ബെംഗളൂരുവിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ബലി കൊടുക്കാൻ നീക്കം
ബെംഗളൂരു: സാമ്പത്തിക പ്രതിസന്ധി അകറ്റാൻ ബെംഗളൂരുവിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ബലി കൊടുക്കാൻ നീക്കം. ഹോസകോട്ടയിലെ സുളിബലെ ഗ്രാമത്തിലെ ജനത കോളനി സെയ്ദ് ഇമ്രാന്റെ വീട്ടിലായിരുന്നു സംഭവം നടന്നത്. പൗർണമി നാളായ ഇന്നലെ ബലി കൊടുക്കാനായിരുന്നു നീക്കം. ഇതിനായി എട്ടുമാസം പ്രായമുള്ള ഒരു കുഞ്ഞിനെ വിലയ്ക്ക് വാങ്ങുകയായിരുന്നു. സമീപവാസികൾ ചൈൽഡ് ഹെൽപ്പ് ലൈനിനെ വിവരമറിയിച്ചതോടെയാണ് കുട്ടിയെ രക്ഷിക്കാൻ ആയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

