുണ്ടായിരുന്ന ഏഴ് പേരിൽ ഒരാൾ മരിക്കുകയും മറ്റൊരാൾ കാണാതാവുകയും ചെയ്തു. മലപ്പുറം സ്വദേശിയായ മാധവ് മധു ആണ് അപകടത്തിൽ മരിച്ചത്. സംഘത്തിലുണ്ടായിരുന്ന കൊല്ലം സ്വദേശി ബിനുപ്രകാശ് എന്ന യുവാവിനായി തെരച്ചിൽ തുടരുകയാണ്. അപകട സമയത്ത് സംഘത്തിലുണ്ടായിരുന്ന മറ്റ് അഞ്ച് പേർ രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് പ്രദേശത്ത് രക്ഷാപ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്. തണുത്ത കാലാവസ്ഥയും ദുഷ്‌കരമായ ഭൗഗോള സാഹചര്യങ്ങളും […]
Read more

മഞ്ചേരി ​ഗവൺമെന്റ് മെഡിക്കൽ കോളേജിനെതിരെ ചികിത്സാപിഴവ് പരാതിയുമായി ആദിവാസി കുടുംബം

മലപ്പുറം: മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ഗുരുതരമായ ചികിത്സാപിഴവ് ആരോപണം. പുഴുവരിച്ച വ്രണവുമായി ചികിത്സയ്‌ക്കെത്തിച്ച അഞ്ചുവയസ്സുകാരിയായ ആദിവാസി ബാലികയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി. പോത്തുകൽ ചെമ്പ്ര നഗറിലെ സുരേഷ്–സുനിത ദമ്പതികളുടെ മകൾ സുനിമോളിനെയാണ് ആവശ്യമായ ചികിത്സ നൽകാതെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതെന്നാണ് ആരോപണം. കുഞ്ഞിന്റെ തലയിൽ ഉണ്ടായിരുന്ന വ്രണം ഗുരുതരമായി അഴുകിയ നിലയിലായിരുന്നു. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തായിരുന്നു കുട്ടിയെ എത്തിച്ചത്. ഇന്ന് രാവിലെ […]
Read more

14കാരി കൊല്ലപ്പെട്ട സംഭവം; പൊലീസിനെ ഞെട്ടിച്ച് 16കാരന്‍റെ മൊഴി

മലപ്പുറം: റെയിൽവേ പുറംപോക്ക് ഭൂമിയിൽ 14കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകൾ തുടരുന്നു. പെൺകുട്ടിയെ സഹപാഠി എന്തിന് കൊലപ്പെടുത്തി, പ്രതി മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നോ, പതിനാറുകാരൻ ഒറ്റയ്ക്കാണോ ഈ ക്രൂരകൃത്യം നടത്തിയതെന്നതടക്കമുള്ള നിരവധി ചോദ്യങ്ങൾക്ക് ഇതുവരെ വ്യക്തമായ ഉത്തരമില്ല. ബലാത്സംഗം നടത്തിയ ശേഷം പെൺകുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് പ്രതിയായ പ്ലസ് വൺ വിദ്യാർത്ഥി പൊലീസിനോട് മൊഴി നൽകിയിട്ടുണ്ട്. ഇന്നലെ കാണാതായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റായിരുന്ന മിടുക്കിയായ വിദ്യാർത്ഥിനിയാണ് […]
Read more

പാലാ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് പൂർത്തിയായി; യു.ഡി.എഫിന് മികച്ച വിജയം

കോട്ടയം: പാലാ നഗരസഭയിലെ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് നടന്നു. അഞ്ച് സ്റ്റാന്റിംഗ് കമ്മിറ്റികളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നാലിലും യു.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിച്ചപ്പോൾ ഒരെണ്ണം എൽ.ഡി.എഫിന് ലഭിച്ചു. തിരഞ്ഞെടുക്കപ്പെട്ട പുതിയ അധ്യക്ഷന്മാർ ഇവരാണ്: യു.ഡി.എഫ് വൻ വിജയം നേടിയ തിരഞ്ഞെടുപ്പിൽ, പ്രതിപക്ഷ നിരയിൽ നിന്ന് എൽ.ഡി.എഫ് (കേരള കോൺഗ്രസ് എം) പ്രതിനിധിയായ ജിജി ബൈജുവിന് മാത്രമാണ് അധ്യക്ഷ പദവി നേടാനായത്. പാലാ ഡി.ഇ.ഒ സത്യപാലൻ തിരഞ്ഞെടുപ്പ് വരണാധികാരിയായി പ്രവർത്തിച്ചു. പുതിയ ഭരണസമിതി അധികാരമേറ്റതോടെ നഗരസഭയുടെ വികസന […]
Read more

കുമരകത്തെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം തേടി യു.ഡി.എഫ് മെമ്പർമാർ

കോട്ടയം: പഞ്ചായത്തിലെ ബോട്ട് ജെട്ടി മുതൽ കോണത്താറ്റ് പാലം വരെയുള്ള തോട്ടിലെ പോളശല്യം പരിഹരിക്കണമെന്നും യാത്രക്കാർക്കായി ബസ് ബേയിൽ സൗകര്യങ്ങൾ ഒരുക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങൾ നിവേദനം നൽകി. പായലും പുല്ലും നിറഞ്ഞ് തോട് ഗതാഗതയോഗ്യമല്ലാതായതോടെ മത്സ്യത്തൊഴിലാളികളും ഹൗസ് ബോട്ട് ഉടമകളും വലിയ പ്രതിസന്ധിയിലാണ്. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് പഞ്ചായത്ത് അംഗങ്ങളായ സലീമ ശിവാത്മജൻ, ജോഫി ഫെലിക്സ്, ദിവ്യ ദാമോദരൻ, ടിറ്റു ലൂയിസ് എന്നിവരുടെ നേതൃത്വത്തിൽ പ്രസിഡന്റിനെ കണ്ടത്. തോട്ടിലെ പോള […]
Read more

മൂന്നാം ബലാത്സം​ഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

പത്തനംതിട്ട: ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ തിരുവല്ല മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. ഇന്നലെ പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മിൽ രണ്ടു മണിക്കൂറിലധികം നീണ്ട ശക്തമായ വാദപ്രതിവാദങ്ങളാണ് കോടതിയിൽ നടന്നത്. മൂന്നാമത്തെ കേസിൽ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എംഎൽഎയ്‌ക്കെതിരെ തുടർച്ചയായി പരാതികൾ ഉയരുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കരുതെന്ന് എസ്‌ഐടി ആവശ്യപ്പെട്ടു. അതേസമയം, പരാതിക്കാരിയുടെ ചാറ്റ് രേഖകൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. എല്ലാം പരസ്പര സമ്മതത്തോടെയാണുണ്ടായതെന്നും […]
Read more

Recent News

Advertisement