സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

ചോദ്യങ്ങളെല്ലാം ലളിതം, കുട്ടികള്‍ ഭയക്കേണ്ടതില്ല; SSLC പരീക്ഷയെ കുറിച്ച് ശിവന്‍കുട്ടി

തിരുവനന്തപുരം; ഇന്ന് ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷ കടുകട്ടിയാകുമെന്ന പ്രചാരണം തെറ്റെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇതിന് പിന്നില്‍ നിക്ഷിപ്ത താത്പര്യക്കാര്‍ ആണ്. തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഈ വര്‍ഷത്തെ പരീക്ഷാ ഘടനയില്‍ ആശങ്കപ്പെടേണ്ട മാറ്റങ്ങളൊന്നുമില്ലെന്നും കുട്ടികള്‍ ഒന്നും ഭയപ്പെടേണ്ടതില്ലെന്നും ശിവന്‍കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു. 80 ശതമാനം ചോദ്യങ്ങളും ലളിതമോ ശരാശരി നിലവാരത്തിലുള്ളതോ ആയിരിക്കുമെന്നതിനാല്‍ എല്ലാ കുട്ടികള്‍ക്കും തങ്ങളുടെ കഴിവും അറിവും പ്രകടിപ്പിക്കാന്‍ സാധിക്കും. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അനാവശ്യ ഭീതികളില്‍ പതറാതെ അധ്യാപകരുടെ നിര്‍ദ്ദേശങ്ങളും മാതൃകാ […]
Read more

റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്‌കൂള്‍ വാന്‍ ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

മലപ്പുറം: വേങ്ങരയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്‌കൂൾ വാൻ ഇടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. വേങ്ങര വലിയോറ പാണ്ടികശാല സ്വദേശിയായ മോയൻ ഇസ്മായിലിന്റെ മകൻ മുഹമ്മദ് റിസ്വാൻ ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് വലിയോറ മുതലമാടുവിലാണ് അപകടമുണ്ടായത്. ഓട്ടോയിൽ നിന്ന് ഇറങ്ങി റോഡിന്റെ മറുവശത്തേക്ക് നടക്കുന്നതിനിടെ എതിര്‍ദിശയിൽ നിന്ന് വന്ന അൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ വാൻ റിസ്വാനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വലിയോറ ഈസ്റ്റ് എ.എം.യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് റിസ്വാൻ. അപകടം […]
Read more

കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഇന്ന് റദ്ദാക്കിയത് 36 വിമാനങ്ങൾ

കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള നിരവധി സർവീസുകൾ ഇന്ന് റദ്ദാക്കി. ആകെ 36 വിമാനങ്ങളാണ് സർവീസ് റദ്ദാക്കിയത്. ഗൾഫ് മേഖലയിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട 34 വിമാനങ്ങളും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. എയർ ഇന്ത്യയുടെ ഏഴ് സർവീസുകളും റദ്ദാക്കി. അതേസമയം ദുബായിൽ നിന്നുള്ള അഞ്ച് വിമാനങ്ങൾ സർവീസ് ആരംഭിച്ചു. ഒമാൻ എയറും എയർ ഇന്ത്യ എക്സ്പ്രസും തിരുവനന്തപുരം–മസ്കറ്റ് റൂട്ടിൽ സർവീസ് നടത്തി. മിഡിൽ ഈസ്റ്റിലേക്കുള്ള മറ്റ് സർവീസുകൾ റദ്ദാക്കിയെങ്കിലും ഒമാനിലേക്കുള്ള […]
Read more

ശശി ചാടിയാല്‍ മുട്ടോളം…. വിമത നീക്കത്തില്‍ സിപിഎം ഭയക്കേണ്ടതുണ്ടോ?

ആദ്യം ജി സുധാകരന്‍, പിന്നെ പികെ ശശി… തെരഞ്ഞെടുപ്പ് മൂക്കിന് തുമ്പിലെത്തി നില്‍ക്കെ കാലുമാറുന്ന നേതാക്കള്‍ സിപിഎമ്മിന് തെല്ലൊരു ക്ഷീണം നല്‍കുകയാണ്. സുധാകരന്റേത് വിമത ശബ്ദമാണെങ്കില്‍ പികെ ശശിയുടേത് കാല് മാറ്റം തന്നെയാണ്. എങ്കിലും പാര്‍ട്ടിക്കുള്ളില്‍ കാലങ്ങളേറെയായി അനഭിമതരായ, നേതാക്കള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും വലിയ സ്വാധീനമില്ലാത്ത ഇരുവരുടേയും ചുവടുമാറ്റം സിപിഎമ്മിനെ അത്രകണ്ട് ബാധിക്കാനിടയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതും ലൈംഗീകാരോപണങ്ങളടക്കം നേരിട്ടിട്ടുള്ള ശശിയുടെ പോക്ക് ഒരുപക്ഷേ പഞ്ചാബി ഹൗസിലെ കൊച്ചിന്‍ ഹനീഫയുടെ കഥാപാത്രം തിരിഞ്ഞു നടക്കുമ്പോള്‍ മനസില്‍ പറയുന്ന ഡയലോഗ് […]
Read more

ജി.സുധാകരനെ ഫോണിൽ വിളിച്ച് എം.വി. ഗോവിന്ദൻ; അനുനയനീക്കവുമായി സിപിഎം

ആലപ്പുഴ: പാർട്ടി വിടാനൊരുങ്ങുന്നെന്ന പ്രഖ്യാപനത്തിന് പിന്നാലെ മുതിർന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം രംഗത്ത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സുധാകരനെ ഫോണിൽ വിളിച്ച് സംസാരിച്ചു. വാർത്താസമ്മേളനത്തിൽ സുധാകരനെ പരിഹസിച്ചിട്ടില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ് ചിരിച്ചതെന്നും ഗോവിന്ദൻ വിശദീകരിച്ചതായാണ് വിവരം. ഇന്നലെയാണ് പാർട്ടി അംഗത്വം പുതുക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് സുധാകരൻ ഫെയ്‌സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. പാർട്ടിയിൽ അവഗണന നേരിടുന്നുവെന്ന ആരോപണവുമായി വന്ന കുറിപ്പിൽ എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് ബുദ്ധിമുട്ടായി പാർട്ടിയിൽ തുടരാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം […]
Read more

കാക്കനാടിൽ കൂറ്റൻ മലമ്പാമ്പിനെ കണ്ടു കിട്ടി; ചാക്കിൽ കെട്ടി വനംവകുപ്പിനെ ഏല്പിച്ചു

കൊച്ചി: വാഹനങ്ങളും യാത്രക്കാരും പോകുന്ന റോഡിലൂടെ ഒരു ’കക്ഷി’ മതിലിന് മുകളിലൂടെ പായുന്നു. ആദ്യം ആൾ നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല. തലപൊക്കി നോക്കിയതോടെ കാൽനടയാത്രക്കാർ ഞെട്ടി. മതിലിന് മുകളിലൂടെ ഇഴഞ്ഞുനീങ്ങുകയായിരുന്നു പത്ത് അടിയോളം നീളമുള്ള കൂറ്റൻ മലമ്പാമ്പ്. ബുധനാഴ്ച വൈകീട്ടോടെ കാക്കനാട്-പള്ളിക്കര റോഡിൽ വികാസവാണി ജങ്ഷന് സമീപത്തായിരുന്നു സംഭവം. ഇവിടത്തെ 02 സോൺ ഫ്ളാറ്റിന് മുൻപിലെ ഒഴിഞ്ഞ പറമ്പിലെ മതിലിന് മുകളിലൂടെ ഇഴഞ്ഞുനീങ്ങുകയായിരുന്നു കക്ഷി. ഫ്ളാറ്റിന് മുൻപിലുള്ള ഒഴിഞ്ഞ പറമ്പിൽ തീപ്പിടിത്തം ഉണ്ടായിരുന്നു. തീയുടെ ചൂടിൽനിന്ന് മലമ്പാമ്പ് രക്ഷതേടി […]
Read more

ജസീല ആത്മഹത്യ ചെയ്ത സംഭവം; അന്വേഷണം അട്ടിമറിക്കുന്നുവെന്ന് കുടുംബവും ആക്ഷൻ കമ്മിറ്റിയും‌

കാസർകോട്: മോഷണക്കുറ്റം ആരോപിച്ചതിനെ തുടർന്ന് കാസർകോട് നാലത്തടുക്കയിൽ ജസീല ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം അട്ടിമറിക്കുകയാണെന്ന് കുടുംബവും ആക്ഷൻ കമ്മിറ്റിയും. കേസിൽ ആരോപണ വിധേയരായവരെ ചോദ്യം ചെയ്യാൻ പോലും വിദ്യാനഗർ പൊലീസ് തയ്യാറായിട്ടില്ലെന്നും തെളിവുകൾ നശിപ്പിക്കാൻ പൊലീസ് കൂട്ടുനിൽക്കുകയാണെന്നും ഇവർ പറഞ്ഞു. ജസീലയുടെ ഫോട്ടോകളും വീഡിയോകളും ഉണ്ടെന്ന് സുഹൃത്ത് അഫ്രീദ് അപവാദ പ്രചാരണം നടത്തിയതായി കുടുംബം ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടെത്താൻ ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പൊലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്ന് ജസീലയുടെ […]
Read more

ജസ്‌ലിയയെ ഇടിച്ചുതെറിപ്പിച്ച കാർ ഓടിച്ചിരുന്നത് യുവ ഡോക്ടർ; ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും

കൊച്ചി: അങ്കമാലിയിൽ ബികോം വിദ്യാർത്ഥിനി ജാസ്ലിയ ജോൺസൻ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്ന ഡോക്ടർ സിറിയക് പി. ജോർജിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് പൊലീസ് അറിയിച്ചു. അപകടം നടന്നിട്ട് അഞ്ച് ദിവസം കഴിഞ്ഞിട്ടും സിറിയക് ഒളിവിൽ തുടരുകയാണ്. ഇന്നലെ കോട്ടയം അതിരമ്പുഴയിലെ സിറിയക്കിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ഡോക്ടറെ ഇതുവരെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തമാകുകയാണ്. കഴിഞ്ഞ ഫെബ്രുവരി 28നാണ് അപകടം നടന്നത്. ജാസ്ലിയയെ ഇടിച്ചുതെറിപ്പിച്ച ശേഷം കാർ […]
Read more

ഉദ്ഘാടനത്തിന് മുമ്പേ പെരുമ്പളം പാലം കടന്ന ആദ്യ വി.ഐ.പി ‘കുഞ്ഞ് നിഹാൻ’; കാറിൽ അമ്മവീട്ടിലേക്കുള്ള യാത്ര

ആലപ്പുഴ: നിറവയറുമായി ഫെബ്രുവരി 17-ന് ജങ്കാറിലേറിയാണ് പെരുമ്പളം സ്വദേശിനി ഹിമാഹർഷൻ പ്രസവത്തിനായി ആശുപത്രിയിലേക്ക് പോയത്. 19-ന് തന്റെ രണ്ടാമത്തെ ആൺകുഞ്ഞിന് ജന്മം നൽകി ഈ അമ്മ. ചികിത്സകഴിഞ്ഞ് മടങ്ങിയത് 26-നായിരുന്നു. അന്ന് പെരുമ്പളം പാലത്തിന്റെ നിർമാണ കരാർകമ്പനിയുടെ പ്രത്യേക അനുമതിയയോടെ ഏഴുദിവസം പ്രായമുള്ള ’നിഹാൻ’ അമ്മവീടണയാൻ പെരുമ്പളംപാലം കടന്നു. പാലം ഉദ്ഘാടന തീയതിപോലും അന്ന് തീരുമാനമായിട്ടില്ല. അങ്ങനെ ഉദ്ഘാടനത്തിനുമുൻപേ പെരുമ്പളംപാലം കാറിലേറി കടന്ന ആദ്യ വി.ഐ.പി. യാത്രക്കാരനായി ആ കുഞ്ഞ് മാറി. 12,000 ജനങ്ങൾ പാർക്കുന്ന പെരുമ്പളത്തേക്കുള്ള […]
Read more

പെരുന്നാള്‍ കളറാക്കാന്‍ ‘റംസാന്‍ നിലാവ്’ കിറ്റുമായി സപ്ലൈകോ

തിരുവനന്തപുരം: റംസാന്‍ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ. റംസാന്‍ നിലാവ് എന്ന് പേരിട്ടിരിക്കുന്ന കിറ്റില്‍ 1,018 രൂപ വിപണി വില വരുന്ന 15 ഇനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സപ്ലൈകോയില്‍ നിന്ന് ഈ കിറ്റ് 786 രൂപയ്ക്ക് ലഭിക്കും. ഒരു കിലോ വീതം ശബരി അപ്പം പൊടി, പുട്ടുപൊടി, 100 ഗ്രാം വീതം ചിക്കന്‍ മസാല, പെരുഞ്ചീരകം, മീറ്റ് മസാല, ജീരകം, മല്ലിപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി, 50 ഗ്രാം കുരുമുളകുപൊടി, ഒരു കിലോ വീതം റവ, പഞ്ചസാര, 250 […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.