പാലക്കാട് വോട്ടര്‍പട്ടികയില്‍ വീണ്ടും ‘പുറത്തായവര്‍’; ബി.എല്‍.ഒ.മാര്‍ ആശങ്കയില്‍
പാലക്കാട്: പാലക്കാട് കരട് വോട്ടര്‍പട്ടികയില്‍ നിന്ന് ബി.എല്‍.ഒ.മാര്‍ പരിശോധന നടത്തി ഒഴിവാക്കിയവര്‍ വീണ്ടും പട്ടികയില്‍ ഇടംപിടിച്ചതായി പരാതി. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ (ഇ.ആര്‍.ഒ.) തലത്തില്‍ നടന്ന കൂട്ടിച്ചേര്‍ക്കലുകളിലാണ് ഇത്തരത്തില്‍ അപാകത സംഭവിച്ചിരിക്കുന്നത്. സ്ഥലം മാറിപ്പോയവര്‍, മരണപ്പെട്ടവര്‍, ഇരട്ട വോട്ടുള്ളവര്‍ എന്നിങ്ങനെ എ.എസ്.ഡി. (Absent, Shifted, Deleted) വിഭാഗത്തില്‍പ്പെടുത്തി ഒഴിവാക്കിയവരാണ് ബി.എല്‍.ഒ.മാര്‍ പോലുമറിയാതെ വീണ്ടും പട്ടികയില്‍ ഉള്‍പ്പെട്ടത്. ചില വാര്‍ഡുകളില്‍ ഇത്തരത്തില്‍ മുപ്പതോളം പേരെ വരെ തിരിച്ചുകൊണ്ടുവന്നതായി ആക്ഷേപമുണ്ട്. ഒഴിവാക്കിയവരുടെ വിവരങ്ങള്‍ സൈറ്റില്‍ പരിശോധിക്കുന്നതിലുണ്ടായ സാങ്കേതിക തടസ്സങ്ങളാണ് ഈ […]
Read more

