ദേവമാതാ കോളേജിൽ ‘അഡ്വാൻസ്ഡ് മെറ്റീരിയൽസ്’ അന്തർദേശീയ കോൺഫറൻസ് ആരംഭിച്ചു
കോട്ടയം: ദേവമാതാ കോളേജ് (ഓട്ടോണമസ്) ഫിസിക്സ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ‘അഡ്വാൻസ്ഡ് മെറ്റീരിയൽസ്’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച അന്തർദേശീയ കോൺഫറൻസിന് തുടക്കമായി. കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. എം. കെ. ജയരാജ് കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാങ്കേതിക മേഖലയിലെ നൂതന മാറ്റങ്ങളെക്കുറിച്ചും പദാർത്ഥ വിജ്ഞാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ചർച്ച ചെയ്യുന്ന കോൺഫറൻസിൽ, ജർമ്മനിയിലെ വിൽഡോ ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസസിലെ പ്രൊഫ. ക്രിസ്റ്റ്യൻ ഡ്രെയർ മുഖ്യപ്രഭാഷണം നടത്തി. ‘അഡ്വാൻസ്ഡ് പോളിമെറിക് മെറ്റീരിയൽസ് ആൻഡ് കോമ്പോസിറ്റ്സ് […]
Read more

