സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latestnews

യുദ്ധം പണി തന്നു; ചൈനയുടെ സഹായം തേടി ഇന്ത്യ

ന്യൂ ഡല്‍ഹി: വളം ഉല്‍പാദനത്തെ യുദ്ധം ബാധിച്ചതോടെ ചൈനയുടെ സഹായം തേടി ഇന്ത്യ. ഇന്ത്യയിലേക്കുള്ള യൂറിയ കയറ്റുമതി വര്‍ധിപ്പിക്കണമെന്ന് ചൈനയോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. യുദ്ധം തുടങ്ങിയതോടെ യൂറിയ വില ഒരാഴ്ച്ചക്കുള്ളില്‍ 21% വര്‍ധിച്ച് 3 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു. നിലവില്‍ ക്ഷാമമില്ലെങ്കിലും വരാനിരിക്കുന്ന മണ്‍സൂണ്‍ മുന്നില്‍ കണ്ട് മറ്റ് രാജ്യങ്ങളില്‍ നിന്നും യൂറിയ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.
Read more

ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: പൊയിനാച്ചിയിൽ വേണുഗോപാൽ- സ്മിത എന്ന ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇവർ പറമ്പ സ്വദേശി കൂടിയാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ ബേക്കൽ ബീച്ച് ഫെസ്റ്റിലെ വേടന്റെ സംഗീത പരിപാടിക്കുശേഷം മടങ്ങവേ ട്രെയിൻ തട്ടി മരിച്ച മകന്റെ മാതാപിതാക്കളാണ് ഇവർ. മകന്റെ മരണത്തിൽ ഉണ്ടായ മാനസിക വിഷമം ആത്മഹത്യയ്ക്ക് കാരണമായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. വേണുവിന്റെയും സ്മിതയുടെയും മകൻ ശിവാനന്ദ് ഡിസംബർ 29-ന് നടന്ന പരിപാടിയിൽ ട്രെയിൻ തട്ടിയേറ്റ് മരണപ്പെട്ടിരുന്നു. ഇതിന് ശേഷം ഇരുവരും മാനസികമായി വളരെ വിഷമത്തിലായിരുന്നുവെന്ന് […]
Read more

ലഗേജിൽ ഒളിപ്പിച്ച് 2,000 റാണി ഉറുമ്പുകൾ കടത്താൻ ശ്രമം; ചൈനീസ് പൗരൻ പിടിയിൽ

കെനിയ: നെയ്‌റോബിയിലെ ജോമോ കെനിയാട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 2,000-ത്തിലധികം ജീവനുള്ള റാണി ഉറുമ്പുകളെ ചൈനയിലേക്ക് കടത്താൻ ശ്രമിച്ച ചൈനീസ് പൗരൻ ഷാങ് കെക്വനെ പൊലീസ് അറസ്റ്റ് ചെയ്തു. സുരക്ഷാ പരിശോധനയ്ക്കിടെ ഇയാളുടെ ലഗേജിൽ ടെസ്റ്റ് ട്യൂബുകളിലും ടിഷ്യു പേപ്പർ റോളുകളിലും ഒളിപ്പിച്ച നിലയിൽ ഉറുമ്പുകളെ കണ്ടെത്തുകയായിരുന്നു. അന്താരാഷ്ട്ര ജൈവ വൈവിധ്യ ഉടമ്പടി പ്രകാരം സംരക്ഷിത വിഭാഗത്തിൽപ്പെടുന്ന ഈ പൂന്തോട്ട ഉറുമ്പുകളെ രാജ്യങ്ങൾക്കിടയിൽ വ്യാപാരം ചെയ്യുന്നത് കുറ്റകരമാണ്. യൂറോപ്പിലെയും ഏഷ്യയിലെയും വളർത്തുമൃഗ വിപണികളിൽ ഇവയ്ക്ക് ആവശ്യകത കൂടുന്നതാണ് […]
Read more

കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണ തേടി സിസി മുകുന്ദന്‍ ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി സിപിഐ വിട്ട മുന്‍ എംഎല്‍എ സി സി മുകുന്ദന്‍. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവരുമായാണ് കൂടിക്കാഴ്ച്ച നടത്തിയത്. കേരള ഹൗസില്‍ ഇന്ന് രാവിലെ നടന്ന ചര്‍ച്ചയില്‍ സി സി മുകുന്ദന്‍ കോണ്‍ഗ്രസിന്റെ പിന്തുണ ആവശ്യപ്പെട്ടു. എന്നാല്‍ ചര്‍ച്ച ചെയ്ത് മാത്രമെ തീരുമാനം അറിയിക്കാന്‍ കഴിയൂ എന്നായിരുന്നു നേതാക്കളുടെ മറുപടി. നാട്ടികയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അടക്കം സി സി മുകുന്ദനെതിരായ വികാരം നിലനില്‍ക്കുന്നതിനാല്‍ പാര്‍ട്ടി പിന്തുണ […]
Read more

ചങ്കൂറ്റം കാണിക്കൂ, ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കണം: ട്രംപ്

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുങ്കാറ്റു പോലെ തുടരുന്ന സാഹചര്യത്തിൽ, അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് എണ്ണക്കപ്പൽ ജീവനക്കാരോട് ധൈര്യം കാണിക്കണമെന്ന് ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്കിലൂടെ ടാങ്കറുകൾ സഞ്ചരിക്കണമെന്നും, ഇറാന്റെ നാവികസേന നേരത്തെ തകർത്ത് കഴിഞ്ഞതായതിനാൽ പേടിക്കേണ്ടതില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇരുവാരങ്ങൾ കഴിഞ്ഞിട്ടും ഹോർമുസ് കടലിടുക്കിലും ഒമാൻ ഉൾക്കടലിലും 16 ഓളം എണ്ണക്കപ്പലുകൾ ഇറാന്റെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. ഈ ആക്രമണങ്ങളിൽ കപ്പൽ ജീവനക്കാർ കൊല്ലപ്പെടുകയും, പല ടാങ്കറുകൾക്കും തീപിടിക്കുകയും ചെയ്തു. യുദ്ധ സാഹചര്യത്തിൽ ആഗോള എണ്ണവിപണിയിൽ ബാരലിന് വില […]
Read more

വെള്ളാപ്പള്ളിയെ കോടതി എഴുന്നേല്‍പ്പിച്ച് വിടുമ്പോള്‍… ആ കസേരയുടെ കഥയും അറിയണം

മൂന്ന് പതിറ്റാണ്ടോളം എസ്എന്‍ഡിപി, എസ്എന്‍ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിലിരുന്ന് ഈഴവ സമുദായത്തിന്റെ മൊത്തം നേതാവായി വിലസിയ വെള്ളാപ്പള്ളി നടേശനെ ആ കസേരയില്‍ നിന്ന് ഇറക്കി വിട്ടിരിക്കുകയാണ് ഹൈക്കോടതി. കാരണംകമ്പനി ആക്ടിന്റെ ലംഘനം നടന്നതായി കോടതി കണ്ടെത്തുകയായിരുന്നു. വെള്ളാപ്പള്ളി നടേശന്‍, പ്രസിഡന്റ് എം.എന്‍. സോമന്‍, വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി അടക്കം എല്ലാ ഭാരവാഹികളേയും കോടതി പുറത്താക്കി. അത്ര നിസാര കുറ്റമല്ല ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. എസ്എന്‍ഡിപി യോഗം കമ്പനി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തസംഘടനയാണ്. ഇതിലെ ഡയറക്ടര്‍മാരാണ് വെള്ളാപ്പള്ളിയും […]
Read more

‘പാര്‍ട്ടി സീറ്റ് ഉറപ്പു നൽകിയിരുന്നു, നീതി കാട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്’: ദീപ്തി മേരി വർഗീസ്

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥി നിർണയ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കോൺഗ്രസ് നേതൃത്വത്തോട് ഓർമ്മപ്പെടുത്തലുമായി ദീപ്തി മേരി വർഗീസ്. നിയമസഭാ സീറ്റ് പാർട്ടി ഉറപ്പു നൽകിയിരുന്നുവെന്നും തന്നോട് നീതി കാട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദീപ്തി പറഞ്ഞു. കൊച്ചി മേയർ സ്ഥാനം നിഷേധിക്കപ്പെട്ട സമയത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ പരിഗണിക്കാമെന്ന് കെപിസിസി പ്രസിഡന്റ് തന്നെ ഉറപ്പ് നൽകിയിരുന്നുവെന്ന് ദീപ്തി വ്യക്തമാക്കി. സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന സ്ഥാനാർത്ഥി പട്ടികയാകും ഉണ്ടാകുകയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നുവെന്നും അവർ പറഞ്ഞു. താൻ പ്രത്യേകിച്ച് ഒരു മണ്ഡലം […]
Read more

പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരത്തിനെതിരെ പോസ്റ്ററുകൾ

മലപ്പുറം: പെരിന്തൽമണ്ണയിൽ മുസ്ലിം ലീഗ് നേതാവ് നജീബ് കാന്തപുരത്തിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. നജീബ് കാന്തപുരം പെരിന്തൽമണ്ണയിൽ വേണ്ടെന്നും മണ്ഡലത്തിൽ കഴിവും പ്രാപ്തിയുമുള്ള മൂന്ന് യുവ നേതാക്കൾ ഉണ്ടെന്നും പോസ്റ്ററുകളിൽ പറയുന്നു. കെ. മുസ്തഫ, എ.കെ. നാസർ മാസ്റ്റർ, ഉസ്മാൻ താമരത്ത് എന്നിവർ സ്ഥാനാർഥിത്വത്തിന് യോഗ്യരാണെന്നും പേയ്മെന്റ് സീറ്റ് അവസാനിപ്പിക്കണമെന്നുമാണ് ഫ്ലെക്സ് ബോർഡുകളിൽ എഴുതിയിരിക്കുന്നത്. പട്ടാമ്പി റോഡും കരിങ്കല്ലത്താണിയും ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. മുസ്ലിം ലീഗ് പോരാളികൾ എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേസമയം, യുഡിഎഫിനുള്ളിൽ ആശയക്കുഴപ്പം […]
Read more

അമേരിക്കയിൽ ജൂത ദേവാലയത്തിനുനേരെ ആക്രമണം

വാഷിങ്ടൺ: അമേരിക്കയിലെ മിഷിഗൺ സംസ്ഥാനത്ത് ഒരു ജൂത ദേവാലയത്തിന് നേരെ വാഹനമിടിച്ച് ആക്രമണം നടത്തിയ ആളെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ച് കൊന്നു. ഡെട്രോയിറ്റ് നഗരത്തിന് സമീപമുള്ള ടെംപിൾ ഓഫ് ഇസ്രയേൽ സിനഗോഗിലാണ് സംഭവം നടന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു ആക്രമണം ഉണ്ടായത്. ദേവാലയത്തിന്റെ മുൻവശത്തെ പ്രവേശന കവാടത്തിലൂടെ ആക്രമി വാഹനം ഓടിച്ച് കെട്ടിടത്തിനുള്ളിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. വാഹനത്തിൽ ആക്രമി മാത്രമാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ ആർക്കും ഗുരുതര പരിക്കുകളില്ല. എന്നാൽ വാഹനം ഇടിച്ചതിനെ തുടർന്ന് ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. […]
Read more

‘കണ്ണൂര്‍ എന്റെ ഹൃദയ രക്തം’…. വൈകാരിക കുറിപ്പുമായി കെ സുധാകരന്‍

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം അനിശ്ചിതത്വത്തില്‍ തുടരവെ കണ്ണൂരിനെ കുറിച്ച് വൈകാരിക കുറിപ്പുമായി മുതിര്‍ന്ന നേതാവ് കെ സുധാകരന്‍. കണ്ണൂര്‍ എന്നത് തന്റെ ഹൃദയരക്തമാണെന്നും കണ്ണൂരിലെ കോണ്‍ഗ്രസ്സ് എന്നും തന്റെ മേല്‍വിലാസവുമാന്നെും സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് വേണ്ടി ഡല്‍ഹിയിലെത്തിയ സുധാകരന്‍ കടുത്ത അതൃപ്തിയോടെ നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് കുറിപ്പ്. കെ സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പ് കണ്ണൂര്‍ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോണ്‍ഗ്രസ്സ് എന്നും എന്റെ മേല്‍വിലാസവുമാണ്. […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.