Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: divya

‘ഭൂത് ബംഗ്ല’യിലെ ഗാനം കോപ്പിയടിയെന്ന് ആരോപണം; പ്രതികരണവുമായി പ്രിയദർശൻ

പ്രിയദർശൻ തന്റെ പുതിയ ഹിന്ദി ചിത്രം ഭൂത് ബംഗ്ലയിലെ ഗാനവുമായി ബന്ധപ്പെട്ട കോപ്പിയടി ആരോപണങ്ങൾ നിഷേധിച്ച് പ്രിയദർശൻ. ‘രാം ജി ആ കെ ഭാലാ കരേഗേ’ എന്ന ഗാനം, സത്യജിത് റേയുടെ 1969ലെ ഗൂപി ഗൈനേ ഭാഗ് ബൈനേയിലെ ‘ഭൂതെർ രാജാ ദിലോ ബോർ’ എന്ന ഗാനത്തിൽ നിന്ന് പകർന്നതാണെന്ന ആരോപണമാണ് ഉയർന്നത്. ഇത്തരം ആവർത്തനങ്ങൾ സിനിമാരംഗത്ത് സാധാരണമാണെന്ന് പ്രിയദർശൻ പ്രതികരിച്ചു. “സത്യജിത് റേയോട് എനിക്ക് വലിയ ബഹുമാനമുണ്ട്. അദ്ദേഹത്തെ പോലുള്ള മാസ്റ്റർമാരിൽ നിന്നാണ് ഞാൻ സിനിമ […]
Read more

അബുദാബിയിൽ അപകടകരമായ ഡ്രൈവിംഗ് നടത്തിയ ഡ്രൈവർമാരെ പൊലീസ് പിടികൂടി

അബുദാബി:അബുദാബിയിൽ അപകടകരമായ ഡ്രൈവിംഗ് നടത്തിയ ഡ്രൈവർമാരെ പൊലീസ് പിടികൂടി. അൽ ഐൻ മേഖലയിലാണ് സുരക്ഷാ പട്രോളിംഗ് സംഘം നടപടി സ്വീകരിച്ചത്. വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തി മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാക്കിയതിനാണ് പിടികൂടൽ. അബുദാബി പൊലീസ്യുടെ ‘സ്മാർട്ട് റോഡ് സെക്യൂരിറ്റി’ ക്യാമ്പയിന്റെ ഭാഗമായാണ് പരിശോധന ശക്തമാക്കിയത്. നിയമലംഘകരെതിരെ യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. പിടിയിലായ ഡ്രൈവർമാരെ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ഇത്തരം അശ്രദ്ധമായ ഡ്രൈവിംഗാണ് പല റോഡപകടങ്ങൾക്കും പ്രധാന കാരണമെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. ഇത് […]
Read more

എയർ ഇന്ത്യ ടിക്കറ്റ് നിരക്ക് ഉയരും; അധികമായി നൽകേണ്ട തുക അറിയാം

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ആഗോള വിമാന ഇന്ധന വിലയിലുണ്ടായ വർദ്ധനവിനെത്തുടർന്ന് എയർ ഇന്ത്യ ഗ്രൂപ്പ് ആഭ്യന്തര, അന്തർദ്ദേശീയ റൂട്ടുകളിൽ ഇന്ധന സർചാർജ്ജ് പരിഷ്‌കരിച്ചു. മാറ്റങ്ങൾ മിക്ക റൂട്ടുകളിലും ബുധനാഴ്ച (ഏപ്രിൽ 8) മുതൽ പ്രാബല്യത്തിൽ വരും. യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ എന്നീ റൂട്ടുകളിൽ പരിഷ്‌കരിച്ച സർചാർജ്ജ് ഏപ്രിൽ 10 മുതലാകും പ്രാബല്യത്തിലാകുക. പുതുതായി ബുക്ക് ചെയ്യുന്നവർക്കാണ് അധിക നിരക്ക് നൽകേണ്ടി വരിക. ഇന്ധന വിലയെ ആശ്രയിച്ചാണ് സർചാർജിൽ മാറ്റംവരുത്തുന്നതെന്ന് എയർ ഇന്ത്യ അറിയിച്ചു. ആഭ്യന്തര […]
Read more

അഹമ്മദാബാദിൽ ദാരുണ സംഭവം; റെഡിമെയ്ഡ് ദോശമാവ് ഉപയോഗിച്ചതിന് പിന്നാലെ രണ്ട് കുട്ടികൾ മരിച്ചു, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

അഹമ്മദാബാദ്: റെഡിമെയ്ഡ് മാവുകൊണ്ട് ദോശയുണ്ടാക്കി. അഹമ്മദാബാദിൽ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍. മൂന്ന് മാസം പ്രായമുള്ള റാഹയും നാല് വയസ്സുകാരിയായ മിശ്രിയും ആണ് മരിച്ചത്. മാതാപിതാക്കളായ വിമൽ പ്രജാപതിയും ഭാവന പ്രജാപതിയും ചികിത്സയിൽ തുടരുകയാണ്. വീടിനടുത്തുള്ള കടയിൽ നിന്ന് വാങ്ങിയ ദോശമാവുപയോഗിച്ച് ഏപ്രിൽ 1-ന് വിമൽ ദോശ തയ്യാറാക്കി കഴിച്ചു. തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും, അത് ഭക്ഷണവുമായി ബന്ധമുണ്ടെന്ന് തിരിച്ചറിയാനായില്ല. പിന്നാലെ ഭാവനയും അതേ മാവുപയോഗിച്ച് ദോശ തയ്യാറാക്കി കുട്ടികൾക്കും നൽകി. ഇതിന് ശേഷം കുട്ടികൾക്കും […]
Read more

‘ഡാഷ് മോനേ രേവന്താ… മറുപടി വരുന്നുണ്ട്’; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശവുമായി പിണറായി

കണ്ണൂർ∙ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ വിവാദ പരാമർശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഡാഷ് മോനേ രേവന്താ… മറുപടി പിന്നാലെ വരുന്നുണ്ട്’ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രേവന്ത് റെഡ്ഡി പിണറായി വിജയനെ സംവാദത്തിന് വെല്ലുവിളിച്ചതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്. തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, നേമം മണ്ഡലത്തിലെ സ്ഥാനാർഥി കെ.എസ്. ശബരീനാഥനൊപ്പം നടത്തിയ റോഡ് ഷോയിൽ രേവന്ത് റെഡ്ഡി പിണറായി വിജയനെ വിമർശിച്ചിരുന്നു. മോഹൻലാൽ സിനിമയിലെ […]
Read more

‘സമരസ’ ചിത്രത്തിന്റെ ടീസർ പുറത്ത്

സങ്കല്പ ഫ്രെയിംസിന്റെ ബാനറിൽ ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും നിർവഹിക്കുന്ന “സമരസ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പ്രശസ്ത ചലച്ചിത്ര താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്തു. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഖില നാഥ് കേന്ദ്ര കഥാപാത്രമാവുന്ന ‘സമരസ’യിൽ ഹരീഷ് പേരടി ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രദീപ് ബാലൻ, ദേവരാജ്,ദിനേശ് പട്ടത്ത്, വിജയകൃഷ്ണൻ, വിനോദ് കോഴിക്കോട്, ഹാഷിം ഹുസൈൻ, രത്നാകരൻ,രാജീവ്‌ മേനത്ത്, ബിനീഷ് പള്ളിക്കര,നിഖിൽകെ മോഹനൻ, പ്രമോദ് പൂന്താനം,അശ്വിൻ ജിനേഷ് ,നിലമ്പൂർ ആയിഷ,മാളവിക ഷാജി, […]
Read more

കേരളത്തിൽ രണ്ടുദിവസത്തേക്ക് മദ്യശാലകൾ അടഞ്ഞുകിടക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിൽ രണ്ട് ദിവസത്തേക്ക് മദ്യവിൽപ്പന നിരോധനം. ചൊവ്വാഴ്ച വൈകിട്ട് മുതൽ വോട്ടെടുപ്പ് അവസാനിക്കുന്ന വ്യാഴാഴ്ച വൈകീട്ടുവരെയാണ് ‘ഡ്രൈ ഡേ’ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ മേയ് 4-നുള്ള വോട്ടെണ്ണൽ ദിനത്തിലും മദ്യശാലകൾ തുറക്കില്ല. തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശപ്രകാരം, വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് മുതൽ ഡ്രൈ ഡേ പ്രാബല്യത്തിൽ വരും. അതനുസരിച്ച് ചൊവ്വാഴ്ച വൈകിട്ട് 7 മണി മുതൽ സംസ്ഥാനത്തെ എല്ലാ മദ്യവിൽപ്പനശാലകളും അടച്ചിടും. ബുധനാഴ്ച മുഴുവൻ തുറക്കില്ല; വ്യാഴാഴ്ച വോട്ടെടുപ്പ് അവസാനിച്ച […]
Read more

തിരുച്ചിറപ്പള്ളി-തിരുവനന്തപുരം പാത; തീവണ്ടികൾ 130 കിലോമീറ്റർ വേഗത്തിലേക്ക്

ചെന്നൈ: ദക്ഷിണ റെയിൽവേ തിരുച്ചിറപ്പള്ളി–തിരുവനന്തപുരം റൂട്ടിൽ വേഗത ഉയർത്താൻ സിഗ്നലിങ് നവീകരണത്തിന് 92.31 കോടി രൂപ അനുവദിച്ചു. കൂടാതെ തിരുവനന്തപുരം–കായംകുളം (106 കി.മീ) പാതയിൽ സിഗ്നൽ സംവിധാനം പുതുക്കാൻ 38.70 കോടി രൂപയും അനുവദിച്ചു. പദ്ധതിയുടെ ഭാഗമായി തിരുച്ചിറപ്പള്ളി–ദിണ്ടിഗൽ (96 കി.മീ) പാതയിൽ 25.75 കോടി രൂപയും, ദിണ്ടിഗൽ–തിരുനെൽവേലി (220 കി.മീ) പാതയിൽ 37.14 കോടി രൂപയും, തിരുനെൽവേലി–തിരുവനന്തപുരം (142 കി.മീ) പാതയിൽ 29.42 കോടി രൂപയും ചെലവഴിച്ച് നവീകരണം നടത്തും. ഈ പ്രവൃത്തികൾ പൂർത്തിയായതിന് ശേഷമാണ് […]
Read more

ബെംഗളൂരുവിൽ ഞെട്ടിക്കുന്ന കൊലപാതകം; കാമുകിയുടെ ഭർത്താവിനെ കൊലപ്പെടുത്തി യുവാവ്

ബെംഗളൂരു: കാമുകിയുടെ ഭർത്താവുമായി ബന്ധം സ്ഥാപിച്ചു, സൗഹൃദം നടിച്ച് ബാറിലെത്തിച്ചതിന് പിന്നാലെ കൊലപാതകം. 42കാരനായ സുനിൽ നായക് ആണ് കൊല്ലപ്പെട്ടത്. സൗഹൃദം നടിച്ച് ബാറിലേക്ക് വിളിച്ചുവരുത്തിയ ശേഷം കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ് ബാറിനടുത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ബസുദേവ് മാലിക് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സുനിലിന്റെ ഭാര്യയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. മാർച്ച് 26-നാണ് കൊലപാതകം […]
Read more

എൽപിജി ക്ഷാമം; ഇൻഡക്ഷൻ സ്റ്റൗ ഉപയോഗം വ്യാപകമാക്കാൻ സർക്കാർ നീക്കം

എൽപിജി ക്ഷാമം നേരിടാൻ ഇൻഡക്ഷൻ സ്റ്റൗ ഉപയോഗം വ്യാപകമാക്കാൻ സർക്കാർ നീക്കം. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് പാചക വാതകത്തിന്റെ ലഭ്യതയിൽ ഉണ്ടായ കുറവ് പരിഹരിക്കാനാണ് പദ്ധതി. ഇൻഡക്ഷൻ അടുപ്പുകൾ വാങ്ങുന്നതിനായി പലിശരഹിത വായ്പ നൽകുന്നതും പരിഗണനയിലാണ്. ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ എൽപിജി ഇറക്കുമതി രാജ്യമാണ്. വാർഷിക ആവശ്യമായ ഏകദേശം 3.3 കോടി ടണ്ണിൽ 65 ശതമാനവും ഇറക്കുമതിയിലൂടെ ലഭിക്കുന്നു. ഇതിൽ 90 ശതമാനവും പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നാണ് എത്തുന്നത്. ലോക ബാങ്ക്, ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് […]
Read more

Recent News

Advertisement
WhiteswanTV Footer