സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Global

ഹീറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് യുഎഇയിൽ മലയാളി യുവാവ് മരിച്ചു

ഫുജൈറ: യുഎഇയിലെ ഫുജൈറയിൽ ഹെവി ട്രക്കിനകത്ത് ഉറങ്ങുന്നതിനിടെ പ്രവാസി മലയാളി യുവാവ് മരിച്ചു. ഹീറ്ററിൽ നിന്നുള്ള പുക ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഫുജൈറ മസാഫിയിലാണ് സംഭവം നടന്നത്. വടകര വള്ളിക്കാട് സ്വദേശിയായ അൻസാർ ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ജോലി ചെയ്തിരുന്ന ട്രക്കിനകത്ത് അൻസാറിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തണുപ്പകറ്റുന്നതിനായി പ്രവർത്തിപ്പിച്ചിരുന്ന ഹീറ്ററിൽ നിന്ന് പുറപ്പെട്ട പുക ശ്വസിച്ചതിനെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. സംഭവത്തിൽ ഫുജൈറ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. […]
Read more

റഫ അതിർത്തി വീണ്ടും തുറക്കാൻ അനുവദിക്കുമെന്ന് ഇസ്രായേൽ

ടെൽ അവീവ്: ഫലസ്തീനിൽ അവശേഷിക്കുന്ന അവസാനത്തെ ഇസ്രായേലി ബന്ദിയുടെ മൃതദേഹം കണ്ടെത്താനുള്ള ദൗത്യം പൂർത്തിയായാൽ, ഗസ്സയിലെ റഫ അതിർത്തി ഈജിപ്തുമായി ചേർന്ന് പരിമിതമായി വീണ്ടും തുറക്കാൻ അനുവദിക്കുമെന്ന് ഇസ്രായേൽ അറിയിച്ചു. ഒക്ടോബറിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടത്തിൽ തന്നെ തുറക്കേണ്ടിയിരുന്ന റഫ അതിർത്തി, ആളുകളുടെ യാത്രയ്ക്കായി മാത്രമായിരിക്കും വീണ്ടും പ്രവർത്തനക്ഷമമാക്കുക എന്നതാണ് തീരുമാനം. ജീവിച്ചിരിക്കുന്ന എല്ലാ ബന്ദികളെയും സുരക്ഷിതമായി തിരികെ എത്തിക്കാനും, മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്തി കൈമാറാനും ഹമാസ് നൂറ് ശതമാനം […]
Read more

ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാര കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിന്റെ പ്രഖ്യാപനത്തിന് നേതൃത്വം നൽകി. ഇരു സാമ്പത്തിക ശക്തികളിലെയും ബന്ധം കരാർ വഴി ശക്തമാകുമെന്നും, ഇത് ഇന്ത്യയിലെ നിർമ്മാണ മേഖലയ്ക്ക് വലിയ പ്രോത്സാഹനം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, എണ്ണപര്യവേഷണ മേഖലയിൽ മാറ്റങ്ങൾക്കും കരാർ വഴിതുറന്നേക്കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അടുത്ത വർഷം മുതൽ കരാർ പ്രാബല്യത്തിൽ വരും. അന്തിമ അംഗീകാരത്തിന് യൂറോപ്യൻ പാർലമെന്റും കേന്ദ്രമന്ത്രിസഭയും അംഗീകാരം നൽകണം. 20 വർഷത്തെ […]
Read more

മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനത്തിന്‌ തുടക്കം

ഹൈദരാബാദ് : അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ 14–ാമത്‌ ദേശീയ സമ്മേളനത്തിന്‌ തുടക്കം. രാജ്യത്തെ ഏറ്റവും വലിയ മഹിളാ സംഘടനയായ ദേശീയ സമ്മേളനത്തിന്‌ ഹൈദരാബാദിലാണ് തുടക്കം കുറിച്ചിരിക്കുന്നത്. സാമ്രാജ്യത്വത്തിനും വർഗീയതയ്‌ക്കുമെതിരെ പ്രതിരോധം തീർക്കുന്നതാണ് ജനാധിപത്യ മഹിളാ അസോസിയേഷന്റെ 14–ാമത്‌ ദേശീയ സമ്മേളനം നടക്കുന്നത്. ഹൈദരാബാദ്‌ ആർടിസി ഓഡിറ്റോറിയത്തിൽ നടിയും എഴുത്തുകാരിയുമായ എം രോഹിണി സമ്മേളനം ഉദ്‌ഘാടനം ചെയ്തു. തെലങ്കാന പ്രത്യേക സംസ്ഥാനമായ ശേഷം ദേശീയ സമ്മേളനം നടക്കുന്നത് ആദ്യമായാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 830 പ്രതിനിധികൾ സമ്മേളനത്തിൽ […]
Read more

ജന്മനാടിൻ്റെ പേര് പേഴ്‌സണലൈസ്ഡ് ലൈസൻസ് പ്ലേറ്റിലാക്കി കനേഡിയൻ മലയാളി

തൃശ്ശൂർ: നടത്തറ സ്വദേശി രാജേഷ് മൂന്ന് വർഷങ്ങൾക്ക് മുൻപാണ് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻസിലേക്ക് കുടിയേറിയത്. ഇഷ്ടമുള്ള നമ്പറോ പേരോ വാക്കുകളോ വാഹനങ്ങളുടെ പ്ലേറ്റ് നമ്പർ ആയി എടുക്കാൻ കാനഡയിൽ സാധിക്കും. ആറ് അക്ഷരങ്ങൾ, അല്ലെങ്കിൽ നമ്പറുകൾ, അതുമല്ലെങ്കിൽ രണ്ടും ചേർന്ന കോംബിനേഷൻ ആണ് ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻസ് ലൈസൻസ് പ്ലേറ്റിൽ അനുവദിക്കുക. താൽപര്യമുള്ള കോമ്പിനേഷനുകൾ ലിസ്റ്റ് ചെയ്ത്, അത് ഓരോന്നും ഏതൊക്കെയാണ് എന്ന് വിശദീകരണം അടക്കം പ്രൊവിൻസിലെ ലൈസൻസിങ് അതോറിറ്റിക്ക് അപേക്ഷ കൊടുക്കണം. ആവശ്യപ്പെട്ടിരിക്കുന്ന ലൈസൻസ് […]
Read more

ബാംഗ്ലൂർ വിമാനത്താവളത്തിൽ യുവതിയ്‌ക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി; ഗ്രൗണ്ട് സ്റ്റാഫ്അറസ്റ്റിൽ

ബാംഗ്ലൂർ: ബംഗളൂരുവിലെ കെംപെഗൗഡാ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊറിയൻ സ്വദേശിനിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഗ്രൗണ്ട് സ്റ്റാഫ് അംഗം അറസ്റ്റിൽ. എയർ ഇന്ത്യയുടെ സഹസ്ഥാപനമായ എസ്എറ്റിഎസിൽ ജോലി ചെയ്തിരുന്ന മുഹമ്മദ് അഫാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചെക്കിങ് നടപടികളുടെ ഭാഗമായി ബാഗേജിൽ നിന്ന് ‘ബീപ്പ്’ ശബ്ദം കേട്ടെന്നു പറഞ്ഞാണ് യുവതിയെ സ്വകാര്യ പരിശോധനയ്ക്കായി വിമാനത്താവളത്തിനുള്ളിലെ പുരുഷ ശൗചാലയത്തിന് സമീപത്തേക്ക് പ്രതി കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് ശരീരപരിശോധനയുടെ പേരിൽ യുവതിയെ കെട്ടിപ്പിടിക്കുകയും ലൈംഗികമായി അതിക്രമം കാണിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ […]
Read more

സ്പെയിനിൽ പാളത്തിലേക്ക് ഇടിഞ്ഞ് വീണ മതിലിൽ ട്രെയിൻ ഇടിച്ച് കയറി 40 ലധികം പേർക്ക് പരിക്ക്

ബാർസിലോണ: ബാർസിലോണയ്ക്ക് സമീപം ട്രെയിൻ മതിലിൽ ഇടിച്ച് കയറി ലോക്കോ പൈലറ്റിന് ദാരുണാന്ത്യം. 40ലധികം പേർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റവരിൽ നിരവധി പേരുടെ നില ഗുരുതരമാണ്. വടക്ക് കിഴക്കൻ സ്പെയിനിലെ കാറ്റലോണിയ മേഖലയിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. മാഡ്രിഡിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 42 പേർ കൊല്ലപ്പെട്ട് ദിവസങ്ങൾ പിന്നിടും മുൻപാണ് നിലവിലെ അപകടം. റെയിൽ പാളത്തിലേക്ക് മതിൽ ഇടിഞ്ഞ് വീണാണ് അപകടമുണ്ടായത്. ഈ സമയം ഇതിലൂടെ പോയ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. 38 അഗ്നിശമനാ വാഹനങ്ങളും […]
Read more

ഗാസ സമാധാന ബോർഡ്; ഇന്ത്യയെ ക്ഷണിച്ച് ട്രംപ്

ഗാസ സമാധാന ബോർഡിൽ ചേരാൻ ഇന്ത്യയെ അമേരിക്ക ക്ഷണിച്ചതോടെ അംഗമാകാനുള്ള ക്ഷണം ഇന്ത്യ സ്വീകരിക്കുമോ എന്നാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. ഇസ്രായേൽ-ഹമാസ് യുദ്ധം പൂർണ്ണമായും അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പദ്ധതിയുടെ രണ്ടാം ഘട്ടമാണിത്. വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ഗാസയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പായി ഗാസ സമാധാന ബോർഡിന്റെ രണ്ടാം ഘട്ട രൂപീകരണം വ്യാഴാഴ്ചയാണ് ട്രംപ് പ്രഖ്യാപിച്ചത്. ഗാസയുടെ ദൈനംദിന കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു സാങ്കേതിക സമിതിയുടെ മേൽനോട്ടം ഈ ബോർഡ് […]
Read more

സുനിത വില്യംസ് വിരമിച്ചു: 27 വര്‍ഷത്തെ ഔദ്യോഗിക സേവനം അവസാനിപ്പിച്ച് പടിയിറക്കം

വാഷിങ്ടന്‍: ബഹിരാകാശ സഞ്ചാരിയും ഇന്ത്യന്‍ വംശജയുമായ സുനിത വില്യംസ് നാസയില്‍ നിന്നും വിരമിച്ചു. 27 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ശേഷമാണ് വിരമിക്കള്‍. ഇന്ത്യന്‍ വംശജയായ സുനിത വില്യംസ് 1998-ലാണ് നാസയുടെ ഭാഗമാകുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള മൂന്ന് ദൗത്യങ്ങളിലായി 608 ദിവസം സുനിത ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്. 2024ല്‍ എട്ടു ദിവസത്തെ ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയ സുനിത വില്യംസും ബുച്ച് വില്‍മോറും ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ തകരാറുകള്‍ മൂലം ഒമ്പതു മാസത്തിലധികം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ […]
Read more

പാകിസ്താനും ബംഗ്ലാദേശിനും പൂട്ടിട്ട് അമേരിക്ക

വിദേശ കുടിയേറ്റ നയത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി അമേരിക്ക രംഗത്തെത്തിയിരിക്കുകയാണ്. ‘അമേരിക്ക ഫസ്റ്റ്’ നയത്തിന്റെ ഭാഗമായി പാകിസ്താൻ, ബംഗ്ലാദേശ് ഉൾപ്പെടെ 75 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുടിയേറ്റ വിസകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കുന്ന തീരുമാനമാണ് അമേരിക്ക പ്രഖ്യാപിച്ചത്. ഈ തീരുമാനം ലോകമെമ്പാടും വലിയ ചർച്ചകൾക്ക് കാരണമായിരിക്കുകയാണ്. എന്നാൽ, വിസാ വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഉൾപ്പെട്ടിട്ടില്ല എന്നതാണ് ശ്രദ്ധേയം. ഇതോടെ ഗ്രീൻ കാർഡ് ഉൾപ്പെടെയുള്ള സ്ഥിരതാമസ വിസകൾ അപേക്ഷിക്കുന്ന ഇന്ത്യക്കാർക്ക് ഈ തീരുമാനം വലിയ ആശ്വാസമാണ്. ജനുവരി 21 മുതൽ […]
Read more

Recent News

Advertisement