Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: divya

അഞ്ചരക്കണ്ടി ഡെന്റൽ കോളേജിന് തിരിച്ചടി; മിച്ചഭൂമി ഇടപാടുകൾ റദ്ദാക്കി

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിന് വലിയ തിരിച്ചടി. കോളേജുമായി ബന്ധപ്പെട്ട മിച്ചഭൂമി ഇടപാടുകൾ താലൂക്ക് ലാൻഡ് ബോർഡ് റദ്ദാക്കി. ചട്ടങ്ങൾ ലംഘിച്ച ഭൂമിയിലാണു കോളേജ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 1964ന് ശേഷമുള്ള ഭൂമികൈമാറ്റങ്ങൾ മുഴുവനും അസാധുവാക്കി, ഭൂമി തിരിച്ചെടുക്കാനും ഉത്തരവിട്ടിട്ടുണ്ട്. അഞ്ചരക്കണ്ടി, പടുവിലായി വില്ലേജുകളിലായാണ് കോളേജിന്റെ ഭൂമി സ്ഥിതി ചെയ്യുന്നത്. പ്ലാന്റേഷൻ ഭൂമിയിൽ അനുമതിയില്ലാതെ നിർമാണം നടത്തിയതായും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ഇതോടെ ജബ്ബാർ ഷാജിക്കും കുടുംബത്തിനും ഭൂമിയിൽ നിയമപരമായ അവകാശം നഷ്ടമായി.
Read more

ഷാജി കൈലാസ്-ജോജു ജോർജ് കൂട്ടുകെട്ടിന്റെ ആക്ഷൻ ത്രില്ലർ ‘വരവ്’; ടീസർ പുറത്തിറങ്ങി

മലയാള സിനിമയിൽ ആദ്യമായി ഷാജി കൈലാസും ജോജു ജോർജും ഒന്നിക്കുന്ന ‘വരവ്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ വിഷുദിനത്തിൽ പുറത്തിറങ്ങി. ‘ഗെയിം ഓഫ് സർവൈവൽ’ എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം ഒരു മാസ്സ് ആക്ഷൻ ത്രില്ലറായിരിക്കുമെന്ന് ടീസർ സൂചിപ്പിക്കുന്നു. കെ.കെ. പോൾസൺ എന്ന ശക്തമായ കഥാപാത്രമായാണ് ജോജു ജോർജ് ചിത്രത്തിൽ എത്തുന്നത്. നാല് വർഷത്തിന് ശേഷം മടങ്ങിയെത്തുന്ന അനിയനെക്കുറിച്ചുള്ള പവർഫുൾ ഡയലോഗോടെ തുടങ്ങുന്ന ടീസറിൽ ഹൈറേഞ്ച് പശ്ചാത്തലത്തിൽ വമ്പൻ കാർ ചേസിംഗുകളും തീപാറുന്ന സംഘട്ടന രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. […]
Read more

പാളയത്തെ പെട്രോൾ പമ്പിൽ കവർച്ച; പ്രതി പിടിയിൽ

തിരുവനന്തപുരം: പാളയത്തെ പെട്രോൾ പമ്പിൽ കവർച്ച നടത്തി ഒളിവിലായിരുന്ന പ്രതിയെ കൊച്ചിയിൽ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പൊന്നാനി സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ് പി.എം. തഫ്സീർ ദർവേഷ് (30) ആണ് പിടിയിലായത്. ഏകദേശം 60ഓളം മോഷണക്കേസുകളിൽ പ്രതിയായ ഇയാളെ എറണാകുളം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ് പരിസരത്തെ ഒരു ലോഡ്ജിൽ നിന്നാണ് കൊച്ചി സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെ പാളയം പള്ളിക്ക് സമീപമുള്ള പെട്രോൾ പമ്പിലെ ഓഫീസ് മുറിയും ലോക്കറും കുത്തിത്തുറന്ന് 1.80 ലക്ഷം രൂപ കവർന്നിരുന്നു. […]
Read more

ബിവൈഡിയുടെ നിർമാണശാലയിൽ വൻ തീപ്പിടിത്തം

ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ബിവൈഡിയുടെ ഷെൻഷെൻ നഗരത്തിലെ നിർമാണശാലയിൽ വൻ തീപ്പിടിത്തം. പിങ്ഷാൻ ജില്ലയിലെ പ്ലാന്റിലെ മൾട്ടി ലെവൽ പാർക്കിങ്ങിലാണ് തീപിടിത്തം ഉണ്ടായത്. കറുത്ത പുക പ്രദേശമാകെ പടർന്നെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നിശമന സേനയുടെ ഇടപെടലിൽ തീ നിയന്ത്രണവിധേയമാക്കിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തീപിടിത്തമുണ്ടായ പാർക്കിങ് മേഖല പരീക്ഷണയോട്ടത്തിന് ഉപയോഗിച്ച വാഹനങ്ങളും ഉപയോഗശൂന്യമായ കാറുകളും പാർക്ക് ചെയ്യുന്നതിനായിരുന്നുവെന്നാണ് വിവരം. പുതുതായി നിർമ്മിച്ച് ഉപഭോക്താക്കൾക്ക് കൈമാറാനിരുന്ന വാഹനങ്ങൾക്ക് വലിയ നാശനഷ്ടമില്ലെന്ന് കമ്പനി അറിയിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന […]
Read more

ടിസിഎസ് നാസിക് ഓഫീസിൽ ലൈംഗിക പീഡന ആരോപണം; ഏഴ് പേർ അറസ്റ്റിൽ

മുംബൈ: നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ഓഫീസിൽ ജീവനക്കാരെ ലൈംഗികമായി പീഡിപ്പിക്കുകയും നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിക്കുകയും ചെയ്തെന്ന ആരോപണത്തിൽ അന്വേഷണം ശക്തമാകുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടെ ഏഴ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു വനിതാ ജീവനക്കാരി ഒളിവിലാണെന്നും രാജ്യം വിട്ടിരിക്കാമെന്നുമാണ് സൂചന. ഒമ്പത് പരാതികളാണ് പൊലീസ് പരിശോധിക്കുന്നത്. ഹിന്ദു യുവതികളെ പ്രണയത്തിലാക്കി വിവാഹം കഴിക്കാൻ പ്രേരിപ്പിച്ചതും മതം മാറാൻ സമ്മർദ്ദം ചെലുത്തിയതുമാണ് പ്രധാന ആരോപണങ്ങൾ. 2021 മുതൽ ഇത്തരം […]
Read more

അമ്മയ്ക്കൊപ്പം ഉറങ്ങിയ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം; നാടോടി സ്ത്രീക്ക് 5വർഷം കഠിനതടവ്

കൊല്ലം: കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന മൂന്നുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തമിഴ്നാട് കോയമ്പത്തൂർ സ്വദേശിനിയായ ദേവി (35)യെ കൊല്ലം ഫസ്റ്റ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി പി.എൻ. വിനോദാണ് ശിക്ഷിച്ചത്. 2025 ഏപ്രിൽ 21-നാണ് സംഭവം നടന്നത്. മാനസിക വെല്ലുവിളി നേരിടുന്ന അമ്മയുടെ കൂടെ ബസ് സ്റ്റാൻഡിൽ ഉറങ്ങിക്കിടന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി. പിന്നാലെ തൃശ്ശൂരിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി. ബസിൽ അടൂരിൽനിന്ന് കുട്ടിയുമായി കയറുകയും […]
Read more

ബാറ്ററി നിര്‍മാണത്തില്‍ വന്‍ കുതിപ്പ് ലക്ഷ്യം; ചൈനീസ് ഇറക്കുമതിക്ക് തടയിടാന്‍ നീക്കം

രാജ്യത്തെ ഊർജ്ജ സംഭരണ മേഖലയിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ പുതിയ നയം നടപ്പിലാക്കാൻ ഒരുങ്ങുന്നു. സോളാർ മേഖലയിലെ മാതൃക പിന്തുടർന്ന്, സർക്കാർ പദ്ധതികൾക്കായി ബാറ്ററികൾ വിതരണം ചെയ്യാൻ അനുമതിയുള്ള കമ്പനികളുടെ ‘അംഗീകൃത പട്ടിക’ തയ്യാറാക്കാനാണ് നീക്കം. ഇതിലൂടെ ചൈന ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ ആശ്രയം കുറച്ച് ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കാനാണ് ലക്ഷ്യം. പുതിയ ചട്ടങ്ങൾ ഈ സാമ്പത്തിക വർഷം തന്നെ പുറത്തിറങ്ങാനാണ് സാധ്യത. നിലവിൽ ബാറ്ററി നിർമ്മാണത്തിനാവശ്യമായ ഭൂരിഭാഗം ഘടകങ്ങളും ഇന്ത്യ ചൈനയിൽ നിന്ന് […]
Read more

പ്രണയബന്ധം അവസാനിപ്പിക്കാൻ വിസമ്മതിച്ചു; യുവതിയെ ബന്ധുക്കൾ വിഷം കൊടുത്ത് കൊന്ന് മൃതദേഹം കത്തിച്ചു

ബെംഗളൂരൂ: കർണാടകയിലെ ബെലഗാവി ജില്ലയിൽ വിവാഹിതയായ യുവതിയെ ബന്ധുക്കൾ ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി. ഹുക്കേരി സ്വദേശിനിയായ സത്യവ്വ ഹെലവാറാണ് കൊല്ലപ്പെട്ടത്. കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ബന്ധുക്കൾ യുവതിയെ നിർബന്ധിച്ച് വിഷം കഴിപ്പിച്ചതെന്നും തുടർന്ന് തെളിവ് നശിപ്പിക്കാൻ മൃതദേഹം കത്തിച്ചുകളഞ്ഞതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. നാല് വർഷം മുമ്പ് സന്തോഷ് ഹെലവിയുമായി വിവാഹിതയായ സത്യവ്വ, കൃഷ്ണ പാട്ടീൽ എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ ഇരുവരും ഒളിച്ചോടി വാടകവീട്ടിൽ താമസം തുടങ്ങി. ഇതിനെ തുടർന്ന് […]
Read more

മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ പരിപാടിക്കിടെ മദ്യപിച്ചെത്തിയ എസ്.ഐക്ക് സസ്‌പെൻഷൻ

ഉത്തർപ്രദേശ്: മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത ഹൈസെക്യൂരിറ്റി പരിപാടിക്കിടെ മദ്യപിച്ച നിലയിൽ ഡ്യൂട്ടിക്കെത്തിയ സബ് ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തു. മുസാഫർനഗറിൽ നടന്ന പരിപാടിയിലാണ് സംഭവം. ഫുഗാന പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ചൗബെ സിംഗിനെതിരെയാണ് നടപടി. അച്ചടക്കലംഘനവും ഡ്യൂട്ടിയിലെ വീഴ്ചയും ചൂണ്ടിക്കാട്ടി സീനിയർ സൂപ്രണ്ട് സഞ്ജയ് കുമാർ വർമ്മയാണ് സസ്‌പെൻഷൻ ഉത്തരവിട്ടത്. മുഖ്യമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് വിഐപി സുരക്ഷാ ചുമതല ചൗബെ സിംഗിന് നൽകിയിരുന്നുവെങ്കിലും, അദ്ദേഹം നിശ്ചിത സ്ഥലത്ത് എത്താത്തതായി കണ്ടെത്തി. തുടർന്ന് തഹസിൽ സദർ പ്രദേശത്തെ […]
Read more

വിഷുക്കൈനീട്ടമായി ‘അതിമനോഹരം’; മോഹൻലാലിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്

വിഷു ആഘോഷത്തിനിടെ മലയാള സിനിമ ലോകത്തിന് പ്രത്യേക സമ്മാനമായി മോഹൻലാലിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവന്നു. ഏറെക്കാലമായി “L366” എന്ന പേരിൽ അറിയപ്പെട്ടിരുന്ന ചിത്രം ഇനി ‘അതിമനോഹരം’ എന്ന പേരിലാണ് എത്തുന്നത്. വിഷുദിനത്തിൽ രാവിലെ 10:10ന് സോഷ്യൽ മീഡിയയിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്ററോടൊപ്പം ചിത്രത്തിന്റെ പേര് പുറത്തുവിട്ടത് വലിയ ശ്രദ്ധ നേടുകയും ആരാധകരെ ആവേശത്തിലാഴ്ത്തുകയും ചെയ്തു. മലയിലേക്ക് പോകുന്ന സ്വാമിമാരുടെ നടുവിൽ പോലീസ് വേഷത്തിൽ നിൽക്കുന്ന മോഹൻലാലിന്റെ സ്റ്റൈലിഷ് ലുക്കാണ് പോസ്റ്ററിൽ കാണുന്നത്. ചിത്രം പ്രഖ്യാപിച്ചതുമുതൽ വലിയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix