സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

വയോധികസഹോദരിമാരായ മൂന്നുപേർ ഒന്നിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ഒരാൾ മരിച്ചു

തൃശ്ശൂർ: ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധികരായ മൂന്ന് സഹോദരിമാരിൽ ഒരാൾ മരിച്ചു. മുള്ളൂർക്കര സ്വദേശി സരോജിനി ആണ് മരിച്ചത്. സഹോദരിമാരായ ജാനകി, ദേവി എന്നിവർ ഗുരുതരാവസ്ഥയിൽ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യ വകുപ്പിലെ ജീവനക്കാരിയായിരുന്ന സരോജിനിയുടെ വരുമാനത്തിലായിരുന്നു ഇവരുടെ കുടുംബജീവിതം. ജാനകി മുൻകാലങ്ങളിൽ കൂലിപ്പണിക്ക് പോയിരുന്നു. ദേവി ദീർഘകാല രോഗിയാണ്. സ്വന്തമായി വീടും ഭൂമിയും ഉണ്ടായിരുന്ന ഇവർ, നാലുവർഷം മുൻപ് സ്വത്തുമുഴുവൻ ഗുരുവായൂരപ്പന് എഴുതി നൽകി. തുടർന്ന് ഗുരുവായൂർ ദേവസ്വത്തിന്റെ വൃദ്ധസംരക്ഷണ കേന്ദ്രത്തിലായിരുന്നു താമസം. ഏതാനും മാസം […]
Read more

ചാലക്കുടിപ്പുഴയിൽ വെട്ടുകടവ് പാലത്തിനു സമീപം പുഴയിൽ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

തൃശ്ശൂർ: ചാലക്കുടി ചാലക്കുടിപ്പുഴയിലെ വെട്ടുകടവ് പാലത്തിനു സമീപം പുഴയിൽ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പോട്ട മോസ്കോ മാളിയേക്കൽ സെബാസ്‌റ്റ്യൻ്റെയും ബേബിയുടെയും മകൻ സിൻ്റോയാണു (43) മരിച്ചത്. ഇന്നലെ 12.30ഓടെയാണു സംഭവം. സുഹൃത്തുക്കൾക്കൊപ്പം എത്തിയ സിൻ്റോ പുഴയിൽ നീന്തുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു. സുഹൃത്ത് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അഗ്നിരക്ഷാസേന എത്തി സിൻ്റോയെ കരയ്ക്കെ‌ടുത്തു താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫയർ സ്‌റ്റേഷൻ ഓഫിസർ ബി.രാജേഷ്‌കുമാർ, സേനാംഗങ്ങളായ എം.എസ്.അനീഷ്, എ.വി.രെജു, പി.എസ്.സന്തോഷ്‌കുമാർ, ഗിരീഷ്‌കുമാർ, ആർ.എം. നിമേഷ്, നിഖിൽ […]
Read more

മാളിക്കടവിലെ കൊലപാതകം: യുവതിയെ കൊന്നതില്‍ കുറ്റബോധമുണ്ടെന്ന് പ്രതി; മൃതദേഹം കാറിൽ കയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: കോഴിക്കോട് മാളിക്കടവിൽ 26കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി വൈശാഖൻ കുറ്റബോധം പ്രകടിപ്പിച്ചതായി പൊലീസ്. കൊലപാതകം നടന്ന സ്ഥലങ്ങളിലും, യുവതിക്ക് ശീതളപാനീയത്തിൽ ഉറക്കുഗുളിക ചേർത്ത് നൽകിയ ബേക്കറിയിലും പൊലീസ് തെളിവെടുപ്പ് നടത്തിയതയാണ് വിവരം. കൊലപാതകത്തിന് ശേഷം തന്റെ ഭാര്യയോടും വിവരങ്ങൾ തുറന്നുപറഞ്ഞതായും പ്രതി സമ്മതിച്ചു. അതേസമയം, കേസിൽ നിർണായകദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. യുവതിയുടെ മൃതദേഹം പ്രതി വൈശാഖനും ഭാര്യയും ചേർന്ന് കാറിലേക്ക് കയറ്റുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. യുവതി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വൈശാഖൻ പറഞ്ഞിരുന്നത്. അഞ്ച് […]
Read more

പി ടി ഉഷയുടെ ഭര്‍ത്താവ് വി ശ്രീനിവാസന്‍ അന്തരിച്ചു

കോഴിക്കോട്: രാജ്യസഭാ എംപിയും ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്‍ പ്രസിഡന്റുമായ പി ടി ഉഷയുടെ ഭര്‍ത്താവ് വി ശ്രീനിവാസന്‍ (64)അന്തരിച്ചു. കോഴിക്കോട് പയ്യോളിയിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. രാത്രി 12.30 ഓടെയാണ് മരണം സംഭവിച്ചത്. ദേഹാസ്വാസ്ഥ്യമുണ്ടായ ശ്രീനിവാസനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോള്‍ പി ടി ഉഷ സ്ഥലത്തില്ലായിരുന്നു. സംഭവമറിഞ്ഞ പി ടി ഉഷ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. രാത്രി 12.30ഓടെയാണ് മരണം സംഭവിച്ചത്. ദേഹാസ്വാസ്ഥ്യമുണ്ടായ ശ്രീനിവാസനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും […]
Read more

നെയ്യാറ്റിൻകരയിൽ വയോധികൻ ഓടയിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: ടാറിംഗ് ജോലിക്കിടെ കാണാതായ വയോധികനെ ഓടയിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര പെരുമ്പഴുതൂർ സ്വദേശി സദാശിവൻ ആണ് മരിച്ചത്. കോവളം–കാരോട് ബൈപ്പാസിലെ പയറുംമൂട് ഭാഗത്തെ ഓടയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മാസം 27ന് രാവിലെ പത്ത് മണിയോടെ ഉച്ചക്കട വട്ടവിള പ്രദേശത്ത് ടാറിംഗ് ജോലിക്കിടെ ചായ കുടിച്ചിട്ട് വരാമെന്ന് പറഞ്ഞ് പോയ സദാശിവൻ പിന്നീട് മടങ്ങിയെത്തിയിരുന്നില്ല. രാത്രി എട്ടുമണിയായിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് മകൻ നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ […]
Read more

അജിത് പവാറിൻ്റെ മരണം; വിമാനക്കമ്പനി അധികൃതരെ ചോദ്യം ചെയ്തു

ന്യൂഡൽഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിൻ്റെ മരണത്തിനിടയാക്കിയ വിമാന അപകടത്തിൽ അന്വേഷണം തുടരുന്നു. അന്വേഷണ സംഘം ഡൽഹിയിലെ വിഎസ്ആർ വിമാനക്കമ്പനി അധികൃതരെ ചോദ്യം ചെയ്തു. ഡൽഹി മഹിപാൽപൂരിലെ ഓഫീസിലെ ജീവനക്കാരെയാണ് ചോദ്യം ചെയ്തത്. വിഎസ്ആർ കമ്പനി ഓഫീസിൽ ഉദ്യോ​ഗസ്ഥർ പരിശോധന നടത്തുകയും ചെയ്തു. രോഹിത് സിങ്, വിജയ കുമാർ സിങ് എന്നിവരാണ് കമ്പനി ഡയറക്ടർമാർ. കമ്പനി വിവിധ നഗരങ്ങളിലായി 18 വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. ഇന്നലെയാണ് മുംബൈയിൽ നിന്നും ബാരാമതിയിലേക്കുള്ള യാത്രക്കിടെ വിമാനം തകർന്നുവീണ് […]
Read more

ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റു ചികിത്സയിലായിരുന്ന സിപിഎം പ്രവർത്തകൻ മരിച്ചു

ചെന്നൈ: നാഗപട്ടണത്ത് സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ പാർട്ടി പ്രവർത്തകന് ദാരുണാന്ത്യം. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടത്തിയ പരിപാടിക്കിടെയായിരുന്നു അപകടം. ബ്രാഞ്ച് സെക്രട്ടറി കല്യാണസുന്ദരമാണ് (45) മരിച്ചത്. ഇക്കഴിഞ്ഞ പത്താം തീയതിയായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ഉടൻതന്നെ തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്. പെട്രോൾ ഒഴിച്ച് ട്രംപിന്റെ കോലം കത്തിക്കാൻ ശ്രമിച്ച കല്യാണസുന്ദരത്തിന്റെ […]
Read more

കൊളംബിയയിലെ വിമാനാപകടത്തിൽ 15 പേർ കൊല്ലപ്പെട്ടു

കൊളംബിയ: കൊളംബിയ-വെനസ്വേല അതിർത്തിക്ക് സമീപം വിമാനാപകടം. വിമാനത്തിലുണ്ടായിരുന്ന 15 പേരും കൊല്ലപ്പെട്ടതായിട്ടാണ് വിവരം. സർക്കാർ ഉടമസ്ഥതയിലുള്ള സറ്റേന (Satena) എയർലൈനിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. അതിർത്തി നഗരമായ കുക്കുട്ടയിൽ നിന്ന് പറന്നുയർന്ന വിമാനം ഒക്കാനയിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് നിയന്ത്രണ കേന്ദ്രവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 13 യാത്രക്കാരും രണ്ട് ജീവനക്കാരും അപകടത്തിൽ കൊല്ലപ്പെട്ടതായും ആരും രക്ഷപ്പെട്ടിട്ടില്ലെന്നും കൊളംബിയൻ സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചു. കൊളംബിയൻ ചേംബർ ഓഫ് ഡിപ്യൂട്ടീസ് അംഗമായ ഡയോജെനസ് ക്വിന്ററോ (Diogenes Quintero), നിയമസഭാ […]
Read more

എസ്. സദാശിവ മാരാർ അന്തരിച്ചു; സംസ്കാരം ഐവർമഠത്തിൽ

പാലക്കാട്: അഖിലകേരള മാരാർ ക്ഷേമസഭയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും സഭയുടെ മുഖപത്രമായ സോപാനധ്വനി യുടെ പത്രാധിപരുമായ എസ്. സദാശിവ മാരാർ (85) അന്തരിച്ചു. പുതുക്കോട് കിഴക്കേ ഗ്രാമം ‘മാരാത്ത്’ വീട്ടിലായിരുന്നു താമസം. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ ജില്ലാ ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാരാർ ക്ഷേമസഭയുടെ ആരംഭകാലം മുതൽ സംഘടനാ രംഗത്ത് സജീവമായിരുന്ന അദ്ദേഹം ദീർഘകാലം സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. ബഹുഭാഷാ പണ്ഡിതനും ക്ഷേത്ര അനുഷ്ഠാന വിഷയങ്ങളിൽ അഗാധ പാണ്ഡിത്യവുമുള്ള വ്യക്തിയായിരുന്നു. ഷഡാധാര പ്രതിഷ്ഠ ഉൾപ്പെടെയുള്ള താന്ത്രിക വിഷയങ്ങളിലെയും […]
Read more

കീടനാശിനി മുഖത്ത് വീണ് വീട്ടമ്മ മരിച്ചു

തിരുവനന്തപുരം: വളം ഡിപ്പോയിൽ ജോലി ചെയ്യുന്നതിനിടെ കീടനാശിനി മുഖത്തേക്ക് വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുറുപുഴ കിഴക്കുംകര അജ്‌മൽ മൻസിലിൽ ഷിബിനയാണ് മരിച്ചത്. ആനാട് ജംഗ്ഷനു സമീപത്തെ വളം ഡിപ്പോയിലെ ജീവനക്കാരിയായിരുന്നു ഷിബിന. കടയിൽ ഉയരത്തിൽ സൂക്ഷിച്ചിരുന്ന കീടനാശിനി എടുത്തതിനിടെയാണ് അത് അബദ്ധത്തിൽ മുഖത്തേക്ക് വീണത്. കീടനാശിനി ശരീരത്തിനുള്ളിലേക്കും കടന്നതോടെ അസ്വസ്ഥത അനുഭവപ്പെട്ട ഷിബിനയെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് അപകടം നടന്നത്. ഉടൻ നെടുമങ്ങാട് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും ചികിത്സ നൽകിയെങ്കിലും ഇന്നലെ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.