പരപ്പനങ്ങാടി സബ്ജില്ല അറബിക് അക്കാദമിക് ശിൽപശാല സംഘടിപ്പിച്ചു
മലപ്പുറം: പരപ്പനങ്ങാടി സബ്ജില്ല അറബിക് അക്കാദമിക് കോംപ്ലക്സിന്റെ നേതൃത്വത്തിൽ മൂന്നാമത് അറബിക് ശിൽപശാല സംഘടിപ്പിച്ചു. എൽ.പി., യു.പി., ഹൈസ്കൂൾ തലങ്ങളിലെ അറബിക് അധ്യാപകരെ പങ്കെടുപ്പിച്ച് നടത്തിയ ശിൽപശാലയിൽ പുതിയ ചോദ്യപേപ്പർ രൂപകൽപ്പനയുടെ വിശകലനം, മൂല്യനിർണയത്തിലെ പുതുമകൾ, അറബിക് എഴുത്തുമായി ബന്ധപ്പെട്ട വ്യാകരണ-ലിപിനിയമങ്ങളുടെ വിശദ പഠനം എന്നിവ നടന്നു.അറബിക് എഴുത്തുമായി ബന്ധപ്പെട്ട ക്ലാസ് എസ്.സി.ഇ.ആർ.ടി ടെക്സ്റ്റ് പുസ്തക സമിതി അംഗമായ എം. അസ്മാസ്റ്റർ നയിച്ചു. അധ്യാപകർക്ക് പ്രായോഗികമായി ഉപയോഗിക്കാവുന്ന രീതിയിൽ എഴുത്തിലെ ശരിതെറ്റുകൾ, അക്ഷരശുദ്ധി, ഉച്ചാരണസംബന്ധമായ കാര്യങ്ങൾ എന്നിവ […]
Read more

