സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kollam

കാണാതായ വീട്ടമ്മയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തി

കൊല്ലം: കാണാതായ വീട്ടമ്മയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപത്ത് നിന്ന് കണ്ടെത്തി. പെരുമ്പുഴ പുനുക്കന്നൂർ മഹിമാലയത്തിൽ സുജാത (54)യെയാണ് റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ 15ന് രാത്രി 7.15 ഓടെയാണ് പെരുമ്പുഴ അഞ്ചുമുക്കിലെ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നും സുജാതയെ കാണാതായത്. വീട്ടുകാരുടെ പരാതിയിൽ കുണ്ടറ പൊലീസ് മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം ഇന്നലെ രാവിലെ കേരളപുരത്തിന് സമീപം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. റെയിൽവേ ജീവനക്കാരാണ് ട്രാക്കിന് സമീപം ഓടയോട് ചേർന്ന് കിടന്ന […]
Read more

ഭക്ഷ്യവിഷബാധ; ഒരു കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം

കൊല്ലം: നിലമേലിൽ ഇന്നലെ ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം. നിലമേൽ സ്വദേശികളായ റഷീദ ബീവി, മരുമകൻ ഷാജി എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതരയോടെ തിരുവനന്തപുരം വിഴിഞ്ഞത്തെ ഒരു ഹോട്ടലിൽ നിന്ന് ഇവരുൾപ്പെടെയുള്ള കുടുംബം ഭക്ഷണം കഴിച്ചിരുന്നു. ആറുപേരാണ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചത്. ഇതിൽ നാലുപേർക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ രണ്ടുപേർ മരണപ്പെടുകയായിരുന്നു. ഒരാളുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലും മറ്റെയാളുടേത് പാരിപ്പള്ളി മെഡിക്കൽ കോളേജിലുമാണ് ഉള്ളത്. അതേസമയം, ശാസ്ത്രീയ […]
Read more

പരവൂരിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: പരവൂരിൽ കടലിൽ കഴിഞ്ഞ ദിവസം കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി. അയത്തിൽ സ്വദേശികളായ കണ്ണൻ, ബിബിൻ എന്നിവരുടെ മൃതദേഹങ്ങളാണ് പൊഴിക്കരയ്ക്ക് സമീപത്ത് നിന്ന് കണ്ടെത്തിയത്. നേവി, ഫയർഫോഴ്സ്, മറൈൻ ഇൻഫോഴ്സ്മെന്റ് എന്നിവരുടെ സംഘം കഴിഞ്ഞ ദിവസം ഉച്ചയോടെ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. അഞ്ചു വിദ്യാർത്ഥികളാണ് കടലിൽ കുളിക്കാൻ ഇറങ്ങിയത്. തിരയിൽപ്പെട്ട വിദ്യാർത്ഥികളിൽ മൂന്നുപേരെ രക്ഷപ്പെടുത്തിയിരുന്നു. നദീ തീരം, തീരപ്രദേശങ്ങൾ എന്നിവയിൽ നടത്തിയ സമഗ്രമായ തിരച്ചിലിലാണ് ഇന്ന് ഉച്ചയോടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി പാരിപ്പളളി മെഡിക്കൽ കോളേജിലേക്ക് […]
Read more

കഞ്ചാവ് വിൽപ്പന തടഞ്ഞ അയൽവാസിക്കെതിരെ ക്രൂരത; പ്രതി പിടിയിൽ

കൊല്ലം: കഞ്ചാവ് കച്ചവടത്തിന് തടസ്സം നിന്നവരെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതി പിടിയിൽ. പരവൂർ പുക്കുളം സുനാമി ഫ്ലാറ്റിലെ താമസക്കാരനായ കലേഷ് ആണ് പിടിയിലായത്. ഫെബ്രുവരി 10നായിരുന്നു കേസിനാസ്പദമായ സംഭവം. ഫ്ലാറ്റിലെ മറ്റൊരു താമസക്കാരനായ ഗിരീഷ് കലേഷിന്റെ ഫ്ലാറ്റിലെത്തി കഞ്ചാവ് വിൽപ്പന തടഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കം. കലേഷ് ഗിരീഷിനെ ആക്രമിച്ചതോടെ ബന്ധുവായ സുധീഷ് ഇടപെട്ടു. ഇതോടെ കലേഷ് കൂട്ടാളികളായ രാജൻ എന്ന സേവ്യർ, സജിത്ത് ഗോപു എന്നിവർക്കൊപ്പം ഗിരീഷിനെ ആക്രമിക്കുകയായിരുന്നു. പ്രതി ഗിരീഷിന്‍റെ വയറ്റിലും […]
Read more

പരവൂരിൽ കടലിൽ വീണ് രണ്ട് വിദ്യാർത്ഥികളെ കാണാതായി

കൊല്ലം: കൊല്ലം പരവൂരിൽ കടലിൽ വീണ് രണ്ട് വിദ്യാർത്ഥികളെ കാണാതായി. അയത്തിൽ സ്വദേശികളായ കണ്ണൻ, വിപിൻ എന്നിവരെയാണ് കാണാതായത്. ഇവർ പ്ലസ് വൺ വിദ്യാർത്ഥികളാണ്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം ഉണ്ടായത്. നേവി, കോസ്റ്റ് ഗാർഡ് എന്നീ സംഘങ്ങളെത്തി ഇവർക്കായി തിരച്ചിൽ നടത്തി. പരവൂർ പൊഴിക്കര ദേവി ക്ഷേത്രത്തിനു സമീപമാണ് വിദ്യാർത്ഥികൾ കുളിക്കാൻ ഇറങ്ങിയത്. അഞ്ച് വിദ്യാർത്ഥികൾ ഒരുമിച്ചാണ് കടലിൽ കുളിക്കാനായി എത്തിയത്. മൂന്നു പേരാണ് കടലിൽ ഇറങ്ങിയത്. ഇതിൽ ഒരാളെ രക്ഷപ്പെടുത്തി. മറ്റ് രണ്ടുപേരെ കാണാതാകുകയായിരുന്നു. ചുഴിയിൽ […]
Read more

കൊല്ലത്ത് വായ്പ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ രണ്ടുപേർ പിടിയിൽ

കൊല്ലം: കൊല്ലത്ത് മൈക്രോഫിനാൻസിന്റെ പേരിൽ വൻ തട്ടിപ്പ് നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ. ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ മൂന്നു പ്രതികളെ കൊട്ടാരക്കര പൊലീസാണ് പിടികൂടിയത്. പലരിൽ നിന്നായി മൂന്നു ലക്ഷത്തോളം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. തിരുവല്ല സ്വദേശികളായ രാജീവൻ, ഗിരീഷ് കുമാർ, ചെങ്ങന്നൂർ സ്വദേശി ഗോപകുമാർ എന്നിവരാണ് പിടിയിലായത്. കേസിൽ പ്രതിയായ വിപിൻ ഭാസ്കർ എന്നയാള്‍ ഒളിവിലാണ്. സെവൻ സ്റ്റാർ, എം 3 ജി അസോസിയേറ്റ് എന്നീ പേരുകളിൽ തൃപ്പൂണിത്തുറ , തിരുവല്ല, […]
Read more

കൊട്ടാരക്കരയിൽ നിന്ന് 14കാരനെ കാണാനില്ല

കൊല്ലം: കൊട്ടാരക്കരയിൽ 14 കാരനെ കാണാനില്ലെന്ന് പരാതി. ചരുവിള പുത്തൻ വീട്ടിൽ ആദിൽ മുഹമ്മദിനെയാണ് കാണാതായത്. കഴിഞ്ഞ ദിവസം വൈകിട്ട് പള്ളിയിലേക്ക് പോയതായിരുന്നു കുട്ടി. പിന്നീട് നിസ്ക്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയില്ലെന്നാണ് വിവരം. അതേസമയം, കുട്ടി പള്ളിയിൽ നിന്നിറങ്ങി ഓട്ടോയിൽ ആലഞ്ചേരിയിൽ ഇറങ്ങിയെന്ന വിവരം ലഭിച്ചിട്ടുണ്ട്. ആലഞ്ചേരിയിൽ നിന്ന് വേറെയാരും കുട്ടിയെ കണ്ടിട്ടില്ല. രാത്രി 9 മണിക്ക് കോട്ടാത്തല അമ്പലത്തിന് സമീപം കുട്ടി ഭക്ഷണം വാങ്ങിക്കുന്നത് കണ്ടവർ ഉണ്ട്. രാവിലെ മടവൂരിൽ വെച്ച് കണ്ടെന്ന വിവരവും പൊലീസിന് […]
Read more

കാട്ടുപന്നി ആക്രമണം: തോട്ടം തൊഴിലാളി മരിച്ചു

കൊല്ലം: കാട്ടുപന്നിയുടെ ആക്രമണത്തില്‍ തൊഴിലാളി മരിച്ചു. പുനലൂര്‍ ചാലിയക്കര ഉപ്പുക്കുഴി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയായ രഘുനാഥന്‍ (55) ആണ് മരിച്ചത്. പുനലൂരില്‍ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ജോലി സ്ഥലത്ത് നിന്നും മടങ്ങുന്ന വഴിയാണ് കാട്ടുപന്നി രഘുനാഥനെ ആക്രമിച്ചത്.പന്നിയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ രഘുനാഥനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.
Read more

ശബരിമല സ്വര്‍ണക്കൊള്ള കേസ്; എൻ വാസുവിന് ജാമ്യം

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ജയിൽവാസം അനുഭവിച്ചിരുന്ന ദേവസ്വം മുൻ കമ്മീഷണറും പ്രസിഡന്റുമായ എൻ. വാസുവിന് കൊല്ലം വിജിലൻസ് കോടതി സ്വഭാവിക ജാമ്യം അനുവദിച്ചു. ചില ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് വാസു ജാമ്യം നേടിയത്. കേസിലെ മൂന്നാം പ്രതിയായ എൻ. വാസു സമർപ്പിച്ച സ്വഭാവിക ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായശേഷമാണ് കോടതി ഇന്ന് വിധി പ്രസ്താവിച്ചത്. വിവേചനം കാണിക്കാനാകില്ലെന്ന് കോടതി മുമ്പ് വ്യക്തമാക്കിയിരുന്നു. അതേസമയം, […]
Read more

16കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജോത്സ്യൻ അറസ്റ്റിൽ

കൊല്ലം: ബാധ ഒഴിപ്പിക്കാനെന്ന പൂജയുടെ മറവിൽ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. വെണ്ടാർ സ്വദേശി മുരാരി തന്ത്രി എന്ന രാജൻ ബാബുവിനെ ഭരണിക്കാവിൽ നിന്ന് കൊല്ലം പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ബാധ ഒഴിപ്പിക്കാനായി അമ്മയോടൊപ്പം പൂജയ്ക്കായി എത്തിയ പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചതെന്നാണ് പരാതി. ഇയാളുടെ വീട്ടിൽ വെച്ചാണ് സംഭവം. അമ്മയെ പുറത്തിരുത്തിയ ശേഷം പെൺകുട്ടിയെ ഇയാൾ മുറിക്കുള്ളിലേക്ക് കൊണ്ടുപോകുകയും തുടർന്ന് പെൺകുട്ടിയെ ബലമായി കടന്നുപിടിക്കുകയും […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.